
ബ്രിട്ടന്റെ വാക്സിനേഷന് പദ്ധതിക്ക് പ്രതീക്ഷിച്ച വേഗത കൈവരിച്ചതോടെ രാജ്യത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും വാക്സിന് നല്കി കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുവാനുള്ള പദ്ധതി വേഗത്തിലാക്കുകയാണ്. ഫെബ്രുവരിയിലെ ഹാഫ് ടേമില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ രാജ്യത്തെ സ്കൂളുകളിലെ മുഴുവന്‍ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും വാക്സിന് നല്കി സ്കൂളുകള്‍ തുറക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു.
വാക്സിന് നല്‍കുന്നതിനുള്ള പരിഗണന പട്ടികയില്‍ അദ്ധ്യാപകരേയും ആദ്യം പരിഗണിച്ച്, സ്കൂളുകള്‍ തുറന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന മുറവിളി ഉയരുന്നതിനിടെ ഇത്തരമൊരു നീക്കം തീര്‍ച്ചയായും ബോറിസ് ജോണസന് രാഷ്ട്രീയമായി ഗുണംചെയ്യും. എത്രയും വേഗത്തില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 150 സ്കൂളുകളും സ്റ്റേറ്റ് അക്കാഡമികളും താത്ക്കാലിക വാക്സിന് കേന്ദ്രങ്ങളാക്കി മാറ്റും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ അവിടങ്ങളില്‍ പ്രതിദിനം 16 മണിക്കൂറുകളോളം ജോലി ചെയ്തായിരിക്കും അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്സിനേഷന് നല്‍കുക.
ഇംഗ്ലണ്ടിലെ ഏകദേശം പത്തുലക്ഷത്തോളംവരുന്ന അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, കെയര്‍ ടേക്കേഴ്സ് ഉള്‍പ്പടെയുള്ള മനു ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഒരാഴ്ച്ചക്കുള്ളില്‍ കുത്തിവയ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഫ് ടേം കഴിഞ്ഞാലുടനെ സ്കൂളുകള്‍ തുറക്കാന്‍ കഴിയുമോ എന്ന കാര്യം സംശയത്തില്‍ ഇരിക്കുന്നതിനിടയിലാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രൈമറി സ്കൂളുകള്‍ നിര്‍ബന്ധമായും തുറക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ കഴിഞ്ഞയാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍, സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തങ്ങളുടെ സഹപാഠികള്‍ക്കൊപ്പം എത്താനാകില്ലെന്നും കമ്മീഷണര്‍ അന്നെ ലോംഗ്ഫീല്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു.
സര്‍ക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കാത്ത ഈ വാക്സിനേഷന് പദ്ധതി ഏറ്റെടുത്തു നടത്തുക ഒരു പ്രൈവറ്റ് സ്കൂള്‍ ഗ്രൂപ്പും ഹെഡ്മാസ്റ്റേഴ്സ് ആന്‍ഡ് ഹെഡ്മിസ്ട്രസ് കോണ്ഫറനസും ചേര്‍ന്നാണ്. ഇറ്റണ്‍, ഹാരോ തുടങ്ങിയ 300 സ്വതന്ത്ര സ്കൂളുകളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. എന്നാല്‍, സര്‍ക്കാര്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam