
വാഷിങ്ടണ്‍: ലോകം നോക്കി നില്‍ക്കെ രാജകീയമായി വൈറ്റ്ഹൗസിലേക്ക് കയറിയ ബൈഡനും ഭാര്യയ്ക്കും മുന്പില് വാതിലുകള്‍ അടഞ്ഞു തന്നെ കിടന്നു. ജോ ബൈഡനും ഭാര്യയും വൈറ്റ് ഹൗസിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡോര്‍ തുറക്കല്‍ക്കാരനെ പിരിച്ചു വിട്ടത് മൂലമാണ് പ്രസിഡന്റിനും ഭാര്യയ്ക്കും മണിക്കൂറുകളോളം വൈറ്റ് ഹൗസിന് പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ഡോര്‍ തുറക്കല്ക്കാരന് വാതില്‍ തുറക്കണം. അല്ലെങ്കില്‍ അത് നിയമ ലംഘനമാവുകയും ചെയ്യും. ഇതാണ് ജോ ബൈഡനും ഭാര്യയ്ക്കും മുന്നില്‍ വാതിലുകള്‍ അടഞ്ഞു കിടക്കുന്നതിന് കാരണമായത്.
സംഭവത്തിന് സാക്ഷിയായി കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. നോര്‍ത്ത് പോര്‍ട്ടിക്കോയിലെ വലിയ വാതിലിന് മുന്നില്‍ പ്രസിഡന്റും ഭാര്യയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. പുറത്ത് മിലിട്ടറി ബാന്‍ഡ് മുഴങ്ങി. ജനങ്ങള്‍ ആര്‍ത്തു വിളിക്കുമ്പോഴും ബൈഡന് മുന്നില്‍ വൈറ്റ് ഹൗസിന്റെ വാതിലുകള്‍ അടഞ്ഞു തന്നെ കിടന്നു. അടഞ്ഞു കിടന്ന വാതിലിന് മുന്നില്‍ ബഡനും ഭാര്യയും ആകാംക്ഷയോടെ കാത്തു നിന്നു. എന്നാല്‍ എങ്ങനെയാണ് പിന്നീട് വാതില്‍ തുറന്നതെന്ന് മാത്രം വ്യക്തമല്ല. ബൈഡനും ഭാര്യയും ചേര്‍ന്ന് വാതില്‍ തുറന്നതാണോ അതോ തെറ്റ് മനസ്സിലാക്കി മറ്റാരെങ്കിലും വാതില്‍ തുറന്ന് നല്കിയതാണോ എന്ന് വ്യക്തമല്ല.

വാതില്‍ തുറക്കാന്‍ താമസിച്ചതിലുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. വാതില്‍ തുറക്കല്കാരന് തിമോത്തി ഹാര്‍ലത്തിനെ പിരിച്ചു വിട്ടതാണ് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മറൈന്‍ ഗാര്‍ഡ്സ് ആണ് സാധാരണയായി വൈറ്റ് ഹൗസിന്റെ ഡോര്‍ തുറന്ന് നല്‍കുന്നത്. എന്നാല്‍ ബൈഡന് ആശംസ നേര്‍്ന്ന് അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ആനയിക്കും മുന്നേ തന്നെ ഹാര്‍ലത്തിനെ പിരിച്ചു വിട്ടതോടെയാണ് വാതില്‍ അടഞ്ഞു കിടന്നത്. വാതില്‍ തുറന്നിരുന്ന ട്രംപിന്റെ പ്രധാന ജീവനക്കാരനും റൂംസ് മാനേജറുമായിരുന്ന ഹാര്‍ലത്തിനെ ജോലിയില്‍ നിന്നും ബൈഡന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ പിരിച്ചു വിടുക ആയിരുന്നു. പകരക്കാരനെ പുതിയ പ്രസിഡന്റായി എത്തുന്ന ബൈഡന് നിയമിക്കുമെന്ന് ബൈഡന്റെ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. 2017ല്‍ മെലാനിയ ട്രംപ് ആണ് ഹാര്‍ലത്തിനെ ഈ പോസ്റ്റിലേക്ക് നിയമിച്ചത്. 2,00,000 ഡോളറായിരുന്നു ഹാര്ലത്തിന്റെ ശമ്പളം
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam