
ലണ്ടന്‍ : ലെസ്റ്ററില്‍ ചിട്ടി നടത്തിപ്പുകാരായ മലയാളികള്‍ക്കെതിരെ ഉണ്ടായ കോടതി വിധി പീറ്റര്‍ബറോയിലും സംഭവിക്കാന്‍ സാധ്യത. ലെസ്റ്ററില്പണം പോയവര്‍ അഭിഭാഷകര്‍ മുഖേനെ കേസ് നടത്തിയപ്പോള്‍ മടക്കി ലഭിക്കാന്‍ ഉള്ളത് താരതമെന്യേ ചെറിയ തുക ആയതിനാല്‍ സ്വയം കേസ് വാദിച്ച പീറ്റര്‍ബറോയിലെ മലയാളി കുടുംബത്തിനാണ് പീറ്റേര്‍ബറോ കൗണ്ടി കോടതിയില്‍ നിന്നും ആശ്വാസമെത്തുന്നത്. കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി പ്രതിയായ എറണാകുളം ജില്ലയിലെ കിഴക്കന്‍ നാട്ടുകാരിയായ യുവതിക്ക് അവസാന ശ്രമം എന്ന നിലയില്‍ പണം മടക്കി നല്കാന് ഉള്ള സാവകാശം നല്കിയിരിക്കുകയാണെന്നു വാദികള്‍ പറയുന്നു. കോടതി നടപടികള്‍ തുടര്‍ച്ചയായി ലംഘിക്കുവാനാണ് യുവതിയുടെ ശ്രമം എങ്കില്‍ വാറന്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പണം നഷ്ടമായ കുടുംബം വ്യക്തമാക്കുന്നു.
കടം വാങ്ങിയ പണവും സ്വന്തമാക്കിയത് മനോവേദനയായി
തങ്ങളുടെ സ്വകാര്യത മാനിക്കുന്നതിനു പേര് വെളിപ്പെടുത്തരുത് എന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേസിന്റെ കൂടുതല്‍ വിശദംശങ്ങള്‍ ഉള്‍പ്പെടാത്തത്. ഇനിയും ചിട്ടിയില്‍ പണം നഷ്ടമായവര്‍ക്കു സ്വന്തം നിലയിലും കേസ് നടത്താന്‍ കഴിയും എന്ന കാര്യം യുകെ മലയാളികളെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ബ്രിട്ടീഷ് മലയാളിയെ സമീപിക്കുന്നതെന്നും വാദിയായ കുടുംബം വെളിപ്പെടുത്തി. പതിനായിരം പൗണ്ടിലധികം മൂല്യമുള്ള, പ്രതിമാസ ചിട്ടിത്തുക 500 പൗണ്ട് വീതം അടക്കേണ്ട ചിട്ടിയിലാണ് ഈ കുടുംബം പങ്കാളിയാകുന്നത്. നാലു തവണ അടച്ചപ്പോഴേക്കും ചിട്ടി പൊളിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ മധുരമായി സംസാരിക്കുന്ന നഴ്സ് കൂടിയായ ചിട്ടിക്കാരി പലതരം കളവുകള്‍ പറഞ്ഞൂ കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ സമ്മാനം ലഭിച്ച പണമടങ്ങിയ സമ്പാദ്യ കുടുക്കയിലെ പണം അടക്കം തങ്ങളില്‍ നിന്നും കൈക്കലാക്കുക ആയിരുന്നു എന്നും വികാരാധീനരായി ഈ കുടുംബം വെളിപ്പെടുത്തുന്നു.
