
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നിയമസഭയുടെ ശാസന. ഫ്രാങ്കോ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ചതിനാണ് സഭ എംഎല്‍എയെ ശാസിച്ചത്. പിസി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി വ്യക്തമാക്കി.
പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് ശാസിക്കാന്‍ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനും ഫെമിനിസ്റ്റ് ലായേഴ്സ് നെറ്റ്വര്‍ക്ക് ഓഫ് കേരള എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാസന.
പീഡനത്തിനിരയായ സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്നു സ്ഥാപിക്കാനും ഉത്തരവാദിയായ പുരുഷന്റെ നിരപരാധിത്വം ഉറപ്പിക്കാനുമാണ് പിസി ജോര്‍ജ് ശ്രമിച്ചതെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാര്‍ നല്കിയ തെളിവുകള്‍ പിസി ജോര്‍ജിനെതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്.
മുന്‍ പ്രസ്താവനകളില്‍ പിസി ജോര്‍ജ് ഉറച്ചു നില്ക്കുന്നതായി തെളിവെടുപ്പ് വേളയില്‍ കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തുന്നത് നിയമസഭാ സാമാജികനു ചേര്‍ന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
അതേസമയം ശാസന സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. എന്നാല്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ആള് എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമന്നും പി സി ജോര്‍ജ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam