
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആഭ്യന്തര സീസണില്‍ കേരളത്തിന്റെ അതിഥി താരവുമായ റോബിന് ഉത്തപ്പയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. പുതിയ സീസണിലെ ടൂര്‍ണമെന്റിനു മുന്നോടിയായി രാജസ്ഥാന് റോയല്‍സ് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്രേഡിങ് വിന്‍ഡോയിലൂടെ ഉത്തപ്പ സിഎസ്കെയില്‍ എത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ ഉത്തപ്പയെ കഴിഞ്ഞ വര്‍ഷം മൂന്നു കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ല്‍ രാജസ്ഥാന് സ്വന്തമാക്കിയത്.
രണ്ട് ഓപ്പണര്മാരെയ 'നഷ്ട'മായതിനു പിന്നാലെയാണ് ചെന്നൈ ഉത്തപ്പയെ ടീമിലെത്തിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ച ഷെയ്ന് വാട്സനും റിലീസ് ചെയത് മുരളി വിജയുമാണ് ചെന്നൈയില്‍നിന്നു പോയ ഓപ്പണര്‍മാര്‍. എന്നാല്‍ ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായിഡു, ഋതുരാജ് ഗെയ്ക്വാജ്, എന്‍.ജഗദീഷന്, സാം കറന് തുടങ്ങിയവര്‍ ഓപ്പണര്‍മാരായി ചെന്നൈ നിരയിലുണ്ട്.
'റോയല്‍സിലെ കഴിഞ്ഞ സീസണ് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകാ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. എന്റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായി ഐപിഎല്‍ 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ചേരുന്നതില്‍ ഞാന്‍ ഇപ്പോള്‍ ആവേശത്തിലാണ്.' കൈമാറ്റത്തിനു പിന്നാലെയ റോബിന് ഉത്തപ്പ പറഞ്ഞു. ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള മാറ്റത്തിന് (ട്രേഡിങ് വിന്‍ഡോ) ഫെബ്രുവരി 4 വരെ സമയമുണ്ട്.
ഐപിഎല്ലിന്റെ എല്ലാം സീസണിലും കളിച്ചിട്ടുള്ള 35കാരനായ ഉത്തപ്പ, ഇതിനുമുന്‍പു മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പുണെ വാരിയേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇതുവരെ 189 മത്സരങ്ങളില്‍നിന്ന് 129.99 സ്ട്രൈക്ക് റേറ്റില്‍ 4607 റണ്‍സാണ് ഉത്തപ്പയുടെ സമ്പാദ്യം. അതില്‍ 24 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 2014 സീസണില്‍ 660 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റോബിന് ഉത്തപ്പ, കൊല്‍ക്കത്തയുടെ രണ്ടാം ഐപിഎല്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
എന്നാല്‍ കഴിഞ്ഞ രണ്ടു സീസണിലും ഉത്തപ്പയ്ക്ക് തിളങ്ങാനായില്ല. 2019ല്‍ കൊല്‍ക്കത്തയ്ക്കായി 282 റണ്‍സ് മാത്രമാണ് ഉത്തപ്പ നേടിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് ജഴ്സിയില്‍ എത്തിയിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. 12 മത്സരങ്ങളില്‍നിന്നു 119.51 സ്ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 196 റണ്‍സ്. ഇതിനു പിന്നാലെയാണ് അടുത്ത സീസണ് മുന്നോടിയായ റോബിയെ റിലീസ് ചെയ്യാന്‍ രാജസ്ഥാന് തീരുമാനിച്ചത്.
അതേസമയം, 'വയസ്സന്മാരുടെ' ടീമെന്ന് പഴികേള്‍ക്കുന്ന ചെന്നൈ, 35കാരനായ ഉത്തപ്പയെ ടീമിലെടുത്തിനെ എതിരെ രൂക്ഷവിമര്‍ശനവുമായാണ് ചെന്നൈ ആരാധകര്‍ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ എത്തുന്നത്. റിലീസ് ചെയ്ത കേദാര്‍ ജാദവിനു പകരം മറ്റൊരു 'കേദാര്‍ ജാദവ്' ചെന്നൈയിലെത്തിയെന്നാണ് ചിലരുടെ പരിഹാസം.
Kadar jadav was goes out of the team and another jadav joined @robbieuthappa#Uthappa. #Uthappatocsk pic.twitter.com/yNE7lGXI0V
- Aharan (@aharanmathi) January 21, 2021
ഉത്തപ്പ ഇത്തവണ ചെന്നൈയ്ക്കുവേണ്ടി 'പെന്ഷന്' വാങ്ങിക്കുമെന്ന് മറ്റു ചിലരുടെ കമന്റ്. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ 54 പന്തില്‍ 91 റണ്‍സടിച്ച് കേരളത്തെ ജയിപ്പിച്ച ഉത്തപ്പയെ എഴുതിത്ത്തള്ളാറായോ എന്നു പറയാന്‍ ഇനിയും കാത്തിരിക്കണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam