1 GBP = 101.50 INR                       

BREAKING NEWS

കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍; ആന്‍സിയും 19-ാകരനും അഴിക്കുള്ളിലാകും; റിന്‍സിയുടെ സഹോദരി വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: വിവാഹത്തില്‍നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്നു കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഇരയ്ക്കു നീതി ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പം നാടുവിട്ട സഹോദരിയെ പൊലീസ് പിടികൂടിയത് മൂവാറ്റുപുഴയില്‍ നിന്നു പൊലീസ്. മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ ഇരവിപുരം പൊലീസിനു കൈമാറി. പതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അന്‍സിയെയും കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനെയും(അഖില്‍) ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളും സംഭവിച്ചു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ആന്‍സി തയ്യാറല്ല.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ സഹോദരി ആന്‍സിയെയാണു സമരത്തിനു നേതൃത്വം നല്‍കിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആന്‍സിയെ കാണാനില്ലെന്നു ഭര്‍ത്താവ് മുനീര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്. അഖിലിന് വിവാഹ പ്രായം ആയിട്ടില്ല. എന്നാല്‍ പതിനെട്ടു കഴിഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന കോടതി വിധികളുണ്ട്. ഇതിന്റെ ബലത്തില്‍ ഒരുമിച്ച് താമസിക്കാനാണഅ തീരുമാനം. ആന്‍സിയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് ഇവരുമായി ഏഴു തവണ സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാലു വരെ പിടിച്ചെങ്കിലും അമ്പിനും വില്ലിനും അടുത്തില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് അന്‍സിയെ കൂടെക്കൊണ്ടു വരാനുള്ള ഉദ്യമത്തില്‍ നിന്നും ഒടുവില്‍ പിന്മാറിയത്. കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പര്‍ കണ്ടെത്തി.

തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരും കൊല്ലത്തു നിന്നും ഇരുവരും ടൂവീലറില്‍ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് ഹോട്ടലില്‍ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് തിരഞ്ഞെത്തുന്നു എന്ന് മനസ്സിലായതോടെ ഇവിടെ നിന്നും കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്.

ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നുമായിരുന്നു നിലപാട്. തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. രണ്ടു മാസം മുന്‍പാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികള്‍ക്കും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനുമായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.

സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററില്‍ പഠിക്കുകയാണ്. സഞ്ചുവിനും അന്‍സിയെ തന്നെ മതി എന്ന നിലപാടിലാണ്. അന്‍സിക്കെതിരെ ജെ.ജെ ആക്ട് 75, 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 317 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ചുവിനെതിരെ കുട്ടിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിന് ഐ.പി.സി 109 പ്രകാരവും കേസെടുത്തു. ഇരുവരെയും കൊല്ലം കോടയതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടര്‍ന്ന് ഒരു വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേര്‍ പണം അയച്ച് സഹായിച്ചിരുന്നു. ഈ പണവുമായാണ് ഇവര്‍ പോയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്‍സിയുടെ അഭിമുഖങ്ങള്‍ക്കു വന്‍ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി.

ജനശ്രദ്ധ ആകര്‍ഷിച്ച റംസി മരണക്കേസ് ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category