1 GBP = 100.80 INR                       

BREAKING NEWS

ശ്രീരാമകൃഷ്ണന് വിനയായി ആക്സിസ് ബാങ്ക് മുന്‍ മാനേജരുടെ മൊഴിയും; പണം ഡോളറാക്കി മാറ്റാന്‍ രാഷ്ട്രീയ ഉന്നതനും ശുപാര്‍ശ നടത്തിയെന്ന വെളിപ്പെടുത്തല്‍ നിര്‍ണ്ണായകം; ശിവശങ്കരനെ പൂട്ടിയ കസ്റ്റംസ് ഇനി സ്പീക്കറിലേക്ക്; ഭരണഘടനാ ഉന്നതനും പ്രതിയാകാന്‍ സാധ്യതകള്‍

Britishmalayali
kz´wteJI³

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പ്രതിയാകാന്‍ സാധ്യത. ഈ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനൊപ്പം ശ്രീരാമകൃഷ്ണന്റെ ഇടപെടലുകളും സസൂക്ഷ്മ പരിശോധിക്കുകയാണ്. കേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്റേയും സരിത്തിന്റേയും മൊഴി സ്പീക്കര്‍ക്ക് എതിരാണ്. ഇതിനൊപ്പം ആക്സിസ് ബാങ്ക് മാനേജരായിരുന്ന ശേഷാന്ദ്രിയും സ്പീക്കര്‍ക്കെതിരെ മൊഴി കൊടുത്തുവെന്നാണ് സൂചന.

അഴിമതികളിലൂടെ കിട്ടിയ പണം ഡോളറിലേക്ക് മാറ്റി കൊടുത്തത് ശേഷാന്ദ്രിയാണ്. ഇതിന് വേണ്ടി സ്പീക്കറും സമ്മര്‍ദ്ദം ചെലുത്തിയോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. മറ്റരൊളുടെ ഫോണില്‍ നിന്ന് ഒരു ഉന്നതനും തന്നെ വിളിച്ചിരുന്നതായി ശേഷാന്ദ്രി മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോണിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഫോണ്‍ വിളിയെ കുറിച്ച് അറിയില്ല, ഓര്‍മ്മയില്ല തുടങ്ങിയ മറുപടിയാണ് ഇയാള്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്. ശ്രീരാമകൃഷ്ണന്റെ മൊഴി എടുക്കല്‍ നിര്‍ണ്ണായകമാണ്. അതിന് ശേഷമേ കേസില്‍ അന്തിമ നിലപാടുകളില്‍ കസ്റ്റംസ് എത്തൂ.

യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഖാലിദും സ്വപ്നയും അക്സിസ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. കോണ്‍സുലേറ്റിന്റെ പേരില്‍ തുടങ്ങിയ ഈ അക്കൗണ്ടിലൂടെയാണ് കള്ളക്കളികള്‍ നടന്നത്. ശേഷാന്ദ്രി ഡോളാറാക്കി നല്‍കിയ 1.90 ലക്ഷം ഡോളറുമായാണ് ഖാലിദ് ഇന്ത്യ വിട്ടത്. ഇത് മസ്‌കറ്റില്‍ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇത് സ്പീക്കറുമായി അടുപ്പമുള്ളവര്‍ക്കാണെന്നാണ് ആരോപണം. ഇത് തെളിയിക്കാനാണ് ഡോ കിരണ്‍, നാസില്‍ അബ്ദുള്ള, ലാഫീര്‍ എന്നിവരെ ചോദ്യം ചെയ്തത്. ഇതിനിടെ സ്പീക്കര്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പരും പുറത്തു വന്നു. ഇതില്‍ വ്യക്തത വരണമെങ്കില്‍ സ്പീക്കറുടെ മൊഴിയും വേണം.

