1 GBP = 100.80 INR                       

BREAKING NEWS

വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക്സീന്‍ കയറ്റുമതിക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍; ആദ്യ കണ്‍സൈന്മെന്റുകള്‍ ബ്രസീലിനും മൊറോക്കോയ്ക്കും; ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും പട്ടികയില്‍; 'ലോകത്തിന്റെ ഫാര്‍മസി' യില്‍ നിന്നും പ്രതിരോധ മരുന്ന് വാങ്ങാന്‍ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക്സീന്‍ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ കണ്‍സൈന്മെന്റുകള്‍ വെള്ളിയാഴ്ച അയയ്ക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്‌ലയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുകെ മരുന്നു നിര്‍മ്മാതാക്കളായ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സീനാണ് കയറ്റി അയയ്ക്കുന്നത്.

പല രാജ്യങ്ങളില്‍നിന്നു കോവിഷീല്‍ഡ് വാക്സീന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വാക്സീന്‍ വിതരണം ആരംഭിച്ചിട്ടുമതി കയറ്റിയയ്ക്കാന്‍ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയില്‍ വാക്സീന്‍ വിതരണം ആരംഭിച്ചിരുന്നു.

അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കോവിഷീല്‍ഡ് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇനിയുള്ള വാക്സീന്‍ ഡോസുകള്‍ ഈ രാജ്യങ്ങള്‍ വില കൊടുത്തു വാങ്ങേണ്ടിവരും. ബ്രസീലിനും മൊറോക്കോയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കണ്‍സൈന്മെന്റുകളാകും ഇനി അടുത്തതായി കയറ്റി അയയ്ക്കുകയെന്നും ശ്രിങ്‌ല കൂട്ടിച്ചേര്‍ത്തു.

അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കോവിഷീല്‍ഡ് വാക്സീന്‍ കയറ്റി അയയ്ക്കണമെന്ന് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറില്‍ ബ്രസീല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനായി കഴിഞ്ഞയാഴ്ച ബ്രസീല്‍ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയച്ചിരുന്നു. വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതിന് ബ്രസീലിലെ വിദഗ്ധ സമിതി യോഗം ചേരുന്നുണ്ട്.

അതിനിടെ കോവിഡ് വാക്സിനുവേണ്ടി ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങളെന്ന് റിപ്പോര്‍ട്ടുണ്ട്. ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കില്‍ പാക്കിസ്ഥാനും ചൈനയ്ക്കും വാക്സിന്‍ നല്‍കാനും ഇന്ത്യ തയ്യാറാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ലോകത്തിന്റെ വാക്സിന്‍ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. മ്യാന്മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും.

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് 92 രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍.

50 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കൈമാറുന്നതിനാണ് ബൊളീവിയന്‍ സര്‍ക്കാര്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍നിന്നും റഷ്യയില്‍നിന്നും വാങ്ങുന്ന വാക്സിനുകള്‍ ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം.

രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ ഓക്സ്ഫഡ് - ആസ്ട്രസെനിക്ക വാക്സിന്‍ ഡോസുകള്‍ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category