1 GBP = 101.50 INR                       

BREAKING NEWS

മികച്ച രീതിയില്‍ പഠിച്ച മകളുടെ മാനസിക വിഷമങ്ങള്‍ മാറ്റാന്‍ കൗണ്‍സിലറുടെ അടുത്ത് എത്തിച്ചു; കൗണ്‍സിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടര്‍; പോക്സോ കേസില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഹൈക്കോടതിയുടേത് സുപ്രധാന വിധി

Britishmalayali
kz´wteJI³

കൊച്ചി : മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് ഇരുപത്തിയൊന്നുകാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 'ആത്മീയ ഗുരു' നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളിയതിന് കാരണം പൊലീസിന്റെ റിപ്പോര്‍ട്ടും. വിഷാദരോഗത്തിനു കൗണ്‍സലിങ്ങിനു കൊണ്ടുപോയ കുട്ടിയെ ഹര്‍ജിക്കാരന്‍ സ്വാധീനവലയത്തിലാക്കിയതാണെന്നു മാതാപിതാക്കള്‍ അറിയിച്ചിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരും ഹാജരാക്കി. ഈ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.

തന്റെ ആത്മീയ പങ്കാളിയായ (സ്പിരിച്വല്‍ പാര്‍ട്നര്‍) പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജന്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം. ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. പെണ്‍കുട്ടി സ്വയം തീരുമാനമെടുക്കാവുന്ന മാനസിക സ്ഥിതിയില്‍ അല്ലെന്നും മാതാപിതാക്കളില്‍ നിന്നു മാറ്റേണ്ടതില്ലെന്നും കോടതി ഉത്തവിട്ടു.

പൊലീസ് റിപ്പോര്‍ട്ടാണ് നിര്‍ണ്ണായകമായത്. മെഡിക്കല്‍ പ്രഫഷനിലുണ്ടായിരുന്ന ഹര്‍ജിക്കാരന്‍ ഇപ്പോള്‍ വേദിക് ആചാര്യന്‍ എന്നാണ് അവകാശപ്പെടുന്നതെന്നും കുടുംബവീടിന്റെ ഒരുനില ആശ്രമം ആക്കിയിരിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. കുടുംബവീട്ടില്‍ അമ്മയും വാടകവീട്ടില്‍ ഭാര്യയും 2 കുട്ടികളും ഉണ്ടെങ്കിലും അവരുമായി കാര്യമായ അടുപ്പമില്ല. ഒരു പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത പോക്സോ കേസില്‍ ഹര്‍ജിക്കാരനെ മൂന്നാം പ്രതിയാക്കിയെങ്കിലും കുടുതല്‍ തെളിവു കണ്ടെത്താനാകാതെ ഒഴിവാക്കിയതാണെന്നും വിശദീകരിച്ചു.

ആധ്യാത്മിക പാതയില്‍ രണ്ടര വര്‍ഷമായി തങ്ങള്‍ ഒന്നിച്ചു ജീവിക്കുകയാണെന്നായിരുന്നു 'ആത്മീയ ഗുരുവിന്റെ' കോടതിയിലെ വിശദീകരണം. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹര്‍ജിക്കാരനൊപ്പം പോകണമെന്നും പെണ്‍കുട്ടി പറഞ്ഞു. 'ഗുരു ശിഷ്യ' ബന്ധത്തിനു തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്നു കോടതി വിലയിരുത്തി. ഇരുവരും കല്യാണം കഴിച്ചതായി പറയുന്നില്ല. ഹര്‍ജിക്കാരനു മറ്റൊരു ഭാര്യയും 2 കുട്ടികളുമുണ്ട്. വിദഗ്ധാഭിപ്രായം എടുക്കാന്‍ കോടതി പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു പ്രേരിപ്പിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. ഹര്‍ജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ചാല്‍ 21 വയസ്സുള്ള പെണ്‍കുട്ടിയുടെ കസ്റ്റഡി വിശ്വസനീയമായി എല്‍പ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇപ്പോഴത്തെ മാനസികനിലയില്‍ യുവതി മാതാപിതാക്കളോടൊപ്പം കഴിയുന്നതാണ് നല്ലതെന്നും കോടതി വിലയിരുത്തി. ഡോക്ടര്‍ എന്ന വിശ്വാസത്തിലാണ് മകളെ മാതാപിതാക്കള്‍ ചികിത്സിക്കാന്‍ ഹര്‍ജിക്കാരന്റെയടുത്ത് എത്തിച്ചത്. ആ വിശ്വാസം ലംഘിച്ചതായും കോടതി വിലയിരുത്തി. മികച്ച രീതിയില്‍ പഠിക്കുന്ന മകളെ മാനസിക വിഷമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് ആലപ്പുഴ സ്വദേശികളായ മാതാപിതാക്കള്‍ ഹര്‍ജിക്കാരന്റെയടുത്ത് എത്തിച്ചത്.

യുവതിയെ തനിച്ച് കൗണ്‍സലിങ്ങിന് വിധേയയാക്കിയതോടെ തന്റെ 'ആത്മീയ ശിഷ്യ'യായി മാറിയെന്നാണ് ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത്. യുവതിയുമായി രണ്ടരവര്‍ഷമായി 'ആത്മിയ ലിവ് ഇന്‍ റിലേഷന്‍ഷിപ്പി'ലാണെന്നും യുവതിയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇതിനിടയില്‍ മാതാപിതാക്കള്‍ യുവതിയെ തടവിലാക്കിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. തുടര്‍ന്നാണ് യുവതിയോട് നേരിട്ട് സംസാരിക്കുന്നതടക്കമുള്ള നടപടിക്ക് കോടതി തയ്യാറായത്. ഹര്‍ജിക്കാരനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോടും നിര്‍ദ്ദേശിച്ചു. ഈ അന്വേഷണവും നിര്‍ണ്ണായകമായി.

എം.ബി.ബി.എസ്. ബിരുദധാരിയും ഇംഗ്ലണ്ടില്‍നിന്ന് സൈക്യാട്രിയില്‍ ഉപരിപഠനം നടത്തിയതുമായാണ് വിവരമെന്നും പൊലീസ് അറിയിച്ചു. താന്‍ 'വേദിക് യോഗാചാര്യ'നായി മാറിയെന്നാണ് കൊല്ലം സ്വദേശിയായ ഹര്‍ജിക്കാരന്‍ പറയുന്നത്. ഹര്‍ജിയില്‍ യുവതിയെ അച്ഛനമ്മമാരുടെ സംരക്ഷണയില്‍നിന്ന് മോചിപ്പിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവും. ഇതിനെതിരെ ഹര്‍ജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതിതന്നെ പരിഗണിക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇനിയും ഈ കേസ് സുപ്രീം കോടതിയില്‍ എത്താന്‍ സാധ്യതയുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category