ഒരു രാഷ്ട്രീയ ഉന്നതനും ഡോളര്‍ മാറ്റി നല്‍കാനായി വിളിച്ചുവെന്ന ശേഷാന്ദ്രിയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. ഇതില്‍ വ്യക്തത വരുത്താനാണ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന്റെ മൊഴി എടുക്കലും നടന്നത്. അതിന് ശേഷമാണ് കൂടുതല്‍ പേരെ മൊഴി എടുക്കാന്‍ വിളിച്ചത്. ഇതെല്ലാം പരമരഹസ്യമാക്കി വയ്ക്കുകയാണ് കസ്റ്റംസ്. ഇനി ഉടന്‍ സ്പീക്കറേയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, ഇതിന് മുന്നോടിയായാണ് ഡോളര്‍ കടത്തില്‍ അന്വേഷണം ശക്തമാക്കിയതും ശിവശങ്കറിനെ അറസ്റ്റ് ചെയ്തതും.



കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്. സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തുന്നതില്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയവരില്‍ പ്രധാനിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ബാങ്ക് ഉദ്യോഗസ്ഥനടക്കം ശിവശങ്കറിനെതിരേ മൊഴി നല്‍കിയിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. നിരവധി പേരെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശിവശങ്കറിനെ ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തിയും കസ്റ്റംസ് സംഘം ചോദ്യംചെയ്യും. 

സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗില്‍ വിദേശത്തേക്കു ഡോളര്‍ കടത്തിയതിനു പിന്നില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിട്ടുണ്ട്. ഡോളര്‍ കടത്തില്‍ കസ്റ്റംസിനു പിന്നാലെ അന്വേഷണം തുടങ്ങിയ ഇ.ഡി, ഹാജരാകാന്‍ പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനു നോട്ടീസ് നല്‍കി. മസ്‌കറ്റില്‍ സ്വാശ്രയ കോളജ് നടത്തുന്ന ലഫീര്‍ മുഹമ്മദിനു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.

മസ്‌കറ്റ് മിഡില്‍ ഈസ്റ്റ് കോളജിന്റെ ഡീന്‍ ഡോ. കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷും പങ്കെടുത്തിരുന്നു. 2018- ല്‍ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊപ്പമാണു സ്വപ്ന ചെന്നത്. സ്വപ്നയ്ക്കായി ശിവശങ്കര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഡോ. കിരണിനെയും ഇ.ഡി. വിളിച്ചുവരുത്തും. കോളജില്‍ മുതല്‍ മുടക്കിയിട്ടുണ്ടോ എന്നാണു കിരണിനോടു കസ്റ്റംസ് ആരാഞ്ഞത്. ഡീനിനു മുതല്‍മുടക്കാന്‍ കഴിയില്ലെന്നാണു മസ്‌കറ്റിലെ ചട്ടമെന്നായിരുന്നു മറുപടി. ഉന്നതരായ പലരും കോളജില്‍ ബിനാമിപേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു എന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിനോടു പറഞ്ഞു. ഇതു കോടതിയില്‍ രഹസ്യമൊഴിയായും രേഖപ്പെടുത്തി. ഇതിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷം സ്പീക്കര്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ലൈഫ്മിഷന്‍ ഇടപാടില്‍ കമ്മീഷനായി ലഭിച്ച നാലരക്കോടിയില്‍ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്ന മൊഴി നല്‍കിയിരുന്നു.

ഡോളറടങ്ങിയ ബാഗുമായി കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായ് വരെ പോയെന്നും അവിടെവച്ചാണു ഡോളര്‍ കൈമാറിയിരുന്നതെന്നും വെളിപ്പെടുത്തി. ഖാലിദ് പലതവണ ദുബായ് വഴി മസ്‌കറ്റിലേക്കു പോയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനുശേഷം സ്പീക്കറെ ചോദ്യംചെയ്യാനാണു കസ്റ്റംസ് തീരുമാനം. അടുത്തയാഴ്ച നോട്ടീസ് നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category