
തിരൂര്‍: ഷംനാ കാസിം കേസില്‍ ജാമ്യം കിട്ടി ഇറങ്ങിയ ശേഷവും വളയ്ക്കല്‍. വീണ്ടും പൊലീസിന് തലവേദനയായി ഹാരീസ്. എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനായ ഹാരീസിന്റെ കൂടെ പോയ യുവതിക്കെതിരേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തപ്പോള്‍ തെളിഞ്ഞത് മറ്റൊരു വിവാഹ തട്ടിപ്പാണ്. ഇവിടെ യുവതിയും ജയിലിലുമായി. കാമുകനെ കിട്ടിയതുമില്ല. ഷംനാ കാസിം വിവാഹ തട്ടിപ്പ് കേസിലെ പ്രതിയാണ് ഇയാള്‍.
മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമം കര്‍ക്കശമാക്കിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്കെതിരെ ജുവനൈല്‍ജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് ഇപ്പോള്‍. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാന്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ ഇപ്പോള്‍ ജയിലിലേയ്ക്കാണ് പോകേണ്ടി വരുന്നത്.
തിരൂര്‍ സ്വദേശിനിയായ 27-കാരിയെയാണ് തിരൂര്‍ എസ്ഐ. ജലീല്‍ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠന് റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുമായി.
സ്ത്രീകളെ മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് സ്നേഹംനടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭര്‍ത്തൃ സഹോദരന്റെ ഭാര്യയുടെ കൈയില്‍നിന്ന് 15 പവന് സ്വര്‍ണാഭരണം വാങ്ങിയാണ് പോയത്. ഹാരിസിനെയും സഹായങ്ങള്‍ ചെയ്ത സഹോദരന് റഫീഖിനെയും പൊലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്.
ഭര്‍ത്തൃപിതാവിന്റെയും ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. മാതാവിന്റെ സംരക്ഷണം നല്‍കേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പൊലീസ് പറഞ്ഞു. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20 -ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.
ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസിലും ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വര്‍ണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതല്‍ സിനിമ താരങ്ങളെ സ്വര്‍ണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. 2 കോടി രൂപ വാഗ്ദാനം നല്കി ഹാരിസ് സ്വര്‍ണം കടത്താന്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷംനാ കാസിം കേസില്‍ വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. മേക്കപ്പ് മാനും ഹെയര്‍സ്റ്റൈലിസ്റ്റുമായ ഇയാള്‍ വര്‍ഷങ്ങളായി സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam