1 GBP = 100.80 INR                       

BREAKING NEWS

കര്‍ണാടകത്തിലെ ഷിമോഗയില്‍ സ്ഫോടനം; ക്വാറി പൊട്ടിക്കുന്നത്തിന് വേണ്ടിയുള്ള സ്ഫോടക വസ്തു നിറച്ച ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്: 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ നാശനഷ്ടം: സമീപ ജില്ലയായ ചിക്കമംഗളൂരുവിലുള്‍പ്പെടെ വന്‍ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ബെംഗളൂരു: കര്‍ണാടകത്തിലെ ഷിമോഗയില്‍ വന്‍ സ്ഫോടനം. ഷിമൊഗയിലുള്ള ക്വാറി പൊട്ടിക്കുന്നത്തിന് വേണ്ടിയുള്ള സ്ഫോടക വസ്തു നിറച്ച ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പത്തരയോടെ നടന്ന വന്‍സ്ഫോടനത്തില്‍ ഒട്ടേറെ തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്നു സംശയം. പ്രദേശം മുഴുവനും സ്ഫോടനത്തില്‍ പ്രകമ്പനം കൊണ്ടതാായാണ് റിപ്പോര്‍ട്ട്.

15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായി. മരണസംഖ്യ തിട്ടപ്പെടുത്താനായിട്ടില്ലെന്നും പ്രദേശം മുഴുവന്‍ ഉപരോധം ഏര്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. ക്രഷറിലേക്ക് സ്ഫോടകവസ്തുവുമായി വന്ന ലോറിയാണു പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ ജില്ലയായ ചിക്കമംഗളൂരിലും ഉത്തര കന്നഡയിലും വരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലെപ്പെട്ടതെന്നാണു പ്രാഥമിക വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category