
മേയ് മാസം നടക്കാനിരിക്കുന്ന സ്കോട്ട്ലാന്‍ഡ് തിരഞ്ഞെടുപ്പ് ബ്രിട്ടന്! നിര്‍ണ്ണായകമായി മാറുകയാണ്. എസ് എന്‍ പിക്ക് തിരഞ്ഞെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷം ലഭിച്ചാല്‍ സ്കോട്ട്ലാന്‍ഡ് സ്വതന്തര രാഷ്ട്രമാകുന്നതു സംബന്ധിച്ച റഫറന്‍ഡം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇത് തടയണമെങ്കില്‍ ബോറിസ് ജോണ്സന് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും പാര്‍ട്ടി പറഞ്ഞു. ഇന്ന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ റഫറണ്ടം സംബന്ധിച്ച ഒരു പതിനൊന്നിന പരിപാടി സ്കോട്ടിഷ് സര്‍ക്കാരിലെ ഭരണഘടനാ സെക്രട്ടറി മൈക്ക് റസ്സല്‍ അവതരിപ്പിക്കും.
ബ്രിട്ടീഷ് സര്ക്കാന് ഈ റഫറണ്ടത്തിന്റെ നിയമ സാധുത ചോദ്യം ചെയ്താല്‍ അതിന്നെ നേരിടാനുള്ള വഴികളൂം ഈ പതിനൊന്നിന പരിപാടിയില്‍ ഉണ്ട്. 1998-ലെ സ്കോട്ട്ലാന്‍ഡ് ആക്ടിലെ സെക്ഷന്‍ 30 പ്രകാരം സാധാരണഗതിയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മാത്രം പാസ്സാക്കാവുന്ന നിയമങ്ങളില്‍ ചിലത് പാസ്സാക്കാന്‍ സ്കോട്ട്ലാന്‍ഡ് സര്‍ക്കാരിന് അവകാശം നല്‍കുന്നുണ്ട്. 2014-ലെ റഫറണ്ടത്തിനു മുന്‍പായാണ് ഈ അവകാശം നല്‍കിയത്. അതുകൊണ്ടുതന്നെ സ്കോട്ട്ലാന്‍ഡ് സര്‍ക്കാരിന് വീണ്ടുമൊരു റഫറണ്ടം നടത്താന്‍ അവകാശമുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് സമ്മതിക്കേണ്ടിവരും എന്നാണ് റസ്സല്‍ പറഞ്ഞിരിക്കുന്നത്. അതില്ലെങ്കില്‍ സെക്ഷന്‍ 30 വഴി റഫറണ്ടത്തിന് നിയമസാധുത കൈവരിക്കാനും ആകും.
അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം റഫറാണ്ടത്തിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ബോറിസ് ജോണ്സണ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിശ്ചിത പാതയാണിത് എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് എസ് എന്‍ പി. അതുകൊണ്ടു തന്നെ , അടുത്ത തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയാല്‍, ഉടന്‍ തന്നെ റഫറണ്ടം കൊണ്ടുവരാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

എന്നാല്‍, കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം ആത്മഹത്യാപരമായിരിക്കും എന്നാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ സ്കോട്ടിഷ് ലേബര്‍ പാര്ട്ടിയുടെനിലപാട്. തികച്ചും പരാജയമായ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യം സ്കോട്ട്ലാന്ഡിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഇപ്പോള്‍ സ്കോട്ടിഷ് ഭരണകക്ഷി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്താന്‍ പോകുന്നു, സ്കോട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ ഇടക്കാല നേതാവ് ലാക്കി ബെയ്ലി പറഞ്ഞു.
സ്കോട്ടിഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഈ നീക്കത്തിന് എതിരാണ്. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനായി പൂര്‍ണ്ണ ശ്രദ്ധയും നല്‍കേണ്ട സമയത്ത് ഇത്തരത്തിലൊരു നീക്കം അഭികാമ്യമല്ല എന്നാണ് അവര്‍ പറയുന്നത്. അതേസമയം, സ്കോട്ട്ലാന്‍ഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച കാര്യത്തില്‍ 2014-ല്‍ തന്നെ വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടുണ്ട് എന്ന നിലപാടിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. നിലവില്‍ അതിനെ കുറിച്ച് പുനര്‍വിചന്തനം നടത്തേണ്ട സാഹചര്യമില്ലെന്നും, സര്‍ക്കര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തേയും ജനങ്ങളേയും കരകയറ്റാനാണെന്നും ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam