1 GBP = 100.80 INR                       

BREAKING NEWS

ഡിമെന്‍ഷ്യ ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താന്‍ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമില്‍ സന്നദ്ധരുണ്ടെങ്കില്‍ സൗകര്യം ഒരുക്കി കൊടുക്കാന്‍ കോടതി ഉത്തരവ്

Britishmalayali
kz´wteJI³

ലണ്ടന്‍: ലൈംഗിക ബന്ധം നടത്താന്‍ അവസരം ചോദിച്ച് 69കാരി കോടതിയെ സമീപിച്ചു. ഡിമെന്‍ഷ്യ ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെടാറായി കെയര്‍ ഹോമില്‍ കഴിയുന്ന വൃദ്ധയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ചോദിച്ച് കോടതിയെ സമീപിച്ചത്. ഇതേ കെയര്‍ ഹോമില്‍ കഴിയുന്ന തന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിനുള്ള അവസരമാണ് ചോദിച്ചത്. അതേസമയം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അനുമതി നല്‍കിയ കോടതി വൃദ്ധയ്ക്ക് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും കോടതി വിധിച്ചു.

നിരവധി മാസങ്ങളായി സ്ത്രീ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ സോഷ്യല്‍ സര്‍വീസസ് കോടതി വിധി തേടുകയായിരുന്നു. ഒരു സൈക്യാട്രിസ്റ്റ് ഈ വൃദ്ധയെ പരിശോധിച്ച ശേഷം ലൈംഗിക ബന്ധത്തെ കുറിച്ച് അവരുടെ അറിവ് പരീക്ഷിക്കുന്നതിനായി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതായി ജസ്റ്റിസ് പൂള്‍ വ്യക്തമാക്കി. ഡിമെന്‍ഷ്യ ബാധിതയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണോ വേണ്ടയോ എന്ന് അവര്‍ക്ക് സ്വയം തീരുമാനം എടുക്കാന്‍ കഴിയുമെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് തീരുമാനം എടുക്കാന്‍ അവര്‍ക്ക് മാനസികമായുള്ള കഴിവില്ലെന്നും വിവാഹത്തിലൂടെ ഉണ്ടാകാനിടയുള്ള സാമ്പത്തിക വ്യവഹാര പ്രശ്നങ്ങളെ കുറിച്ച് അവബോധമില്ലെന്നും ജഡ്ജി വിധിച്ചു.

ലണ്ടന്‍ ആസ്ഥാനമായുള്ള ജഡ്ജി ഇന്നലെയാണ് ഈ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ഇത്തരം ഒരു കേസില്‍ വിധി വൈകി പോയതില്‍ പശ്ചാത്തപിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ സുഹൃത്തുമായുള്ള ഇന്‍ഡിമസി ഷെയര്‍ ചെയ്യുന്നതിനുള്ള അവസരം വൈകിപ്പോയതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ലൈംഗികമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നതായി സൈക്യാട്രിസ്റ്റ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category