1 GBP = 100.80 INR                       

BREAKING NEWS

അതിഭയങ്കരമായ മറ്റൊരു വേര്‍ഷന്‍ കൂടി ബ്രിട്ടന്‍ കണ്ടെത്തി; ലണ്ടന്‍ വകഭേദത്തിന് പിന്നാലെ മനുഷ്യ രാശിയെ ഭയപ്പെടുത്തി കെന്റ് വകഭേദവും; ബ്രിട്ടന്‍ നീങ്ങുന്നത് മൂന്നാമത്തെ സമ്പൂര്‍ണ്ണ ലോക് ഡൗണി ലേക്ക്; യുകെയെ പൂര്‍ണമായും അകറ്റി നിര്‍ത്തി ലോക രാഷ്ട്രങ്ങള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: കോവിഡിന്റെ ജനിതക മാറ്റം വന്ന ലണ്ടന്‍ വക ഭേദത്തിന് പിന്നാലെ അതിഭയങ്കരമായ മറ്റൊരു വേര്‍ഷന്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തി. മനുഷ്യരാശിയെ തന്നെ ഭയപ്പെടുത്തും വിധം മരണ വാഹകരായ കെന്റ് വകഭേദമാണ് പുതുതായി ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര്‍ 50 ശതമാനം ഉറപ്പാണ് പറയുന്നത്. ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച്  കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി.

കെന്റ് വക ഭേദം മരണ നിരക്ക് വര്‍ദ്ദിപ്പിക്കും എന്നതിനുള്ള തെളിവ് നേര്‍ത്തതായി തുടരുന്നു എങ്കിലു ശാസ്ത്രജ്ഞര്‍ 50 ശതമാനം മരണ സാധ്യത പറയുന്നതിനാല്‍ നെവ്ടാഗ് ഇതിനെ റിയലിസ്റ്റിക് പോസിബിലിറ്റി എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പുതിയ വകഭേദം കണ്ടെത്തിയതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിമാര്‍ പുതിയ വകഭേദത്തെ പറ്റി വെളിപ്പെടുത്തിയതും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതും ഭയപ്പെടുത്തുന്നതാണ്. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ടോറികള്‍ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയും പുതിയ വൈറസസിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് വളരെ വേഗം പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലണ്ടനിലും കെന്റിലും പുതുതായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം മരണ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോകത്തെ ഭയപ്പെടുത്തി മുന്നേറിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ശാസ്ത്രം അതിന്റെ പ്രാരംഭ ദിശയില്‍ തന്നെ നില്‍്കകുകയാണെന്ന് സര്‍ പാട്രിക് അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് അതിന്റെ പുതിയ വകഭേദങ്ങളുമായി മരണ പാച്ചില്്# തുടരുകയും ചെയ്യുന്നു.

60 വയസ്സുകാരിന്‍ കോവിഡ് പിടിപെട്ടാല്‍ ആയിരം പേരില്‍ പത്ത് പേരും മരണത്തിന് കീഴടങ്ങുമെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കെന്റിലെ പുതിയ വകഭേദംഅനുസരിച്ച് മരണ സാധ്യത 10 എന്നത് 13 അല്ലെങ്കില്‍ 14 വരെ ഉയരുന്നു. എക്സിറ്റര്‍ യൂണിവേഴ്സിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 91 ശതമാനം മരണ സാധ്യതയാണ് പറയുന്നത്. അതേസമയം പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് 65 ശതമാനം മരണ സാധ്യതയും കല്‍പ്പിക്കുന്നു. എന്തായാലും പുതിയ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രതയാണ് സര്‍ക്കാര്‍ പറയുന്നത്.

ഈ വൈറസ്് പിടിപെട്ടാല്‍ ആദ്യ സ്റ്റേജില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. അതായത് പുതിയ വൈറസിനെതിരെ ജനം കൂടുതലായി ജാഗ്രത പാലിക്കണം. അതേസമയം പുതിയ വകഭേദത്തെ പറ്റിയുള്ള കൂടുതല്‍ തെളിവുകള്‍ ഒന്നും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയും കെന്റ് വകഭേദത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ഈ വകഭേദം പിടിപെട്ടാല്‍ മരണ സാധ്യത മറ്റ് വകഭേദങ്ങളേക്കാള്‍ വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു പറയുന്നു. എന്തായാലും ജനം കരുതിയിരിക്കണം. ബ്രിട്ടന് പുറത്തേക്ക് പുതിയ വൈറസ് പടരാതിരിക്കാനും ശ്രദ്ധ ചിലത്തുന്നുണ്ട്.

അതേസമയം ജനിതക മാറ്റം വന്ന വൈറസിന് പിന്നാലെ അതിമാരകമായ കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ ഒറ്റപ്പെടും. ലോക രാഷ്ട്രങ്ങള്‍ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളാണ് പരിഗണിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് എല്ലാ അംഗരാജ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. നെതര്‍ലാന്‍ഡ്സ് ഇന്നലെ രാത്രി മുതല്‍ യുകെയിലേക്കുള്ള എല്ലാ വിമാനങ്ങളും ഫെറി സര്‍വ്വീസുകളും നിര്‍ത്തലാക്കി. പുതിയ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പോര്‍ച്ചുഗലും ബ്രിട്ടനിലേക്കും ബ്രിട്ടനില്‍ നിന്നും രാജ്യത്തേക്കുമുള്ള എല്ലാ യാത്രാ മാര്‍ഗങ്ങളും നിര്‍ത്തലാക്കി.

കൂടുതല്‍ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. അതേസമയം ലണ്ടന്‍ വകഭേദം അമേരിക്ക, കാനഡ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും എത്തി. അതിനാല്‍ ത്നനെ അതിമാരകമായ കെന്റ് വകഭേദത്തെ ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ബ്രിട്ടനെ ഒറ്റപ്പെടുത്തിയേക്കും. അതേസമയം അഇതിമാരകമായ കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടന്‍ മൂന്നാമത്തെ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

2020 സെപ്റ്റംബറിലാണ് കെന്റ്് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കെന്റിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബറില്‍ ഇത് പടര്‍ന്ന് പിടിച്ചതായും ഡിസംബറില്‍ ഈ വകഭേദം നിരവധി പേരില്‍ എത്തിയതായും കണ്ടെത്തി. അതേസമയം ഇത് കൂടുതല്‍ അപകടകാരിയാണെന്നതിനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

സാഴ്സ് കോവ് 2വിന്റെ ഈ പുതിയ വകഭേദം യഥാര്‍ത്ഥ കോവിഡ് വൈറസില്‍ നിന്നും ആകൃതിയില്‍ വ്യത്യാസം സംഭവിച്ചു പുറമേ തന്നെ പ്രോട്ടീനുകളോടെയാണ് രൂപപ്പെട്ടിരിക്കുന്നത്.  ച501ഥ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കോശങ്ങളില്‍ പെട്ടെന്ന് പറ്റിപ്പിടിക്കുകയും അണുബാധ ഉണ്ടാക്കുകയും വളരെ പെട്ടെന്ന് തന്നെ രോഗം പരത്തുകയും ചെയ്യുന്നു. അതിവേഗ മരണത്തിനും ഈ വൈറസ് കാരണമാകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category