
മുംബൈ: '7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിവന്നിരിക്കുന്നത് കണക്കുകള്‍ തീര്‍ക്കാനല്ല, ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ്.' ബിസിസിഐ വിലക്കിനുശേഷം തിരിച്ചെത്തിയ ശ്രീശാന്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. വീണ്ടും ഐപിഎല്ലില്‍ കളിക്കുക. ഇതിന് വേണ്ടി തല്കാലം രാഷ്ട്രീയം പോലും മാറ്റി വയ്ക്കുകയാണ് ശ്രീശാന്ത്. ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന നിര്‍ദ്ദേശം ശ്രീശാന്ത് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചു കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത് അംഗീകരിക്കുകയും ചെയ്തു. ഇനി ഏത് ടീമിലാകും ശ്രീശാന്ത് ഐപിഎല്ലില്‍ കളിക്കുക എന്നതാണ് നിര്‍ണ്ണായകം.
2023 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് 37കാരനായ ശ്രീശാന്ത് പറയുന്നു. ഒത്തുകളി ആരോപണത്തെതുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും 7 വര്‍ഷം നീണ്ട ബിസിസിഐ വിലക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനുശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ജഴ്സി അണിഞ്ഞു കളിക്കളത്തിലേക്ക് തിരിച്ചെത്തി.
ആദ്യ മത്സരത്തില്‍ തന്നെ ക്ലീന്‍ ബോള്‍ഡ് വിക്കറ്റുമായായിരുന്നു ശ്രീയുടെ അരങ്ങേറ്റം. തന്റെ ആവനാഴിയില്‍ ഇപ്പോഴും കരുത്തുള്ള അസ്ത്രങ്ങള്‍ ഉണ്ടെന്ന് ശ്രീ തെളിയിച്ചു. ആറ്റാക്കിങ് ബൗളിങ്ങാണ് ശ്രീശാന്ത് നടത്തിയത്. അതുകൊണ്ട് തന്നെ ശ്രീ ഏത് ടീമിലെത്തുമെന്ന ചര്‍ച്ചകളും സജീവം. ശ്രീശാന്തിന് മാര്‍ക്കിറ്റിങ് വാല്യൂ കൂടുതലാണ്. അത് ടീമുകള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്.
തൃപ്പുണ്ണിത്തുറയിലോ തിരുവനന്തപുരത്തേ എതെങ്കിലും ഒരു സീറ്റിലോ ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീശാന്ത് ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കളിയോടുള്ള തന്റെ നിലപാട് സീരിയസാണെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിനെ മാറ്റി നിര്‍ത്താനുള്ള ബിജെപിയുടെ തീരുമാനം. എന്നാല്‍ ശ്രീശാന്ത് സജീവമായി പ്രചരണത്തില്‍ ഉണ്ടാകും. കളിക്കുന്ന സാഹചര്യം താരത്തിന്റെ മൂല്യം ഉയര്‍ത്തുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.
2022ല്‍ രണ്ട് പുതിയ ടീമുകള്‍ കൂടി എത്തും. അതിലൊന്ന് ഗുജറാത്തിലും മറ്റേത് കേരളത്തിലുമാകാനാണ് സാധ്യത. ഗുജറാത്തിലെ ടീം അദാനി ഗ്രൂപ്പ് സ്വന്തമാക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ ബിജെപിയുമായി അടുപ്പമുള്ള ശ്രീശാന്തിന് ആ ടീമില്‍ സ്ഥാനവും ലഭിക്കും. കേരളത്തില്‍ ടീം വന്നാലും പ്രഥമ പരിഗണന കിട്ടും. എന്നാല്‍ ഇതിന് ഈ സീസണില്‍ ഏതെങ്കിലും ടീമില്‍ കളിക്കുക എന്നത് അതിനിര്‍ണ്ണായകമാണ്. കളിക്കാനുള്ള ഫിറ്റ്നസ് നേടിയെന്ന് ശ്രീ തെളിയിച്ചു കഴിഞ്ഞു. ബൗളിങ്ങിലെ വിക്കറ്റെടുക്കാനുള്ള കഴിവ് കൂടുതല്‍ തെളിഞ്ഞു വന്നാല്‍ ഏത് ടീമിനും ശ്രീ മുതല്‍ കൂട്ടാകും. ഈ സാഹചര്യത്തിലാണ് ശ്രീയുടെ ഐപിഎല്‍ സാധ്യതകള്‍ ചര്‍ച്ചയാകുന്നതും.
പുതിയ സീസണ് മുന്നോടിയായി വമ്പന്‍ താരങ്ങളെ ഉപേക്ഷിച്ച ടീമാണ് കിങ്സ് ഇലവന് പഞ്ചാബ്. ഈ ടീമില്‍ മുമ്പ് സഞ്ജു കളിച്ചിട്ടുണ്ട്. അതിന് ശേഷമാണ് രാജസ്ഥാനില്‍ എത്തിയത്. അവിടെയാണ് ഒത്തുകളി വിവാദം എത്തിയത്. വീണ്ടും സഞ്ജു പഞ്ചാബില്‍ കളിക്കാന്‍ സാധ്യത ഏറെയാണ്. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബോളിങ് നിരയുള്ള രാജസ്ഥാന് റോയല്‍സിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് തള്ളിക്കളയാനാകില്ല. റോയല്‍സ് താരമായിരിക്കെയാണ് 2013ല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതിനാല്‍ രാജസ്ഥാനിലൂടെ മടങ്ങിയെത്താനായാല്‍ അതു ശ്രീയുടെ മധുരപ്രതികാരമായിരിക്കും. ലേലത്തിന് മുന്നോടിയായി വരുണ്‍ ആരോണിനെ റിലീസ് ചെയ്ത രാജസ്ഥാനില്‍ ഒരു പേസറുടെ ഒഴിവുണ്ട്. മലയാളിയായ സഞ്ജു സാംസണ് ക്യാപ്റ്റനായതിനാല്‍ അതും തുണച്ചേക്കും. സഞ്ജുവിന്റെ വാക്കുകളാകും നിര്‍ണ്ണായകം.
സഞ്ജുവിനെ ഐപിഎല്ലിന്റെ ഭാഗമാക്കിയതില്‍ നിര്‍ണ്ണായക പങ്ക് ശ്രീശാന്ത് വഹിച്ചിരുന്നു. തന്റെ പരിചയങ്ങള്‍ ഉപയോഗിച്ചാണ് സഞ്ജുവിനെ രാജസ്ഥാനില്‍ ശ്രീ എത്തിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. രാജസ്ഥാന് പുറമേ ചെന്നൈ ടീമിലും ശ്രീ എത്താനുള്ള സാധ്യത ഏറെയാണ്. മൂന്നു തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈയുടെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. പരിചയസമ്പരായ ബാറ്റ്സ്മാന്മാരെ കൊണ്ടു സമ്പനമായ ചെന്നൈനിരയില്‍ പരിചയസമ്പനനായ ഒരു ബോളറുടെ അഭാവം ഇപ്പോഴുമുണ്ട്. ക്യാപ്റ്റന്‍ ധോണിക്കു കീഴില്‍ 2011ലെ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ശ്രീശാന്തിന്റെ കാര്യത്തില്‍ ചെന്നൈ ഉടന്‍ തീരുമാനം എടുക്കും.
രാജസ്ഥാന് റോയല്‍സില്‍ നിന്ന് സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരവും മലയാളിയുമായ സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി മാനേജ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും വലയിട്ടതിനു പിന്നാലെയാണ് റോയല്‍സ് മാനേജ്മെന്റിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഈ ടീമില്‍ സഞ്ജുവിന് കൂടുതല്‍ പ്രാധാന്യം കി്ട്ടും. അത് ശ്രീശാന്തിന് ഗുണകരമാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ഫിസിയോ ആയ ജോണ്‍ ഗ്ലോസ്റ്റര്‍ ഇപ്പോഴും രാജസ്ഥാന് ടീമിന്റെ ഭാഗമാണ്. അതും ശ്രീയ്ക്ക് തുണയാകും. സഞ്ജുവിനെ രാജസ്ഥാന് ടീമില്‍ എത്തിച്ചതിന് പിന്നിലും ഗ്ലോസ്റ്റര്ക്ക് വലിയ പങ്കുണ്ടായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam