
ലോകത്തിന്റെ വിവിധ ഭരണതലങ്ങളില്‍ മലയാളികള്‍ ഇടംപിടിക്കുന്ന കാലമാണിത്. ന്യൂസിലാന്‍ഡില്‍ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണന് മാറിയതിന് പിന്നാലെ ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ടീമിലും ഒരു മലയാളി വനിത ഇടംപടിച്ചിരിക്കുന്നു. തമിഴ്നാട്ടില്‍ വേരുകളുള്ള കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയ ഘട്ടത്തില്‍ തന്നെയാണ് ഒരു മലയാളിയും സുപ്രധാന പദവിയില്‍ എത്തിയിരിക്കുന്നത്.
കേരളത്തിലെ ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍' ശാന്തി കളത്തിലാണ് അമേരിക്കയില്‍ നിര്‍ണായക പദവി അലങ്കരിക്കുന്നത്. ദേശീയ സുരക്ഷാ സമിതിയില്‍ ഉയര്‍ന്ന തസ്തികയില്‍ കളത്തില്‍ കുടുംബാംഗമായ ശാന്തി കളത്തിലിനെ പ്രസിഡന്റ് ജോ ബൈഡന് നിയമിച്ചു. പരേതനായ ജയിംസ് കളത്തിലിന്റെ മകളായ ശാന്തി കളത്തില്‍ ദേശീയ സുരക്ഷാ സമിതിയില്‍ ജനാധിപത്യവും മനുഷ്യാവകാശവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ചുമതലയാണ് നിര്‍വഹിക്കുക.
49 വയസുകാരിയായ ശാന്തി ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ മുതിര്‍ന്ന ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയോഗം. കുടുംബത്തിനും ഗ്രാമത്തിനും അഭിമാനിക്കാവുന്ന നിമിഷങ്ങളാണെന്ന് ബന്ധു പാപ്പച്ചന് കളത്തില്‍ പറയുന്നു.
'40 വര്‍ഷം മുന്‍പാണ് എന്റെ മൂത്ത ചേട്ടന് ജയിംസും ഞാനും അമേരിക്കയില്‍ പോയത്. വിവിധ സര്‍വകലാശാലകളില്‍ പ്രൊഫസറായിരുന്നു ചേട്ടന്. ജയിംസ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. ശാന്തി പഠിക്കാന്‍ മിടുക്കിയായിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നാണ് ശാന്തി പത്രപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ശാന്തിയുടെ പുതിയ ഉത്തരവാദിത്തം ജനാധിപത്യത്തിന് കരുത്തുപകരും' -പാപ്പച്ചന് പറയുന്നു.
യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റില്‍ സീനിയര്‍ ഡെമോക്രസി ഫെല്ലോയായും ശാന്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്രം, വികസനം, സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ശാന്തി യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നുമാണ് ബിരുദം നേടിയത്.
കാള്‍ പോളി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ പ്രഫസര്‍ ആയിരുന്ന ജയിംസ് സക്കറിയ കളത്തില്‍ ഇലിനോയ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായാണ് കേരളത്തില്‍ നിന്ന്അമേരിക്കയില് എത്തിയത്. ബറാക് ഒബാമയുടെ മുന്‍ സ്പെഷല്‍ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ജോണ്‍ വൂള്‍ഫ്സ്താലാണ് ശാന്തിയുടെ ഭര്‍ത്താവ്. ജയന് കളത്തില്‍ ആണ് സഹോദരന്.
ആകെ 20 ഇന്ത്യന്‍ വംശജരെയാണ് വൈറ്റ്ഹൗസിലെ വിവിധ പദവികളിലേക്ക് ബൈഡന് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. വിവിധ വകുപ്പുകളിലായി ഉന്നതപദവിയിലേക്ക് എത്തുന്നത് 17 പേരാണ്. അതില്‍ 13 പേര് വനിതകളുമാണുള്ളത്. ബൈഡന്റെ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ഇവരൊക്കെയാണ്- നീര ഠണ്ഡന് (ഡയറക്ടര്‍, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ്), ഡോ. വിവേക് മൂര്‍ത്തി (യു.എസ് സര്ജന് ജനറല്‍), വനിത ഗുപ്ത (അസോഷ്യേറ്റ് അറ്റോര്‍ണി ജനറല്‍, ജസ്റ്റിസ് വകുപ്പ്), ഉസ്ര സേയ (സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ സിവിലിയന്‍ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമന്‍ റൈറ്റ്സ് അണ്ടര്‍ സെക്രട്ടറി), മാല അഡിഗ (യു.എസ് പ്രഥമവനിതയാകാന്‍ പോകുന്ന ജില് ബൈഡന്റെ പോളിസി ഡയറക്ടര്‍), ഗരിമ വര്‍മ (പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റല്‍ ഡയറക്ടര്‍), സബ്രിന സിങ് (വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി), ഐഷ ഷാ (പാര്‍ട്നര്‍ഷിപ് മാനേജര്‍, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി), സമീറ ഫാസിലി (നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍), ഭരത് രാമമൂര്‍ത്തി (നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടര്‍), ഗൗതം രാഘവന് ( ഡപ്യൂട്ടി ഡയറക്ടര്‍, ഓഫിസ് ഓഫ് പ്രസിഡന്‍ഷ്യല്‍ പഴ്സനേല്‍), വിനയ് റെഡ്ഡി (ഡയറക്ടര്‍ സ്പീച് റൈറ്റിങ്), വേദാന്ത് പട്ടേല്‍ (അസിസ്റ്റന്റ് പ്രസ് സെക്രട്ടറി), തരുണ്‍ ഛബ്ര (സീനിയര്‍ ഡയറക്ടര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് നാഷനല്‍ സെക്യൂരിറ്റി), സുമന ഗുഹ (സീനിയര്‍ ഡയറക്ടര്‍ ഫോര്‍ സൗത്ത് ഏഷ്യ), ശാന്തി കളത്തില്‍ (കോഓര്‍ഡിനേറ്റര്‍ ഫോര്‍ ഡമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ്), സോണിയ അഗര്‍വാള്‍ (സീനിയര്‍ അഡൈ്വസര്‍ ഫോര്‍ ക്ലൈമറ്റ് പോളിസി ആന്‍ഡ് ഇന്നവേഷന്‍), വിദുര്‍ ശര്‍മ (കോവിഡ് കര്‍മസമിതി പോളിസി അഡൈ്വസര്‍ ഫോര്‍ ടെസ്റ്റിങ്), നേഹ ഗുപ്ത (അസോഷ്യേറ്റ് കോണ്‍സല്‍), റീമ ഷാ (ഡപ്യൂട്ടി അസോഷ്യേറ്റ് കോണ്‍സല്‍).
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam