
പാറ്റ്ന: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമര്‍ശത്തിനും തടയിടാന്‍ വേണ്ടിയാണ് കേരളാ മുഖ്യമന്ത്രി പിണറായി പ്രത്യേകം താല്‍പ്പര്യമെടുത്ത് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത്. കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പൊലീസിനോട് തുടര്‍നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും ഈ ഓര്‍ഡിനന്‍സ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തായാലും പിണറായി കാണിച്ച മാതൃക ആയുധമാക്കാന്‍ ഒരുങ്ങുകയാണ് മറ്റിടങ്ങളിലെ സര്‍ക്കാറുകള്‍.
ഇതിന്റെ ആദ്യഘട്ടമെന്നോണം സര്‍ക്കാറിന് എതിരായ സൈബര്‍ വിമര്‍ശനം കുറ്റകരമാക്കി കൊണ്ട് രംഗത്തുവന്നത് ബിഹാര്‍ സര്‍ക്കാറാണ്. അപകീര്‍ത്തികരവും കുറ്റകരവുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കടിഞ്ഞാണിട്ടു. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായാണ് മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നാണ് സൂചന.
തനിക്ക് നേരെ ഉയരുന്ന സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളോട് രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരവും കുറ്റകരവുമായ പോസ്റ്റുകള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിലെ എല്ലാ സെക്രട്ടറിമാര്‍ക്കും സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി ഐ.ജി നയ്യാര്‍ ഹസ്നൈന് ഖാന് കത്തെഴുതി.
സര്‍ക്കാരിനും മന്ത്രിമാര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ചില വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തിവരികയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും സൈബര്‍കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നതാണെന്നും ഐ.ജി നയ്യാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ പിണറായി കൊണ്ടുവന്ന പൊലീസ് ആക്ടിലെ ഭേദഗതിയും ഇതുപോലെ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ചുള്ള ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയാനാണ് ഈ വകുപ്പെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ നിയമപ്രകാരം മുകളില്പറഞ്ഞ സൈബര്‍ കുറ്റങ്ങള്‍ക്ക് ഇനി അഞ്ചുവര്‍ഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല. കൂടാതെ വാറന്റ് ഇല്ലാതെ കേസെടുക്കാനും കഴിയും.
2000ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനുപകരം പുതിയ നിയമങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നില്ല. ഇതുമൂലം പൊലീസിന് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായി നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഭേദഗതി.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമം ദുര്‍ബലമാണ് എന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അടുത്തിടെ അശ്ലീല യു ട്ഊബര്‍ വിജയ് പി നായര്‍ക്കെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വിജയ് പി നായരെ മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയത്തില്‍ കടുത്ത നടപടികള്‍ പൊലീസ് സ്വീകരിച്ചത്. നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഇടതുപക്ഷത്തു നിന്നു തന്നെ ഉയര്‍ന്നതോടെയാണ് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam