1 GBP = 100.80 INR                       

BREAKING NEWS

മോര്‍ട്ട്ഗേജ് അഡൈ്വസറുടെ സഹായത്തോടെ വീട് വാങ്ങുക; വീടുവാങ്ങും മുന്‍പ് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുക; 2021-ല്‍ വീടു വാങ്ങാന്‍ ആഗ്രഹിക്കുന്നു വെങ്കില്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ കാലത്ത് ചെലവേറിയ യാത്രകള്‍ ഒഴിവാക്കിയും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കിയും മറ്റും ധാരാളം പേര്‍ക്ക് അധിക സമ്പാദ്യം ഉണ്ടാക്കുവാനായിട്ടുണ്ട്. എന്നാല്‍, വലിയൊരു സമ്പാദ്യത്തിനും ഉപരിയായി ഏറെ കാര്യങ്ങള്‍ ഒരു വസ്തുവാങ്ങുവാന്‍ ആവശ്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. വീടുകള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഈ രംഗത്തെ വിദഗ്ദര്‍ ചില ടിപ്പുകള്‍ നല്‍കുകയാണ്. വിപണി പഠനം മുതല്‍, നിങ്ങളുടെ ക്രെഡിറ്റ് ഫയല്‍ ഉയര്‍ത്തുനന്തുവരെയുള്ള പല കാര്യങ്ങളിലും ഇവര്‍ ഉപദേശം നല്‍കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങള്‍ ഇനി പറയുന്നവയാണ്.

1. ക്രെഡിറ്റ് ഫയല്‍ ഉയര്‍ത്തുക
ബ്രിട്ടനില്‍ പ്രധാനമായും ഇക്വിഫാക്സ്, എക്സ്പേരിയന്‍, ട്രാന്‍സ് യൂണിയന്‍ എന്നിങ്ങനെ മൂന്ന് ക്രെഡിറ്റ് റെഫറെന്‍സിംഗ് ഏജന്‍സികളാണ് ഉള്ളത്. എന്നാല്‍, കൂടുതല്‍ ആളുകളൂം തങ്ങളുടേ ക്രെഡിറ്റ് സാധ്യത മനസ്സിലാക്കുവാന്‍ എക്സ്പേരിയനെയാണ് ആശ്രയിക്കുന്നത്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ സൈജന്യമായി പരിശോധിക്കുവാന്‍ സാധിക്കും. അത് ഗുഡ് അല്ലെങ്കില്‍ എക്സലന്റ് എന്നീ അവസ്ഥകളിലാണെങ്കില്‍ എല്ലാം ഭംഗിയായി നടക്കും. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാനായി ചില പോംവഴികള്‍ ഇനി പറയാം.

വോട്ടര്‍ പട്ടികയില്‍ പേര് റെജിസ്റ്റര്‍ ചെയ്യുക. അതില്‍ നിങ്ങളുടെ പേരില്ലെങ്കില്‍ വായ്പ ലഭിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടതായി വരും. സര്‍ക്കാര്‍ വെബ്സൈറ്റില്‍ പോയി പേര് റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

നിങ്ങളുടേ ഫയലില്‍ തെറ്റുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക. മേല്‍വിലാസത്തില്‍ ഉണ്ടാകുന്ന ഒരു ചെറിയ പിഴവു പോലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. അതിനാല്‍, എല്ലാ വിവരങ്ങളും ശരിയായി നല്‍കിയിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ ബില്ലുകളെല്ലാം തന്നെ സമയാസമയങ്ങളില്‍ പേയ്മെന്റ് ചെയ്യുക. ഫോണ്‍ ബില്ലോ ഇന്റര്‍നെറ്റ് ബില്ലോ സമയത്ത് നല്‍കുന്നത് നിങ്ങള്‍ക്ക് സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയുണ്ടെന്നുള്ളതിന്റെ തെളിവായി വായ്പാ ദാതാക്കള്‍ എടുക്കും.

