1 GBP = 101.50 INR                       

BREAKING NEWS

നെതന്യാഹു ഓടിനടന്നു വാക്സിന്‍ സംഘടിപ്പിച്ചു; ഇസ്രയേല്‍ ജനതയുടെ 39 ശതമാനം പേര്‍ക്കും കുത്തിവയ്പ്പ് നടത്തി; എന്നിട്ടും എന്തേ രോഗം കുറയാത്തെ? വാക്സിന്‍ എത്തിയതോടെ കോവിഡ് കീഴടങ്ങുമെന്ന് വിശ്വസിക്കുന്നവരെ ഞെട്ടിച്ച് ഇസ്രയേല്‍ അനുഭവം

Britishmalayali
kz´wteJI³

വാക്സിന്‍ എത്തിയതോടെ കോവിഡ് കീഴടങ്ങുമെന്ന് വിശ്വസിച്ചവര്‍ ആശ്വസിക്കാന്‍ വരട്ടെ. ഓടിനടന്ന് വാക്സിന്‍ സംഘടിപ്പിച്ച് കുത്തിവയ്പ്പ് നടത്തിയിട്ടും ഇസ്രയേലിന്റെ അനുഭവം മറിച്ചാണ്. 39 ശതമാനം പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ നടത്തിേയെങ്കിലും ഇസ്രയേലില്‍ കോവിഡ് കണ്ക്കുകള്‍ക്ക് യാതൊരു കുറവും ഇല്ല. കോവിഡ് പിടിപെട്ട് നിരവധി പേരാണ് ഇപ്പോഴും ആശുപത്രികളില്‍ തുടരുന്നത്. വാക്സിനേഷന്‍ നല്‍കിയിട്ടും ജനങ്ങളുടെ ആശുപത്രിവാസത്തിന് യാതൊരു കുറവും ഇല്ല. കോവിഡ് വാക്സിന്‍ എത്തിയതോടെ ഓടിനടന്ന് വാക്സിന്‍ സംഘടിപ്പിച്ച നെതന്യാഹു 39 ശതമാനം ജനങ്ങളിലേക്കും വാക്സിന്റെ ആദ്യ ഡോസെങ്കിലും എത്തിച്ചു നല്‍കി. എന്നിരുന്നാലും വൈറസ് ബാധാ നിരക്കിലും മരണ നിരക്കിലോ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തിലോ ഇനിയും യാതൊരു കുറവും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

വ്യാഴാഴ്ചയും പുതുതായി 7,027 പേരില്‍ കോവിഡ് വൈറസ് ബാധ കണ്ടെത്തി. 64 മരണവും സംഭവിച്ചു. രാജ്യത്ത്  82,930 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. 1,918 പേര്‍ ആശുപത്രിയിലാണ്. ഇക്കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിലുള്ളവരുടെ എണ്ണം ആയിരം കവിഞ്ഞത്. അതായത് കോവിഡ് വാക്സിന്‍ നല്‍കിയിട്ടും ഇന്‍ഫെക്ഷന്‍ നിരക്ക് കുറയാന്‍ ഇത് കാരണമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിഫിസൈര്‍ വാക്സിനാണ് ഇസ്രയേലില്‍ നല്‍കിയത്. ഈ വാക്സിന്‍ പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറവ് ഫലപ്രാപ്തി മാത്രമാണ് നല്‍കുന്നതെന്ന് ഇസ്രയേലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ ആദ്യ ഡോസ് നല്‍കിയതിന് പിന്നാലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 33 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ഇസ്രയേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 14 മുതല്‍ 21 ദിവസത്തിനുള്ളിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. ഇത് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ്. അതേസമയം ഇസ്രയേലിന്റെ കണക്കുകള്‍ പ്രാരംഭ ഘട്ടത്തിലേത് മാത്രമാണ് എന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കുന്നത്. വാക്സിനേഷന്‍ നല്‍കിയ ശേഷമുള്ള ഫൈനല്‍ ഡേറ്റയില്‍ ഇസ്രയേലിലെ കണക്കുകള്‍ മാറുമെന്നും ബ്രിട്ടന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ മാത്രമേ യഥാര്‍ത്ഥ ഫലപ്രാപ്തിയെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ഫലപ്രാപ്തി മനസ്സിലാക്കാന്‍ ഇസ്രയേലിനെ കൂടുതല്‍ ശ്ക്തമായി നിരീക്ഷിക്കാന്‍ ഉള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍.

വാക്സിന്‍ എടുത്തവരില്‍ പ്രതിരോധ ശേഷി വര്‍ദ്ധിക്കാന്‍ പത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ വേണം. പിഫിസൈര്‍ വാക്സിന്റെ ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 12 ദിവസത്തിന് ശേഷം വേണം അടുത്ത ഡോസ് എടുക്കാന്‍. സിംഗിള്‍ ഡോസ് എടുത്താല്‍ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ പ്രതിരോധ ശേഷി നീണ്ട് നില്‍ക്കില്ല. അതിനാല്‍ അതിന് മുന്നേ തന്നെ രണ്ടാം ഡോസും എടുക്കേണ്ടത് അത്യാവശ്യമാണ്. പിഫിസൈര്‍ വാക്സിന്റെ ആദ്യ ഡോസ് എടുത്തവരില്‍ 52 ശതമാനത്തില്‍ കുറവ് മാത്രമാണ് വൈറസ് പിടിപെടാതിരിക്കാനുള്ള സാധ്യത. അതിനാല്‍ തന്നെ വാക്സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category