1 GBP = 102.00 INR                       

BREAKING NEWS

സ്വന്തം ക്ലബ്ബുകളില്‍ ഗോള്‍ഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതല്‍ ദുരൂഹ കഥകള്‍ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കന്‍ ചാനലുകള്‍ അടച്ചുപൂട്ടി ബൈഡന്‍

Britishmalayali
kz´wteJI³

സംഭവബഹുലമായ ഒരു പ്രസിഡണ്ട്ഷിപ്പിന് അവസാനം ഒരു സാധാരണ അമേരിക്കന്‍ പൗരനായി മാറിയ ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള തന്റെ ഒഴിവുകാലവസതിയിലാണ് ആദ്യം താമസത്തിന് എത്തിയത്. തന്റെ തന്നെ ഉടമസ്ഥതയിലുള്ള വെസ്റ്റ് പാം ബീച്ച് ക്ലബ് ഗോള്‍ഫ് കോഴ്സിലെത്തി ഗോള്‍ഫ് കളിച്ചാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിയതിനു ശേഷമുള്ള ആദ്യ വാരാന്ത്യം ചെലവഴിച്ചത്. തന്റെ മുഖമുദ്രയായ ''അമേരിക്കയെ മഹത്തരമാക്കൂ'' എന്നെഴുതിയ ചുവന്ന തൊപ്പിയും ധരിച്ചാണ് അദ്ദേഹം കളിക്കാന്‍ എത്തിയത്.

ഫ്ളോറിഡയിലെത്തിയ ട്രംപിനെ സ്വീകരിക്കാന്‍ ചെറിയൊരു കൂട്ടം ആരാധകര്‍ എത്തിയിരുന്നു. അമേരിക്കന്‍ പതാകയുമേന്തി എത്തിയ അവരുടെ പലരുടെയും കൈകളില്‍ ''ഇപ്പോഴും എന്റെ പ്രസിഡണ്ട് ട്രംപ്'', ''ജയിച്ചത് ട്രംപ്'' എന്നെല്ലാം എഴുതിയ പ്ലക്കാര്‍ഡുകളും ഉണ്ടായിരുന്നു. കാത്തുനിന്നവര്‍ക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്ത ട്രംപ് പിന്നീട് തന്റെ സ്ഥിരം വസതിയായ മാര്‍ - എ-ലോഗോ റിസോര്‍ട്ടിലേക്ക് യാത്രയായി. ആരാധകരെ കടന്ന് സാവധാനം നീങ്ങിയ കാറില്‍ ഇരുന്ന് ആവേശത്തോടെയാന് ട്രംപ് അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.

പതിവിനു വിപരീതമായി, പുതിയ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ബുധനാഴ്ച്ച തന്നെ ട്രംപ് ഫ്ളോറിഡയ്ക്ക് തിരിച്ചിരുന്നു. പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തന്റെ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് കോഴ്സുകളില്‍ ഗോള്‍ഫ് കളിക്കുവാന്‍ ട്രംപ് ഏറെ സമയം വിനിയോഗിക്കുമായിരുന്നു. അദ്ദേഹം, തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വി അറിഞ്ഞതുതന്നെ വെര്‍ജീനിയയില്‍ ഗോള്‍ഫ് കളിക്കുന്നതിനിടയിലായിരുന്നു. ഇപ്പോള്‍ തന്റെ പ്രിയവിനോദത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹത്തിന് ധാരാളം സമയവും ലഭിച്ചിരിക്കുന്നു.

ഇംപീച്ച്മെന്റ് നടപടികള്‍ മുന്നോട്ടുതന്നെ
പ്രസിഡണ്ട് പദവി ഒഴിഞ്ഞെങ്കിലും, ഇംപീച്ച്മെന്റില്‍ നിന്നും ഒഴിവാകാന്‍ ട്രംപിന് സാധിക്കുമെന്ന് തോന്നുന്നില്ല. നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീര്‍മാനമെന്ന സെനറ്റ് മെജോറിറ്റി നേതാവ ചക്ക് ഷൂമര്‍ പറഞ്ഞു. തന്റെ നിയമവിദഗ്ദരെ ഒരുക്കുവനും പ്രതിരോധം തീര്‍ക്കുവാനും ട്രംപിന് അവശ്യമായ സമയം നല്‍കണമെന്നതിന്റെ പേരില്‍ നടപടികള്‍ വൈകിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഇക്കര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടുണ്ട് എന്നാണ് സൂചനകള്‍ ലഭിക്കുന്നത്. കാപിറ്റോളില്‍ നടന്ന അക്രമസംഭവങ്ങളുടെ പേരിലായിരിക്കും ഇംപീച്ച്മെന്റ്.

ചരിത്രത്തില്‍ ഇതാദ്യമായാന് ഒരു മുന്‍ പ്രസിഡണ്ട് ഇംപീച്ച്മെന്റിന് വിധേയനാകുന്നത്. ഫെബ്രുവരി 8 ന് വിചാരണ ആരംഭിക്കും. എന്നാല്‍, ട്രംപ് അധികാരത്തില്‍ ഇല്ലാത്തതിനാല്‍ ഇത്തരമൊരു നടപടി ഉപയോഗശൂന്യമാണെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് അനുകൂലികള്‍ വാദിക്കുന്നത്. മാത്രമല്ല, ഇത് നിയമവിരുദ്ധമാണെന്നും അവര്‍ പറയുന്നു. എന്നാല്‍, അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടയാളം കൂടിയായ കാപ്പിറ്റോളില്‍ നടന്ന അക്രമസംഭവങ്ങള്‍ നിസാരമായി കാണാനാവില്ലെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അതിനുത്തരവാദിയായ ട്രംപ് ശിക്ഷ അനുഭവൈക്കേണ്ടതാണെന്നും അവര്‍ പറയുന്നു. ഇതില്‍ കുറ്റക്കാരനെന്നു വിധിക്കപ്പെട്ടാല്‍ ഭാവിയില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ട്രംപിന് വിലക്കേര്‍പ്പെടുത്തിയേക്കും.

ടിഫാനി പ്രണയിക്കുന്നത് കടുത്ത ട്രംപ് ആരാധകനെ
പ്രസിഡണ്ട് പദവി ഒഴിയുന്നതിന് തൊട്ടുമുന്‍പായിരുന്നു വൈറ്റ്ഹൗസില്‍ വെച്ച് ട്രംപിന്റെ രണ്ടാം ഭാര്യയിലുള്ള മകള്‍ ടിഫാനി ട്രംപിന്റെ വിവാഹ നിശ്ചയം നടന്നത്. വടക്കന്‍ ലബനനില്‍ വേരുകളുള്ള, അരബ്അമേരിക്കന്‍ വംശജനായ ഭാവി മരുമകന്‍, ട്രംപിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. 1.2 മില്ല്യണ്‍ ഡോളറിന്റെ മോതിരമാണ് വിവാഹ നിശ്ചയസമയത്ത് ഈ ശതകോടീശ്വരന്‍ ടിഫാനിയുടെ വിരലിലണിയിച്ചത്. മൈക്കല്‍ ബൗലോസ് എന്ന ട്രംപിന്റെ ഭാവി മരുമകന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് വ്യവസായതാത്പര്യങ്ങള്‍ ഏറെയും.

മൈക്കലിന്റെ സഹോദരന്‍ ഒരു നടന്‍ കൂടിയാണ് ദി ക്രൗണ്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മൈക്കലിന്റെ പിതാവും വ്യവസാര രംഗത്തെ വന്‍തോക്കുമായ ഡോ. മസാദ് ബൗലോസും ട്രംപിന്റെ കടുത്ത ആരാധകനാണ്. അമേരിക്ക കണ്ട എക്കാലത്തേയും മികച്ച പ്രസിഡണ്ട് എന്നാണ് അദ്ദേഹം ഒരിക്കല്‍ ട്രംപിനെ വിശേഷിപ്പിച്ചത്. ടിഫാനി സുന്ദരിയും, സാമര്‍ത്ഥ്യമുള്ള സ്ത്രീയും ആണെന്നും, അവളെ ലഭിച്ചത് തന്റെ മകന്റെ ഭാഗ്യമാണെന്നും അദ്ദെഹം പറഞ്ഞു.

ലബനീസ് കൃസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച മൈക്കലിന് നൈജീരിയയിലും ഫ്രാന്‍സിലുമൊക്കെ കുടുംബബന്ധങ്ങളുണ്ട്. ഹൂസ്റ്റണീലെ ടെക്സാസിലയിരുന്നു മൈക്കല്‍ ജനിച്ചത്. ലാഗോസിലായിരുന്നു ഇവര്‍ വളര്‍ന്നത്. ഇവിടെയുള്ള ആഫ്രിക്കന്‍-ഏഷ്യന്‍ വംശജരൊക്കെ എന്നും ട്രംപിനെ വംശവെറിയനെന്ന് പരിഹസിക്കുമ്പോഴും മൈക്കലും കുടുംബവും എന്നും ട്രംപിനൊപ്പമായിരുന്നു. 2018-ലെ വേനല്ക്കാലത്ത് ടിഫാനിയെ കണ്ടുമുട്ടുന്നതുവരെ ലാഗോസിലെ ബാറുകളില്‍ സായന്തനം ചെലവഴിചിരുന്ന മൈക്കല്‍ ഒരു കൗബോയ് സ്‌റ്റൈല്‍ ജീവിതമായിരുന്നു നയിച്ചിരുന്നത്.

മൈക്കലിന്റെ പിതാവായ മസൂദ് ബൗലോസ് ലബനീസ് അതിര്‍ത്തിയിലെ ഫരാക്കയിലായിരുന്നു. ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്, 1970 കളിലാണ് ആ കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്.പിന്നീട് വന്‍ വ്യവസായിയായ സൗഹിര്‍ ഫഡോളിന്റെ സുന്ദരിയായ മകള്‍ സാറാ ഫഡോലിനെ അദ്ദേഹം വിവാഹം കഴിച്ചു. നിര്‍മ്മാണം, ഗതാഗതം തുടങ്ങിവ്യത്യസ്ത മേഖലകളില്‍ 13 ആഫ്രിക്കന്‍ രാജ്യങ്ങളിലായി വന്‍ ബിസിനസ്സ് സാമ്രാജ്യം ഉണ്ടായിരുന്നു ഫദൗള്‍ തന്റെ മരുമകനേയും അതിന്റെ ഭാഗമാക്കുകയായിരുന്നു.

ട്രംപിസ്റ്റ് മാധ്യമങ്ങളില്‍ പിടിമുറുക്കി ബൈഡന്‍
അധികാരത്തിന്റെ ഓരോ മുക്കിലും മൂലയിലും, ട്രംപിസ്റ്റുകളെ അടിച്ചുപുറത്താക്കി ശുദ്ധീകരണത്തിനിറങ്ങിയിരിക്കുകയാണ് ജോ ബൈഡന്‍. അതിന്റെ ഭാഗമായി യു എസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ മീഡിയ (യു എസ് എ ജി എം)യിലും പണിതുടങ്ങി. മൂന്ന് മാധ്യമങ്ങളുടെ തലവന്മാരുടെ തലയാണ് ഇന്നലെ ഉരുണ്ടത്. റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബര്‍ട്ടി, റേഡിയോ ഫ്രീ ഏഷ്യ എന്നിവയിലെ ഡയറക്ടര്‍മാരെയാണ് ജോ ബൈഡന്‍ ഇന്നലെ പിരിച്ചുവിട്ടത്. കഷ്ടി ഒരു മാസം മുന്‍പാണ് ഇവര്‍ ഈ സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നത്.

നേരത്തേ വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറേയും ഡെപ്യുട്ടി ഡയറക്ടറേയും പുറത്താക്കിയിരുന്നു. അതിനെ തുടര്‍ന്ന് ഓഫീസ് ഓഫ് ക്യുബ ബ്രോഡ്കാസ്റ്റിംഗ് തലവനും രാജിവച്ചിരുന്നു. മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക താത്പര്യപ്രകാരം നിയമിക്കപ്പെട്ടവരായിരുന്നു ഇവരൊക്കെയും. വോയ്സ് ഓഫ് അമേരിക്കയേയും അതിന്റെ സഹോദര മാധ്യമങ്ങളേയും ട്രംപ് അനുകൂല പ്രചാരണത്തിനായി യു എസ് എ ജി എം തലവന്‍ മൈക്കല്‍ പാക്ക് ഉപയോഗിക്കുന്നു എന്ന് നേരത്തേ ഡെമോക്രാറ്റുകള്‍ ആരോപിച്ചിരുന്നു.

ഏജന്‍സിയുടെ താത്ക്കാലിക മേധാവിയായി വോയ്സ് ഓഫ് അമേരിക്കയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ കോ ഷാവോ നിയമതിനായിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള വ്യക്തിയാണിവര്‍.എന്നാല്‍, തന്റെ നിയമന കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category