ഒരു ജോയിന്റ് അക്കൗണ്ടിലൂടെയോ മറ്റോ നിങ്ങളുടെ അക്കൗണ്ട് മറ്റൊരാളുടേതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. ആ അക്കൗണ്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

പുതിയ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുന്‍പായി പഴയ വായ്പകളെല്ലാം കൊടുത്തു തീര്‍ക്കുക. കാരണം, നിങ്ങള്‍ക്ക് വായ്പ ധാരാളമായുണ്ടെങ്കില്‍ വീണ്ടും വായ്പ നല്‍കുവാന്‍ വായ്പാ ദാതാക്കള്‍ മടിച്ചേക്കും.

2. ലൈഫ് ടൈം ഐ എസ് എ യുടെ സഹായത്തോടെ പണം ലാഭിക്കുക, സമ്പാദിക്കുക.
ഒ എന്‍ എസ്സിന്റെ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ ശരാശരി വീടിന്റെ വില ഇപ്പോള്‍ 2,56,000 പൗണ്ടാണ്. നിലവില്‍ മിക്ക വായ്പാദാതാക്കളും വായ്പയുടെ 10 ശതമാനം വരെ നിക്ഷേപമായി ആവശ്യപ്പെടുന്നതിനാല്‍, ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വായ്പയ്ക്കായി ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും നിക്ഷേപമായി നല്‍കേണ്ടിവരും. ഹെല്‍പ് ടു ബൈ പദ്ധതി പുതിയ അക്കൗണ്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ ലൈഫ്ടൈം ഐ എസ് എ ആയിരിക്കും ഏറ്റവും നല്ല ഉപാധി.

നിങ്ങള്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം എല്‍ ഐ എസ് എ ബോണസായി നല്‍കും. പ്രതിവര്‍ഷം പരമാവധി തുകയായ 4000 പൗണ്ട് നിക്ഷേപിക്കുകയാണെങ്കില്‍ 1000 പൗണ്ട് വരെ നികുതിയില്ലാത്ത ബോണസായി ലഭിക്കും. എന്നാല്‍ എല്‍ ഐ എസ് എ യില്‍ ചേരുവാന്‍ നിങ്ങള്‍ 18 നും 39 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

3. വിപണി നന്നായി പഠിക്കുക
ഒരുപക്ഷെ ജീവിതത്തില്‍ ഒരുതവണ മാത്രമായിരിക്കും നിങ്ങള്‍ വീടുവാങ്ങുക. അതിനാല്‍ തന്നെ, ധൃതികൂട്ടാതെ വിപണി സാധ്യതകളും റിസ്‌ക് ഘടകങ്ങളും നന്നായി മനസ്സിലാക്കി വേണം അതിനായി ഇറങ്ങിപ്പുറപ്പെടുവാന്‍. പ്രത്യേകമായ ഒരു വീടായിരിക്കും നിങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. എന്നാല്‍ ഒരു ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടിയും ഒരു സെമി ഡിറ്റാച്ച്ഡ്‌പ്രോപ്പര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരിക്കാം. അതുപോലെ മറ്റു പല കാര്യങ്ങളും വീടിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്.
 
ഇനിയിപ്പോള്‍ ഒരു ഫ്ളാറ്റൊ അപ്പാര്‍ട്ട്മെന്റോ ആണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മെന്റിനന്‍സ് ചെലവുകള്‍ കൂടി പരിഗണിക്കുക. നിലവില്‍ അത് നിങ്ങള്‍ക്ക് താങ്ങാനാകുന്നതാണെങ്കിലും ഭാവിയില്‍ വര്‍ദ്ധിച്ചേക്കാം. ഇതെല്ലാം കരുതലോടെ പരിശോധിച്ചതിനു ശേഷമായിരിക്കണം വീടുവാങ്ങാന്‍ തുനിയേണ്ടത്. നിലവിലെ സാഹചര്യം, സാമ്പത്തിക ഭദ്രതയുള്ള, ആദ്യത്തെ വീടുവാങ്ങുന്നവര്‍ക്ക് അനുകൂലമായ ഒന്നാണ്. സ്റ്റാമ്പ് ഡ്യുട്ടിയിലെ ഇളവും കുറഞ്ഞ പലിശയുമെല്ലാം ഇത്തരക്കാര്‍ക്ക് അനുഗ്രഹമാണ്.

5. ഒരു മോര്‍ട്ട്ഗേജ് അഡൈ്വസറുടെ ഉപദേശം തേടുക
മോര്‍ട്ട്ഗേജ് അഡൈ്വസര്‍മാരുടെ സഹായം തേടുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കും. അതോടൊപ്പം നിങ്ങള്‍ ഒരു സോളിസിറ്ററെ നിയമിക്കാനും ശ്രദ്ധിക്കണം. അതുപോലെ നിങ്ങളുടെ ബജറ്റ് തയ്യാറാക്കുമ്പോള്‍ ലീഗല്‍ ഫീസ്, സര്‍വേയര്‍ കോസ്റ്റുകള്‍, സ്റ്റാമ്പ് ഡ്യുട്ടിയുണ്ടെങ്കില്‍ അത്, വീടിന് മോടിപിടിപ്പിക്കല്‍ ആവശ്യമെങ്കില്‍ അതിനുള്ള ചെലവ് എന്നീ അധിക ചെലവുകളും അതില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

അവസാനമായി, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വീടുകളുടെ ലിസ്റ്റ് തയ്യാറാക്കുക. വീടിനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍, നല്ല സ്‌കൂളുകള്‍, ഫയര്‍പ്ലേസ്, ഗതാഗത സൗകര്യം എന്നിവയും കണക്കിലെടുക്കണം.

6. കണ്‍വേയന്‍സര്‍മാര്‍ക്കായി പണം ചെലവാക്കുക.
കോമണ്‍വെല്ത്ത് രാജ്യങ്ങളില്‍ മിക്കവയിലും വീടുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ കൈകാര്യം ചെയ്യുന്ന നിയമജ്ഞരാണ് കണ്‍വേയന്‍സുമാര്‍. നിങ്ങള്‍ ആദ്യത്തെ വീടാണ് വാങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും ഇവരുടെ സഹായം തേടേണ്ടതുണ്ട്. കഴിയുന്നതും ഈ മേഖലയില്‍ കഴിവ് തെളിയിച്ചവരുടെ സഹായം തേടുക.

7. യാഥാര്‍ത്ഥ്യ ബോധത്തോടെ പെരുമാറുക
നിങ്ങളുടെ ഓഫര്‍ സ്വീകരിച്ചു എന്ന് വില്‍പ്പനകാരന്‍ നിങ്ങളെ അറിയിക്കുന്ന നിമിഷം തൊട്ട് നിങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് ബ്രോക്കര്‍മാര്‍, അഡൈ്വസര്‍മാര്‍, സര്‍വേയര്‍, നിയമജ്ഞര്‍ എന്നിവരുടെ സഹായം ആവശ്യമായി വരും. ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ ഉറപ്പായും അല്പം സമയം എടുക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇതിനായി ശരാശരി 100 ദിവസം എടുക്കും. ഇവിടെയാണ് നിങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി പെരുമാറേണ്ടത്.

8. റീ സെയില്‍ മൂല്യം കണക്കാക്കുക
നിങ്ങള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന് മറിച്ചുവിറ്റാലും നല്ല വില കിട്ടുമെന്നത് ഉറപ്പാക്കുക. അതായത്, അതിനടുത്തായി സ്‌കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. അതുപോലെ ഗതാഗത സൗകര്യവും ഉണ്ടായിരിക്കണം. മാത്രമല്ല, ബ്രിട്ടന്റെ വളരുന്ന റെന്റല്‍ മാര്‍ക്കറ്റും നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

9.വീടുമാറുവാനുള്ള നല്ല സമയം തീരുമാനിക്കുക
ഇത് പൂര്‍ണ്ണമായും നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും വെള്ളിയാഴ്ച്ചകളില്‍ വീടുമാറുന്നതാണ് കൂടുതല്‍ സൗകര്യപ്രദം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category