1 GBP = 100.80 INR                       

BREAKING NEWS

4,80,000 പേര്‍ക്ക് വാക്സിന്‍ നല്‍കി റെക്കോര്‍ഡിട്ട് ഒരു ദിവസം; വാക്സിന്റെ ആദ്യ ഡോസ് എടുത്തവര്‍ മൂന്നാഴ്ച്ച വീട്ടില്‍ ഇരിക്കണം; മാരത്തോണ്‍ വേഗത്തില്‍ ബ്രിട്ടന്‍ കോവിഡിനെ തളയ്ക്കുന്നതിങ്ങനെ

Britishmalayali
kz´wteJI³

രംഭത്തിലെ ചെറിയ ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും നീങ്ങിയതോടെ ബ്രിട്ടന്റെ വാക്സിന്‍ പരിപാടി ഉദേശിച്ച വേഗത്തിലേക്ക് ഉയരുകയാണ്. ഇന്നലെ ഒരു ദിവസം മാത്രം 4,80,000 പേര്‍ക്ക് വാക്സിന്‍ നല്‍കിയതോടെ ഫെബ്രുവരി പതിനഞ്ചോടെ 15 ദശലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന വിശ്വാസം വര്‍ദ്ധിച്ചു. ഇതുവരെ 6,329,968 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 1,821 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞിരിക്കുന്നു.

അതേസമയം, ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 12 ആഴ്ച്ചകളാക്കിയതിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ രംഗത്തെത്തി. ശാസ്ത്രീയമായി ഇത് തെറ്റായ ഒരു പ്രവര്‍ത്തിയാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, പരമാവധി ആളുകള്‍ക്ക് വാക്സിന്‍ പ്രതിരോധം ലഭിക്കുവാന്‍ ഇത് അത്യാവശ്യമാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, വാക്സിന്‍ നിര്‍മ്മാതാക്കളുടെയും ലോകാരോഗ്യ സംഘടനയുടെയും നിര്‍ദ്ദേശപ്രകാരം രണ്ടു ഡോസുകള്‍ക്കിടയിലെ പരമാവധി ഇടവേള കേവലം ആറാഴ്ച്ച മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ബി എം എ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.

വാക്സിന്‍ എടുത്താലും ശരീരത്തില്‍ പ്രതിരോധ ശേഷി രൂപപ്പെടുന്നതിന് കാലതാമസം എടുക്കും. അതിനാല്‍ വാക്സിന്റെ ആദ്യ ഡോസ് എടുക്കുന്നവര്‍, വാക്സിന്‍ എടുത്തതിനു ശേഷം മൂന്നാഴ്ച്ചക്കാലം വീടുകളില്‍ തന്നെ കഴിയണം എന്ന മുന്നറിയ്പ്പ് നല്‍കിയിട്ടുണ്ട്. വാക്സിന്‍ എടുത്തവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകിയേക്കും എന്നും സാമൂഹിക അകലം ഒരു പഴങ്കഥയായി മാറുമെന്നും ആശങ്കയുയരുന്നതിനിടയിലാണ് ഈ പുതിയ മുന്നറിയിപ്പ്.

ഇന്നലെ 33,552 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയിലേതുമായി തരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് 25 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, പ്രതിദിന മരണനിരക്കില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 1,348 പേരാണ് കോവിഡ് മൂലം ബ്രിട്ടനില്‍ മരണമടഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 4.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍, പൊതുവേനോക്കുമ്പോള്‍ മരണനിരക്കും കുറഞ്ഞുവരുന്നുണ്ട്.

അതിനിടയില്‍ കെന്റില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസിന് പ്രഹര ശേഷി കൂടുതലുള്ളതിനാലാണ് മരണനിരക്ക് കൂടുന്നതെന്ന് ബോറിസ് ജോണ്‍സന്റെ പ്രസ്താവന വിവാദമായി. ഇനിയും പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്ത കാര്യങ്ങള്‍ പറയുന്നത് ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭയത്തിനു മാത്രമേ ഉതകൂ എന്നാണ് ആരോഗ്യ-ശാസ്ത്ര മേഖലയിലുള്ളവര്‍ പറയുന്നത്. ഇതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. പുതിയ ഇനം വൈറസിന് തന്റെ മുന്‍ഗാമികളേക്കാള്‍ വ്യാപനശേഷി കൂടുതലുണ്ടെന്ന് തെളിഞ്ഞെങ്കിലും പ്രഹരശേഷി കൂടുതലാണെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
 

ഇന്നലെ 1,079 ആളുകള്‍ക്കാണ് വെയില്‍സില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 27 മരണങ്ങളും രേഖപ്പെടുത്തി. അതേസമയം, സ്‌കോട്ട്ലാന്‍ഡില്‍ 1,307 പുതിയ കേസുകളും 76 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇന്നലെ 670 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 12 മരണങ്ങള്‍ രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category