1 GBP = 100.80 INR                       

BREAKING NEWS

ഫുഡ് ഡെലിവറി ആപ്പിലൂടെ ബര്‍ഗറിന് ഓര്‍ഡര്‍ നല്‍കി; ലണ്ടനിലെ വീട്ടുപടിക്കലെത്തിയ ഡെലിവറി ബോയ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് ഭക്ഷണം അകത്താക്കി; കാത്തിരുന്ന യുവതി ജനലിലൂടെ പകര്‍ത്തിയ ദൃശ്യം ട്വിറ്ററില്‍; വൈറലായി വീഡിയോ

Britishmalayali
kz´wteJI³

ലണ്ടന്‍: വീട്ടിലിരിക്കുമ്പോഴും രുചിയുടെ വൈവിധ്യം തേടി ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ നല്‍കുന്നത് എവിടെയും ഇപ്പോള്‍ സര്‍വസാധാരണമാണ്. ലൊക്കേഷന്‍ തെറ്റി ഭക്ഷണം എത്തിക്കുക, ഓര്‍ഡര്‍ ചെയ്ത മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ നല്‍കുക.. ഇങ്ങനെയുള്ള സംഭവങ്ങളും പലപ്പോഴും സംഭവിക്കാറുണ്ട്.

എന്നാല്‍ വീട്ടുപടിക്കല്‍ വരെ എത്തിച്ച ശേഷം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് ഡെലിവറി ഏജന്റ് ആ ഭക്ഷണം അകത്താക്കിയാലോ. ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന യഥാര്‍ത്ഥ സംഭവം പുറംലോകമറിഞ്ഞത് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരുന്ന യുവതി തന്റെ വീടിന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ്.

മക്‌ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു.

ഓഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് മക്ഡൊണാള്‍ഡില്‍ നിന്നും ലഭിച്ച മറുപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category