
ഒരാഴ്ച്ചകൊണ്ട് ബ്രിട്ടനിലെ കോവിഡ് വ്യാപനനിരക്ക് 18 ശതമാനത്തോളം താഴ്ന്നുവെങ്കിലും മരണനിരക്കില്‍ അത് പ്രതിഫലിക്കുന്നില്ല. മരണനിരക്ക്, നേരിയ തോതില്‍ ആണെങ്കില്‍പോലും ഉയര്‍ന്നു കൊണ്ടേ ഇരിക്കുന്നത് ബ്രിട്ടനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ 33,552 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,617,459 ആയി ഉയര്‍ന്നു. മരണനിരക്ക് കഴിഞ്ഞ ശനിയാഴ്ച്ചയിലേതിനെ അപേക്ഷിച്ച് 4.1 ശതമാനം ഉയര്‍ന്ന് 1,348 ആയി.
എങ്കിലും, കഴിഞ്ഞ ആഴ്ച്ചകളില്‍ ദൃശ്യമായതുപോലെ മരണനിരക്ക് കുത്തനെ കുതിച്ചുയരുന്നില്ല എന്നത് ചെറിയൊരു ആശ്വാസം പകരുന്ന കാര്യമാണ്. കോവിഡിന്റെ മൂന്നാം തരംഗത്തിന് ചെറിയരീതിയിലാണെങ്കിലും ശമനം വന്നുതുടങ്ങി എന്നതിന്റെ സൂചനയായിട്ടാണ് ഈ രംഗത്തെ വിദഗ്ദര്‍ ഇതിനെ കണക്കാക്കുന്നത്. അതിനിടെ കെന്റില്‍ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണയുടെ ശക്തമായ പ്രഹരശേഷിയാണ് മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന് പ്രസ്താവന ശാസ്ത്രലോകം പക്ഷെ തള്ളിക്കളയുകയാണ്. പൂര്‍ണ്ണമായും തെളിയിക്കപ്പെടാനാകാത്ത ഒരു അനുമാനം മാത്രമാണിതെന്നാണ് അവരുടെ പക്ഷം.
ഇതുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ ഇനം വൈറസിന് തന്റെ മുന്‍ഗാമികളേക്കാള്‍ പ്രഹരശേഷി കൂടുതലാണെന്ന് പൂര്‍ണ്ണമായും തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെ വിശദമായ കണക്കുകള്‍ ഇങ്ങനെയാണ്, വെയില്‍സില്‍ 1079 പുതിയ കേസുകളും 27 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. സ്കോട്ട്ലാന്‍ഡില്‍ 1307 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 76 പേരാണ് കോവിഡിനു കീഴടങ്ങി മരണം വരിച്ചത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 12 മരണങ്ങളും 670 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബ്രിട്ടീഷ് സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത് ഇതുവരെ 1.13,000 പേര്‍ക്കാണ് എന്നാണ്. ഏതായാലും വാക്സിന് പദ്ധതി അതിന്റെ ബാലാരിഷ്ടതകള്‍ മാറ്റി വര്‍ദ്ധിച്ച വേഗത്തില്‍ ആയത് ഏറെ ആശ്വാസം പകരുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ 15 ദശലക്ഷം ആളുകള്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജനുവരി 22 വരെ 6,329,968 പേര്‍ക്കാണ് വാക്സിന് നല്‍കിയിട്ടുള്ളത്.
അതേസമയം, രോഗവ്യാപനത്തെ അനുകൂലമായി സ്വാധീനിക്കുന്ന പ്രത്യൂദ്പാദന നിരക്ക് അഥവാ ആര് നിരക്ക് 1 ല്‍ നിന്നും താഴ്ന്നതായി സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു. പ്രതിവാരകണക്കുകള്‍ പരിശോധിച്ചാല്‍, 30 ശതമാനത്തിന്റെ വരെ ഇടിവു കാണുന്നത് ഇതിന്റെ ലക്ഷണമാണെന്ന് ആരോഗ്യവകുപ്പും പറയുന്നു. അതേസമയം, മരണനിരക്ക് ഇനി ഏതാനും ആഴ്ച്ചകളില്‍ കൂടി വര്‍ദ്ധിക്കുമെന്നും പ്രവചനമുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam