
കഴിഞ്ഞ ജൂണിലായിരുന്നു 1975 ന് ശേഷം ഇതാദ്യമായി ഇന്ത്യയും ചൈനയുംതമ്മില്‍ അതിര്‍ത്തിയില്‍ നേരിട്ട് ഏറ്റുമുട്ടിയത്. വടികളും കല്ലുകളുമുപയോഗിച്ചായിരുന്നു ഗാല്‍വാന്‍ താഴ്വരയിലന്ന് ഇരുവശത്തേയുംസൈന്യങ്ങള് തമ്മില്‍ ഏറ്റുമുട്ടിയത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യൂ പ്രാപിച്ചപ്പോള്‍ അതിലധികം നഷ്ടം ചൈനയ്ക്കുണ്ടായി. യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും നാല്പതോളം ചൈനീസ് സൈനികര്‍ മരണപ്പെട്ടതായാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
അന്നുമുതല്‍ ആണവശക്തികളായ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷം മൂത്തുവരികയായിരുന്നു. ആദ്യ ഏറ്റുമുട്ടലിനൊടുവില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നീടും പലതവണ ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ പ്രകോപനവുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഒരു യുദ്ധം ഉണ്ടായേക്കാമെന്നുള്ള അഭ്യുഹത്തിന് ശക്തി വര്‍ദ്ധിക്കുന്നത്. ചൈനയുടേ പരാമാധികാരത്തിനു മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ചൈന അതിര്‍ത്തിയിലെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതായാണ് പുതിയ റിപ്പൊര്‍ട്ടുകള്‍ പറയുന്നത്.
മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുകയാണോ ?
ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പടയൊരുക്കം നടത്തുന്നതിനോടൊപ്പം തെക്കന്‍ ചൈനാ കടലിലും യുദ്ധസമാനമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടേതെന്ന് അവര്‍ അവകാശപ്പെടുന്ന സമുദ്രാതിര്‍ത്തിയിലെത്തുന്ന ഏതൊരു വിദേശ കപ്പലും വെടിവെച്ചിടാനുള്ള പുതിയ നിയമനിര്‍മ്മാണമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. തെക്കന്‍ ചൈനാക്കടലില്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.
മറ്റ് ആറു രാജ്യങ്ങള്‍ക്കുകൂടി അവകാശമുള്ള ഈ മേഖലയില്‍ പുതിയ നിയമനിര്‍മ്മാണം വഴി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് ചൈന. പുതിയ നിയമമനുസരിച്ച്, ചൈനാക്കടലിലെ പരമാധികാരം സംരക്ഷിക്കാന്‍ ചൈനീസ് തീരദേശ സൈന്യത്തിന് ആയുധങ്ങള്‍ എടുത്ത് പോരാടുകവരെ ചെയ്യാം. മാത്രമല്ല, ചൈനയുടെതെന്ന് അവകാശപ്പെടുന്ന, പാറക്കൂട്ടങ്ങളാല്‍ രൂപപ്പെട്ട ചെറുദ്വീപുകളില് ഏതൊരു വിദേശ രാജ്യത്തിന്റെയും നിര്‍മ്മാണങ്ങള്‍ ചൈനീസ് സൈന്യത്തിന് നശിപ്പിക്കാം.
നേരത്തേ തന്നെ തെക്കന്‍ ചൈനാക്കടലില്‍ എത്തുന്ന വിദേശ മത്സ്യബന്ധന ബോട്ടുകളെ ആട്ടിപ്പായികാന് ഇവിടങ്ങളില്‍ ചൈനീസ് തീരദേശ സേന എത്താറുണ്ട്. ഇത്തരം ശ്രമങ്ങള്‍ക്കിടയില്‍ നിരവധി ബോട്ടുകളെ കടലില്‍ മുക്കിയിട്ടുമുണ്ട്. ഇതിനു പുറമേ കിഴക്കന്‍ ചൈനാക്കടലിലെ, നിലവില്‍ ജപ്പാന്റെ നിയന്ത്രണത്തിലുള്ള നിരവധി ചെറുദ്വീപുസമൂഹങ്ങളീലും ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയുടെ ഈ അവകാശവാദങ്ങളെ തള്ളിക്കളയുക മാത്രമല്ല, ഈ മേഖലയില്‍ സ്ഥിരമായി പട്രോളിംഗും നടത്താറുണ്ട്.
ഈ മേഖലയിലും പുതിയ നിയമം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും. ഈ മേഖലയിലൂടെയുള്ള സ്വതന്ത്ര സമുദ്രഗതാഗതത്തിന് വിഘനം സൃഷ്ടിക്കുന്നതാണ് ഇതെന്ന് നയതന്ത്ര വിദഗ്ദനായ ക്രിസ്റ്റ്യന്‍ ലീ മിയേറെ പറയുന്നത്. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ ശക്തികള്‍ ഈ മേഖലയിലെ സ്വതന്ത്ര സമുദ്രഗതാഗതത്തിനായി നിലകൊള്ളുന്നവരാണ്.
കുറച്ചു വര്‍ഷങ്ങളായി തന്നെ തെക്കന്‍ ചൈനാക്കടലിലെ ചില സ്വാഭാവിക ദ്വീപുകളിലും കൃത്രിമ ദ്വീപുകളിലും വലിയതോതില്‍ സൈനിക സാന്നിദ്ധ്യം രൂപപ്പെടുത്തുന്നുണ്ടായിരുന്നു ചൈന. കൃത്രിമമായി ദ്വീപുകള്‍ നിര്‍മ്മിച്ച അതില്‍ എയര്‍സ്ട്രിപ്പുകള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളില്‍ ഒന്നാണ് തെക്കന്‍ ചൈനാക്കടല്‍. മാത്രമല്ല, പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും കനത്ത നിക്ഷേപവുമുണ്ടിവിടെ.
ഈ സമ്പത്തിലാണ് പ്രധാനമായും ചൈനയുടെ കണ്ണ്. പിന്നെ, തിരക്കേറിയ സമുദ്രപാതയില്‍ പൂര്‍ണ്ണനിയന്ത്രണം കൈവരിക്കുക വഴി ആഗോള വാണിജ്യ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം നേടുക എന്നതും. ജപ്പാന് ഉള്‍പ്പടെ ഈ മേഖലയിലെ പലരാജ്യങ്ങളുമായി സൈനിക കരാറുള്ള രാജ്യമാണ് അമേരിക്ക. ഈ കരാര്‍ പ്രകാരം ആ രാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അമേരിക്കക്ക് ഇടപെടേണ്ടതായി വരും. അങ്ങനെയെങ്കില്‍ ഇത് ചൈന അമേരിക്ക യുദ്ധത്തിലേക്ക് വഴിമാറും.
ഇത്തരമൊരു സാഹചര്യത്തില്‍ പല പാശ്ചാത്യ ശക്തികളും അമേരിക്കക്കൊപ്പം ചേരാന്‍ ഇടയുണ്ട്. ലോക രാഷ്ട്രീയത്തില്‍ അധികം ഇടപെടലുകള്‍ നടത്താത്ത ആസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ പോലും കോവിഡ് പ്രതിസന്ധിയില്‍ ചൈനക്ക് എതിരായി പരസ്യമായി പ്രതികരിച്ചത് പാശ്ചാത്യ ശക്തികള്‍ക്ക് ചൈനയോടുള്ള എതിര്‍പ്പ് എത്രമാത്രം ഉണ്ടെന്നുള്ളത് കാണിക്കുന്നു. നിലവില്‍ ചൈനയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന, എന്നാല്‍, അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഇറാനും സഖ്യ രാജ്യങ്ങളും ചൈനയ്ക്കൊപ്പം നിലയുറപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ സംഘര്‍ഷം ഒരു ലോക മഹായുദ്ധത്തില്‍ തന്നെ കലാശിക്കാനാണ് സാധ്യത.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam