1 GBP = 101.50 INR                       

BREAKING NEWS

കോവിഡ് കാലത്ത് ധൈര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നത് ഖത്തര്‍ എയര്‍വേസില്‍; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ദോഹയിലെ ഈ വിമാന കമ്പനിയെ തോല്‍പ്പിക്കാന്‍ മറ്റാര്‍ക്കുമാവില്ല; എഡിന്‍ബറോ മികച്ച എയര്‍ പോര്‍ട്ട്

Britishmalayali
kz´wteJI³

കോവിഡ് കാലത്ത് യാാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നത് ഖത്തര്‍ എയര്‍വേസ്. കോവിഡ് പ്രോട്ടോക്കാള്‍ കൃത്യമായി പാലിക്കുന്ന ഈ വിമാനത്തില്‍ യാത്രക്കാര്‍ക്ക് ധൈര്യമായി യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷിതത്വം ഈ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കൈട്രാക്സിന്റെ എയര്‍ലൈന്‍ സേഫ്റ്റി റേറ്റിങില്‍ ഫൈവ് സ്റ്റാറുകള്‍ കരസ്ഥമാക്കിയാണ് ഖത്തര്‍ എയര്‍വേസ് സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒന്നാമത് എത്തിയത്. വളരെ ഏറെ സുരക്ഷിതത്വവും ശുചിത്വമേറിയതുമായ യാത്രയാണ് ഖത്തര്‍ എയര്‍വേസ് തങ്ങളുടെ കസ്റ്റമേഴ്സിന് നല്‍കുന്നത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിങ് ഏജന്‍സിയായ സ്‌കൈ ട്രാക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം വളരെ വിശാലവും ആരോഗ്യകരവുമായ സുരക്ഷിതത്വം ഖത്തര്‍ എയര്‍വേസിന്റെ എല്ലാ ഫ്ലൈറ്റുകളിലെയും യാത്രക്കാര്‍ക്ക് വാഗ്ദാനം ച്യെുന്നു. സ്‌കൈ ട്രാക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനിലെ എഡിന്‍ബറോയെ മികച്ച എയര്‍ പോര്‍ട്ടായും തിരഞ്ഞെടുത്തു. ഫോര്‍ സ്റ്റാര്‍ 'കോവിഡ് 19 എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ'് ആണ് എഡിന്‍ബറോയ്ക്ക് ലഭിച്ചത്. ഹീത്രോ, ഗാട്വിക്ക്, സ്റ്റാന്‍സ്റ്റഡ്, മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടുകള്‍ക്ക് ത്രീ സ്റ്റാര്‍ റേറ്റിങ് മാത്രമാണ് ലഭിച്ചത്.

ഖത്തര്‍ എയര്‍വേസും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും കോവിഡ് കാലത്ത് മികച്ച സേവനമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈകള്‍ ശുചിത്വമുള്ളതാക്കി വയ്ക്കുന്നതിന് ഇവര്‍ പ്രാധാന്യം നല്‍കുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി തങ്ങളുടെ നെറ്റ് വര്‍ക്കിലുടനീളം സാനിറ്റൈസറുകളും വ്യാപകമായി നല്‍കുന്നുണ്ട്. ഖത്തര്‍ എയര്‍വേസിന്റെ എയര്‍ലൈന്‍ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലം പാലിക്കലും എല്ലാം യാത്രക്കാരിലും വലിയ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

എയര്‍ലൈനിന്റെ അല്‍മൂര്‍ജാന്‍ ബിസിനസ് ക്ലാസ് ലോഞ്ചില്‍ ബുഫേയ്ക്കുള്ള ചോയ്സ് സ്റ്റാഫുകള്‍ തന്നെ തയ്യാറാക്കുകയും ഉപഭോക്തൃ സമ്പര്‍ക്കം കുറയ്ക്കുന്നതിനായി ടേബിളിലേക്ക് എത്തിക്കുകയും ആണ് ചെയ്യുന്നത്. ലോഞ്ച് ഏരിയയിലെ സ്ഥലവും ശേഷിയും സാമൂഹിക അകലം കൃത്യമായി പാലിച്ചുള്ളതാണെന്നും സ്‌കൈട്രാക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ളൈറ്റ് യാത്രയ്ക്കിടയില്‍ എല്ലാ യാത്രക്കാര്‍ക്കും ധരിക്കുന്നതിനായി ഫേസ് വിസേര്‍സും ഇവര്‍ നല്‍കുന്നുണ്ട്. ഫേസ്മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും ഹൈജീന്‍ കിറ്റില്‍ നല്‍കുകയും ചെയ്തു.

കോവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം 3.1 മില്ല്യണ്‍ ജനങ്ങളാണ് ഖത്തര്‍ എയര്‍വേസ് വഴി സുരക്ഷിത യാത്ര നടത്തിയത്. 20 എയര്‍ലൈനുകളെയാണ് സ്‌കൈ ട്രാക്സ് റാങ്ക് ചെയ്തത്. ലാത്വിയന്‍ കാരിയറായ എയര്‍ ബാള്‍ട്ടിക്കും റാങ്കിങില്‍ ഖത്തര്‍ എയര്‍വേസിനെ കൂടാതെ ഫൈവ് സ്റ്റാര്‍ നേടി. ബ്രിട്ടീഷ് എര്‍വേസ്, ഈസി ജെറ്റ്, എമിറേറ്റ്സ്, ലുഫ്താന്‍സ, റെയ്നര്‍, കെഎല്‍എം, എയര്‍ ഫ്രാന്‍സ് എന്നിവര്‍ റാങ്കിങില്‍ ഫോര്‍ സ്റ്റാറും നേടി. 44 എയര്‍പോര്‍ട്ടുകളെ സ്‌കൈ ട്രാക്സ് റാങ്ക് ചെയ്തപ്പോള്‍ റോം ഫ്യുമിസിനോ എയര്‍പോര്‍ട്ട് ഫൈവ് സ്റ്റാര്‍ കരസ്ഥമാക്കി. ഇസ്താംബൂള്‍ എയര്‍ പോര്‍ട്ടും കൊളംബിയയിലെ എല്‍ ഡൊറാഡോ എയര്‍പോര്‍ട്ടും ഫൈവ് സ്റ്റാര്‍ കരസ്ഥമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category