ആയിരക്കണക്കിന് പൗണ്ട് അഭിഭാഷകര്‍ക്കു നല്‍കേണ്ടി വരും എന്ന ഭയമാണ് പണം പോയ പലരെയും കേസില്‍ നിന്നും പിന്വലിപ്പിക്കുന്നതെന്നു ഇപ്പോള്‍ അനുകൂല വിധി നേടാനൊരുങ്ങുന്ന കുടുംബം ചൂണ്ടികാട്ടുന്നു. എന്നാല്‍ പീറ്റര്‍ബറോയില്‍ ഇതുവരെ കേസ് നല്കിയ അഞ്ചു പേരില്‍ മൂന്നു പേര്‍ക്ക് വേറെ നിവൃത്തിയില്ലാതെ ചിട്ടിക്കാരി പണം മടക്കി നല്‍കിയിരുന്നു. ഇപ്പോള്‍ രണ്ടു പേരുടെ കേസുകളാണ് കോടതിയില്‍ പുരോഗമിക്കുന്നത്. വരും ദിവസങ്ങളില്‍ ആറുപേര്‍ കൂടി കേസിനു തയാറെടുക്കുന്നു എന്ന് വിവരമുണ്ട്. ഇതോടെ ചിട്ടിക്കാരിയുടെ നില കൂടുതല്‍ ദുര്‍ബലം ആകും എന്നാണ് നിലവിലെ പരാതിക്കാര്‍ വെളിപ്പെടുത്തുന്നത്. ലെസ്റ്ററില്‍ കുപ്രസിദ്ധമായ ചിട്ടി തട്ടിപ്പില്‍ പരാതി നല്‍കിയവര്‍ക്ക് അനുകൂലമായ വിധി നല്കാന് കോടതി തയ്യാറായതാണ് ധൈര്യപൂര്‍വം കേസിനു ഇറങ്ങാന്‍ അവസരം ഒരുക്കിയത് എന്നും ഇപ്പോള്‍ നിയമ നടപടിക്ക് മുന്നില്‍ നില്ക്കുന്നവര് പറയുന്നു.

സ്വന്തമായി കേസ് വാദിക്കാം, കോടതി നടപടികള്‍ വേഗത്തില്‍
ബ്രിട്ടീഷ് മലയാളി ചിട്ടി തട്ടിപ്പുകാര്‍ക്ക് എതിരെ നടത്തുന്ന നിരന്തര ബോധവത്കരണം കൂടുതല്‍ പേരിലേക്ക് എത്തിക്കുവാന്‍ പീറ്റര്‍ബറോ ചിട്ടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊതു സമൂഹം അറിയേണ്ടതുണ്ട് എന്നും പണം പോയവര്‍ ചൂണ്ടികാട്ടുന്നു. പണം നഷ്ടമായ മറ്റുള്ളവര്‍ കൂടി കോടതിയെ സമീപിച്ചാല്‍ പൊതുസ്വഭാവം ഉള്ള കേസ് എന്ന നിലയില്‍ വേഗത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് കേസ് നടത്തുന്നവര്‍ പറയുന്നത്. ചുരുങ്ങിയ പക്ഷം ഒരു വ്യക്തിക്കെതിരെ അനേകം പേര് കോടതിയെ സമീപിക്കുമ്പോള്‍ ന്യായാധിപനും പ്രതിയെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറ്റുള്ളവരെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന് കോടതിയില്‍ പോയിട്ട് ഒരു കാര്യവും ഇല്ലെന്നു ചിട്ടിക്കാരി വ്യാജപ്രചരണം ആരംഭിച്ചതോടെയാണ് കേസ് നടത്തുന്നവര്‍ കേസിന്റെ വിശദംശങ്ങള്‍ ബ്രിട്ടീഷ് മലയാളിക്ക് കൈമാറാന്‍ നിര്‍ബന്ധിതരായത്. നിസാര ഫീസ് മാത്രം നല്കി ഇത്തരം സാമ്പത്തിക തട്ടിപ്പിന് ഇരയാവര്‍ക്കു സ്വന്തം നിലയില്‍ കേസ് നടത്താന്‍ സര്‍ക്കാര്‍ നല്കുന്ന സൗകര്യം അറിയുന്നതിന് ഈ ലിങ്ക് പ്രയോജനപ്പെടും എന്നാണ് പീറ്റര്‍ബറോയില്‍ കേസിനു ഇറങ്ങിയവര്‍ പറയുന്നത്.
ഏതെങ്കിലും വിധത്തില്‍ പണം നഷ്ടമായവര്‍ക്കു ഒരു ലക്ഷം പൗണ്ടില്‍ താഴെയുള്ള തുക ആണെങ്കില്‍ ഈ സംവിധാനത്തിലൂടെ പണം വേഗത്തില്‍ മടക്കി ലഭിക്കും എന്നാണ് അനുകൂല കോടതി നടപടിയിലേക്കു നീങ്ങുന്ന പീറ്റര്‍ബറോ കുടുംബത്തിന്റെ അനുഭവം വ്യക്തമാകുന്നത്. അയ്യായിരം പൗണ്ട് വരെയുള്ള കേസിനു വെറും 150 പൗണ്ടാണ് സര്‍ക്കാരിലേക്ക് അടക്കേണ്ടത്. ഈ പണം പിന്നീട് മടക്കി ലഭിക്കാനും അര്‍ഹതയുണ്ട്. തുകയുടെ വലിപ്പം ഉയരുന്നതനുസരിച്ചു ചെറിയ നിലയില്‍ ഫീസും മുകളിലേക്ക് ഉയരും. എങ്കിലും മറ്റേതു നിയമ നടപടിക്കു ഇറങ്ങുന്നതിനേക്കാള്‍ വേഗത്തിലും പണ നഷ്ടം ഇല്ലാതെയും ഈ മാര്‍ഗത്തില്‍ കേസ് നടത്താനാകും. ചെറിയ തുകയുടെ വ്യവഹാരങ്ങളില്‍ യുകെയിലെ അഭിഭാഷകര്‍ തന്നെ നിര്‍ദേശിക്കുന്നതും ഈ മാര്‍ഗമാണ്. പതിനായിരം പൗണ്ട് വരെയുള്ള കേസുകളില്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ പരിഹാരമാകുകയും ചെയ്യും. ലോക്ഡോണ്‍ സമയം ആയതിനാല്‍ ഫോണ്‍ മുഖേനെ തന്നെ ഹിയറിങ്ങുകള്‍ പൂര്‍ത്തിയാകും എന്നത് മറ്റൊരു സൗകര്യമാണ്.
ചിട്ടിക്കാര് പൊളിയുന്നത് ആഡംബര ജീവിത ശൈലിയില്‍ മതിമറക്കുമ്പോള്‍
ഇതിനകം 1250 പൗണ്ടോളം ചിട്ടിക്കാരി മടക്കി നല്‍കിയിട്ടുണ്ടെങ്കിലും 5000 പൗണ്ട് മടക്കി നല്കാന് ഉള്ള യാതൊരു ശ്രമവും ഇല്ലാതായതിനെ തുടര്‍ന്നാണ് ഈ കുടുംബം gov.co.uk മുഖേനെ കേസിനു തയ്യാറാകുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ചിട്ടിക്കാരി ബിസിനസ് പൊളിഞ്ഞതിനെ തുടര്‍ന്ന് ബ്ലാക്പൂളിലേക്കു താമസം മാറ്റുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതിനിടയില്‍ പീറ്റര്‍ബറോയില്‍ താമസിച്ചിരുന്ന വീട് കൈമാറ്റം ചെയ്തതായും സൂചനയുണ്ട്.വില കൂടിയ റേഞ്ച് റോവര്‍ കാറില്‍ കറങ്ങി നടക്കുമ്പോഴും തന്റെ കയ്യില്‍ പണം ഇല്ലെന്ന സ്ഥിരം അടവാണ് ഇവര്‍ ചിട്ടിപ്പണം ചോദിക്കുന്നവരോട് പറയുന്നത്. എങ്കില്‍ കാര്‍ വിറ്റെങ്കിലും പണം നല്കിക്കൂടെ എന്ന ചോദ്യത്തിന് അതോടെ താന്‍ പൂര്‍ണമായും തകര്‍ന്നെന്ന് നാട്ടുകാര്‍ കരുതും എന്ന കിടിലന്‍ മറുപടിയാണ് യുവതിക്ക് നല്‍കാനുള്ളത്.
മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മലയാളി വനിതക്ക് നല്കാന് ഉള്ള 20000 പൗണ്ട് അടക്കം പീറ്റേര്ബറോയില് തന്നെ രണ്ടു ലക്ഷം പൗണ്ടിലേറെ 30 കുടുംബങ്ങള്‍ക്ക് നല്കാന് ഉണ്ടെന്നാണ് അടക്കം പറച്ചില്. എന്നാല്‍ പലിശക്ക് പണം നല്‍കിയിരുന്ന ലണ്ടനിലെ മലയാളി യുവാവിന് കേട്ടാല്‍ ഞെട്ടുന്ന വന്‍തുക നല്കാന് ഉണ്ടെന്നും പറയപ്പെടുന്നു. പലിശയായി നല്കിയ പണം ആണെന്ന് കോടതിയില്‍ പറയേണ്ടി വരുന്ന ഗതികേടില്‍ ഇയാള്‍ കേസിനു ഇതുവരെ തയ്യാറായിട്ടില്ല. പണം മടക്കി നല്കാന് ഇല്ലെങ്കില്‍ പറയുന്ന വിലക്ക് വീട് വാങ്ങിക്കാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിട്ടും യുവതി ഒഴിവുകഴിവു പറഞ്ഞു തടി തപ്പുക ആയിരുന്നത്രേ. എന്നാല്‍ പീറ്റേര്ബറോയില് പണം നല്‍കാനുള്ളവരോട് പറഞ്ഞത് വീട് വാങ്ങാന്‍ ആളില്ലെന്ന കള്ളക്കഥയും.
മധുരവാക്കില്‍ മയങ്ങിയവര്ക്കു നഷ്ടമായത് ആയിരങ്ങള്‍
മധുരമായി പുരുഷന്മാരോട് സംസാരിക്കുന്ന യുവതിയുടെ ഹണിട്രാപ്പില്‍ പലരും കുടുങ്ങിയതിനാല്‍ പണം മടക്കി ചോദിക്കാനും കഴിയാത്ത അവസ്ഥയാണ് കുറേപ്പേര് നേരിടുന്നത്. തന്നോട് സംസാരിച്ചതിന്റെയും പങ്കുവച്ചതിന്റെയും തെളിവുകള്‍ ഫോണില്‍ ഉണ്ടെന്നു പറഞ്ഞാണ് ഇവരുടെയൊക്കെ വാ അടപ്പിക്കാന്‍ യുവതിക്ക് കഴിയുന്നതെന്നും പീറ്റര്‍ബറോ മലയാളി സമൂഹത്തിലെ പഴയ വര്‍ത്തമാനമാണ്. ഇത്തരത്തില്‍ മുന്‍പൊരിക്കല്‍ യുവതി കേസിനിറങ്ങിയ അനുഭവം ഉള്ളതിനാല്‍ പണം പോയാലും മാനം പോകാതിരിക്കട്ടെ എന്ന നിലപാടിലാണ് ചിട്ടിയില്‍ ചേര്‍ന്ന ഏതാനും പേര്. സാധാരണയായി മുന്‍പ് വിവാദത്തിലായ ചിട്ടികള്‍ പുരുഷന്മാര് നടത്തുന്നത് ആയിരുന്നെകില്‍ പീറ്റേര്‍ബറോ ചിട്ടിയില്‍ കഥാനായിക വനിത ആയതും പ്രത്യേകതയായി. ഇതുവഴി വേഗത്തില്‍ ചിട്ടിയില്‍ ആളെത്തുകയും ചെയ്തു. ചിലര്‍ വിശ്വാസ്യതയില്‍ മനസുറപ്പിച്ചപ്പോള്‍ ചിലര്‍ മധുര സംഭാഷണത്തില്‍ ആകൃഷ്ടരായി എന്നതാണ് പീറ്റേര്ബറോയിലെ സവിശേഷത. ചിട്ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക ക്രയ വിക്രയം നടത്തി നിയമ വ്യവഹാരത്തില്‍ അകപ്പെടുന്നത് എന്‍എംസി യുടെ കോഡ് ഓഫ് കണ്ടക്ട് ലംഘനത്തിന് പ്രത്യക്ഷ തെളിവാണെങ്കിലും ആരും ആ വഴിക്കു നീങ്ങാത്തതും വിവാദ ചിട്ടിക്കാരിക്ക് പണം നല്കാന് ഉള്ളവരെ തുടര്‍ച്ചയായി കബളിപ്പിക്കാന്‍ മറ്റൊരു കാരണമായി മാറുക ആണെന്നും പണം പോയവര്‍ പരിതപിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam