1 GBP = 100.80 INR                       

BREAKING NEWS

ഞാന്‍ ആരുടെയും സ്വകാര്യ ചാറ്റുകള്‍ വായിക്കാറില്ല; ഗോസിപ്പുകാര്‍ക്ക് നാണമില്ലേ? ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്; അര്‍ണബ് ഗോസ്വാമിയുടെ 'ഇറോട്ടോമാനിയ' പരാമര്‍ശത്തില്‍ പ്രതികരിച്ചു കങ്കണ റണൗട്ട്; റിയയുടെയും ദീപികയുടെയും വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ സൈബര്‍ ഇടത്തില്‍ പ്രചരിപ്പിച്ചത് മറന്നോയെന്ന് വിമര്‍ശകര്‍

Britishmalayali
kz´wteJI³

മുംബൈ: റിപ്പബ്ലിക് ടിവി എംഡി അര്‍ണാബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് വിവാദത്തില്‍ പ്രതികരണവുമായി കങ്കണ റണൗട്ട്. കങ്കണയെക്കുറിച്ച് വളരെ മോശമായ പരാമര്‍ശമാണ് ചാറ്റിലുള്ളത്. അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവന്നത്. നടിക്ക് അമിത ലൈംഗിക താല്‍പ്പര്യമെന്നായിരുന്നു ഈ പരാമര്‍ശനം.

കങ്കണയ്ക്ക് 'ഇറോട്ടോമാനിയ' ആണെന്നായിരുന്നു പരാമര്‍ശം. നടിക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നും പറയുന്നു. കങ്കണ പരിധികടന്നുവെന്നും ഇപ്പോള്‍ അവരെ ആളുകള്‍ക്ക് പേടിയാണെന്നും ഉടനെ തന്നെ കങ്കണ അവസാനിക്കുമെന്നും പറയുന്നു. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അര്‍ണബ് നടന്‍ ഹൃത്വികുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളിലാണ് പരാമര്‍ശം.

വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണയിപ്പോള്‍. ഗോസിപ്പുകാര്‍ക്ക് നാണമില്ലേയെന്നും വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

''ആരുടെയെങ്കിലും സ്വകാര്യ ചാറ്റുകള്‍, കത്തുകള്‍, മെയിലുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ഇതുവരെ ഞാന്‍ നോക്കിയിട്ടില്ല. ഇത് ധാര്‍മ്മിക മൂല്യങ്ങള്‍, സ്വഭാവം, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. ലിബറലുകള്‍ക്ക് ഇത് മനസിലാകില്ല. ലിബറലുകളും ഗോസിപ്പ് പ്രചാരകരും രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് നിര്‍ത്തുക- കങ്കണ കുറിച്ചു.

കങ്കണയ്ക്ക് മറുപടിയുമായി ഒട്ടനവധിപേര്‍ രംഗത്ത് വന്നു. റിയ ചക്രബര്‍ത്തിയുടെയും ദീപിക പദുക്കോണിന്റെയുമടക്കം വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വായിക്കുകയും അവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് എന്തുകൊണ്ടായിരുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നതിനുപിന്നാലെ പാര്‍ഥോ ദാസ് ഗുപ്ത ചികിത്സയിലാണ്. രക്തസമ്മര്‍ദം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.ആര്‍പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24-ന് പൊലീസ് അറസ്റ്റുചെയ്ത പാര്‍ഥോ ദാസ് മുംബൈ തലോജ ജയിലിലായിരുന്നു.

അച്ഛനെ മനഃപൂര്‍വം അപകടപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചെന്നാണ് പാര്‍ഥോ ദാസിന്റെ മകളുടെ ആരോപണം. അച്ഛന്റെ ജീവന്‍ രക്ഷിക്കണമെന്ന് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുകയുംചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിനല്‍കാന്‍ പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റുകള്‍.

മോദിസര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങു മ്പോഴാണ് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാര്‍ഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ അര്‍ണബ് പറയുന്നത്. ഇത് വലിയ ആള്‍ക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പില്‍ അദ്ദേഹം വന്‍വിജയം നേടുമെന്നും പിന്നീടദ്ദേഹം വിശദീകരിക്കുന്നു.

റിപ്പബ്ലിക് ചാനലിന്റെ ടി.ആര്‍.പി. റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അര്‍ണബ് പറയുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്താന്‍പോകുന്ന കാര്യം മൂന്നുദിവസംമുമ്പ് അര്‍ണബ് അറിഞ്ഞിരുന്നാണ് വാട്‌സാപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. വലിയ ചിലകാര്യങ്ങള്‍ നടക്കാന്‍പോകുന്നു എന്ന് ദാസ്ഗുപ്തയ്ക്കയച്ച സന്ദേശത്തില്‍ അര്‍ണബ് പറയുന്നു. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാക്കിസ്ഥാനാണ് എന്ന് മറുപടിനല്‍കുന്നു. ജനങ്ങളെ ഹര്‍ഷോന്മത്തരാക്കുന്ന ആക്രമണമായിരിക്കും അതെന്നും അര്‍ണബ് പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളത് നമ്മുടെ സ്വന്തം ആളുകളാണെന്ന് ദാസ്ഗുപ്തയുമായുള്ള സംഭാഷണത്തില്‍ അര്‍ണബ് അവകാശപ്പെടുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അര്‍ണബിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അര്‍ണബ് ടി.വി. സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്. ടി.ആര്‍.പി. തട്ടിപ്പുകേസ് ഒതുക്കുന്നതിന് ജഡ്ജിക്ക് കോഴ നല്‍കാന്‍ അര്‍ണബിനെ ദാസ്ഗുപ്ത ഉപദേശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമനം നേടിത്തരാന്‍ അദ്ദേഹം അര്‍ണബിനോട് അപേക്ഷിക്കുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category