
ലണ്ടന്‍ -. മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ യൂക്കെ- യൂറോപ്പ് & ആഫ്രിക്കയിലെ മലങ്കര ഓര്‍ത്തഡോക്ള്‍സ് വിശ്വാസികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രഥമ മലങ്കര ഓര്‍ത്തഡോക്സ് ഓണ്‍ലൈന്‍ കണ്വെന്ഷന് ജനുവരി 25 മുതല്‍ 27 (തിങ്കള്‍ ചൊവ്വ , ബുധന്‍ )വരെയുള്ള തീയതികളില്‍ ദിവസേന വൈകിട്ട് 7.30 ന് ദിദിമോസ് തല്‍സമയ സംപ്രേഷണത്തിലൂടെയും മലങ്കര ഓര്‍ത്തഡോക്സ് സമൂഹം ഫേസ്ബുക്ക് പേജിലൂടെയും കാണുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.
25 തിങ്കളാഴ്ച തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ. കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ഉത്ഘാടനം ചെയ്യുന്നതും, വരി .റവ. ഡോ. മാത്യു വൈദ്യന് കോര്‍ എപ്പിസ്കോപ്പ (സെന്റ് .പോള്‍സ് മാവേലിക്കര ) വചന പ്രഘോഷണം നടത്തുന്നതും,26 ചൊവ്വാഴ്ച ,തുമ്പമണ്‍ ഭദ്രാസനത്തില്‍പ്പെട്ട തണ്ണിത്തോട് സെന്റ് . ആന്റണീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകവികാരിയും കണ്വെന്ഷന് പ്രാസംഗകനുമായ റവ .ഫാ .ബ്രിന്‍സ് അലക്സ് മാത്യു വചനശുശ്രൂഷ നടത്തുന്നതും ആയിരിക്കും.
27 ബുധനാഴ്ച സമാപന സന്ദേശം നല്‍കികൊണ്ട് കൊച്ചി ഭദ്രാസനാധിപനും പത്തനാപുരം മൗണ്ട് താബോര്‍ ദയറാ സുപ്പീരിയര്‍ കൂടിയായ അഭിവന്ദ്യ. ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തുന്നതും, മാവേലിക്കര ഭദ്രാസന അരമന മാനേജര്‍ റവ. ഫാ. ജോയ്കുട്ടി വര്‍ഗീസ് വചനശുശ്രൂഷ നടത്തുന്നതുമാണ്. കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള ഗാന ശുശ്രൂഷയെക്കു തിരുവല്ല പുറമറ്റം മനീസാ ഗായകസംഗം സുവിശേഷ ഗാനങ്ങള്‍ ആലപിക്കുന്നതുമായിരിക്കും. ആയതിനാല്‍ വിശുദ്ധ മൂന്ന് നൊയമ്പിനോടനുബന്ധിച്ചുള്ള ഇ വചന ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam