1 GBP = 100.80 INR                       

BREAKING NEWS

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നില്ല; പുത്തന്‍ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി മുഹമ്മദ് സിറാജ്; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പില്‍ താരം

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആഘോഷ ലഹരിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവ പേസര്‍ മുഹമ്മദ് സിറാജ്. നാട്ടിലെത്തിയ ശേഷം പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങിയാണ് ഓസീസിനെതിരായ പരമ്പര വിജയം സിറാജ് ആഘോഷിച്ചത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി താരം തന്നെയാണ് പുത്തന്‍ കാര്‍ വാങ്ങിയ വിവരം പുറത്തുവിട്ടത്.

പരമ്പരയ്ക്കിടെ പിതാവിന്റെ വിയോഗമുണ്ടായിട്ടും ടീമിനൊപ്പം തുടര്‍ന്ന സിറാജ് പിതാവ് ആഗ്രഹിച്ചത് പോലെ ഇന്ത്യന്‍ ജഴ്സിയില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞിരുന്നു. ഹെദരാബാദില്‍ മടങ്ങിയെത്തിയ ശേഷം സിറാജ് ആദ്യം പോയത് പിതാവിന്റെ ഖബറിടത്തിലേക്കായിരുന്നു, പിന്നീട് പ്രാര്‍ത്ഥനകള്‍ നടത്തി.

നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കാനും സിറാജ് തയാറായി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിച്ചാണ് സിറാജ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ആദ്യ ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടര്‍ന്ന് സിറാജിന് അവസരം ലഭിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ തന്നെ താരം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സിറാജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതിനിടെ താരത്തിന് നേരെ ഓസ്ട്രേലിയന്‍ ആരാധകരുടെ ഭാഗത്തുനിന്ന് വംശീയ അധിക്ഷേപവും ഉണ്ടായി. അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയാണു താരം ഇതിനു മറുപടി നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സിറാജ് ഇപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category