
ലണ്ടന്‍: മനുഷ്യരാശിയെ തന്നെ ഭയപ്പെടുത്തി കോവിഡിന്റെ മറ്റൊരു പുതിയ വകഭേദം കൂടി ബ്രിട്ടനില്‍ രേഖപ്പെടുത്തി. പുതുതായി കണ്ടെത്തിയ കെന്റ്് വകഭേദം നിലവിലുള്ള കോവിഡ് വൈറസുകളേക്കാളും അതിമാരകമാണെന്നാണ് റിപ്പോര്‍ട്ട്. കെന്റ് വകഭേദം പിടിപെട്ടാല്‍ 91 ശതമാനം വരെ മരണ സാധ്യതയാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രി പ്രധാന മന്ത്രി ബോറിസ് ജോണ്സണ് മാധ്യമങ്ങളോട് പറഞ്ഞത് പഴയ വകഭേദങ്ങളെ അപേക്ഷിച്ച് കെന്റ് വകഭേദം 3ദ ശതമാനം വരെ മരണ ദൂതരാണെന്ന്. എന്നാല്‍ ഇതിന് വേണ്ടത്ര തെളിവുകള്‍ നല്‍കാതെയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.
സെയ്ജിന് നല്കിയ പത്ത് പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. 2020 സെപ്റ്റംബറിലാണ് കെന്റ്് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കെന്റിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബറില്‍ ഇത് പടര്‍ന്ന് പിടിച്ചതായും ഡിസംബറില്‍ ഈ വകഭേദം നിരവധി പേരില്‍ എത്തിയതായും കണ്ടെത്തി. അതേസമയം ഇത് കൂടുതല്‍ അപകടകാരിയാണെന്നതിനുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
സാഴ്സ് കോവ് 2വിന്റെ ഈ പുതിയ വകഭേദം യഥാര്‍ത്ഥ കോവിഡ് വൈറസില്‍ നിന്നും ആകൃതിയില്‍ വ്യത്യാസം സംഭവിച്ചു പുറമേ തന്നെ പ്രോട്ടീനുകളോടെയാണ് രൂപപ്പെട്ടിരിക്കുന്നത്. N501Y എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കോശങ്ങളില്‍ പെട്ടെന്ന് പറ്റിപ്പിടിക്കുകയും അണുബാധ ഉണ്ടാക്കുകയും വളരെ പെട്ടെന്ന് തന്നെ രോഗം പരത്തുകയും ചെയ്യുന്നു. അതിവേഗ മരണത്തിനും ഈ വൈറസ് കാരണമാകുന്നു.
ഒരിക്കല്‍ പിടിപെട്ടാല്‍ വളരെ പെട്ടെന്നാണ് ഈ വൈറസിന്റെ വ്യാപനം സംഭവിക്കുന്നത്. ഒരു വലിയ വിഭാഗം ആളുകളിലേക്ക് തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വൈറസ് എത്തിച്ചേരുകയും ചെയ്യും. ഇത് പിടിപെട്ടാല്‍ വൈറസ് പുനരുത്പാദിപ്പിക്കുന്നതിനായി അവ അടിസ്ഥാനപരമായി ജീവനുള്ള സെല്ലുകളെ നിര്‍ബന്ധിക്കുന്നു. വൈറസിനെ കൂടുതല്‍ കരുത്തരാക്കി നിലനിര്‍ത്തുകയും ചെയ്യും.
കോവിഡ് പിടിപെട്ടാല്‍ പൊതുവേ ജനങ്ങള്‍ക്ക് ഏത് വിഭാഗം കോവിഡാണ് പിടിപെട്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം സമാന രോഗലക്ഷണങ്ങളിലാണ് എല്ലാ വകഭേദങ്ങളിലും ഉള്ളത്. ഈ വക ഭേദം കണ്ടെത്തിയ പ്രദേശത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും മാത്രമേ ഇതിന്റെ വ്യാപനം തടയാനാവൂ. മറ്റ് വകഭേദങ്ങളേക്കാളും കെന്റ് വകഭേദം വളരെ കരുത്താര്ജിച്ചവ ആയതിനാല്‍ എല്ലാ സ്ഥലങ്ങളിലേക്കും പടര്‍ന്നേക്കാം. അതിനാല്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണം.
അതേസമയം വാക്സിനേഷനുകള്‍ കെന്റ് വകഭേദത്തെ തടയാന്‍ ഫലപ്രദമാണോ എന്ന സംശയവും ഉയരുന്നുണ്ട്. കെന്റ് വകഭേദം പിടിപെട്ടവരില്‍ വാക്സിന് കാര്യമായ ഫലപ്രാപ്തി ഉണ്ടാക്കുമോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam