1 GBP = 100.80 INR                       

BREAKING NEWS

ഈ അപൂര്‍വ്വ സുന്ദരമായ ആഡംബര സൗധത്തില്‍ ഒരു ഇന്ത്യന്‍ ജീന്‍ വാണരുളുമെന്ന് ആരെങ്കിലും കരുതിയോ? അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമലയുടെ ഔദ്യോഗിക വസതിയിലെ സുന്ദരം കാഴ്ച്ചകള്‍

Britishmalayali
kz´wteJI³

മേരിക്കയുടെ വൈസ് പ്രസിഡണ്ട് എന്നനിലയില്‍ തന്റെ ആദ്യ വാരാന്ത്യം കമലാ ഹാരിസ് ചെലവഴിക്കുക വാഷിംഗ്ടണ്‍ ഡി സിയിലെ ഔദ്യോഗിക വസതിയിലായിരിക്കും. വൈറ്റ്ഹൗസിന്റെ നേരെ എതിര്‍ഭാഗത്ത് 1651 പെന്‍സില്‍വാനിയ അവന്യു എന്ന വിലാസത്തിലുള്ള വസതിയില്‍ കമലയും ഭര്‍ത്താവ് ഡഗ് എംഹോഫും ആണ് താമസിക്കുക. വൈസ് പ്രസിഡണ്ടാകുന്നതിനു മുന്‍പ് വരെ 56 കാരിയായ കമലാ ഹാരിസ് താമസിച്ചിരുന്നത ലോസ് ഏഞ്ചലസിലായിരുന്നു.

ഇടക്ക് ഒറ്റ ചുമരുകൊണ്ട് വേര്‍തിരിച്ചിട്ടുള്ള നാല് വീടുകള്‍ ഒരുമിച്ചുചേര്‍ത്ത ഈ സൗധം 19-)0 നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ആദ്യ ജനറലനിനായി 1824-ല്‍ പണികഴിപ്പിച്ച ഈ വീട്ടില്‍ ചരിത്രത്തില്‍ ഇടം നേടിയ നിരവധി വസ്തുക്കളുണ്ട്. ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് പ്രസിഡണ്ടായിരുന്ന കാലത്ത് 1924-ല്‍ ആണ് സര്‍ക്കാര്‍ ഈ വീട് വാങ്ങുന്നത്. അമേരിക്കയുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട 1,500 ഓളം പുസ്തകങ്ങള്‍ അടങ്ങിയ ഒരു വലിയ ലൈബ്രറിയോട് കൂടിയുള്ളതാണ് ഈ വീട്.

60,600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സൗധത്തില്‍ 119 മുറികള്‍, 14 കിടപ്പുമുറികള്‍, 35 ശുചിമുറികള്‍ എന്നിവയുമുണ്ട്. മാത്രമല്ല, വൈറ്റ്ഹൗസിനേക്കാള്‍ വലിപ്പമുള്ളതുമാണ് ബ്ലെയര്‍ ഹൗസ് എന്ന് പേരുള്ള ഈ സൗധം. ചരിത്രം ഉറങ്ങുന്നയിടം എന്നാണ് ഈ സൗധത്തെ വിശേഷിപ്പിക്കുന്നത്. കറുപ്പും വെളുപ്പും മാര്‍ബിള്‍ പാകിയ ഈ ഇടനാഴിയിലൂടെ നടന്നുപോയവരില്‍ ലോകനേതാക്കളില്‍ പലരുണ്ട്.

ശുചിമുറികളോടുകൂടിയ നാല് അതിഥിമുറികള്‍ ഉള്ള ഇവിടെ നാല് ഡൈനിംഗ് റൂമുകളും ഉണ്ട്. ഇതുകൂടാതെ വലിയൊരു കോണ്‍ഫറാന്‍സ് മുറീയും. സാധാരണയായി ഈ സൗധം അമേരിക്കന്‍ പ്രസിഡണ്ടിന്റെ അതിഥികള്‍ക്കുള്ള ഗസ്റ്റ്ഹൗസ് ആയാണ് ഉപയോഗിക്കാറുള്ളത്. വൈസ്പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി ഇവിടെനിന്നും മൂന്ന് മൈല്‍ അകലെയുള്ള നേവല്‍ ഒബ്സര്‍വേറ്ററിയിലാണ്.എന്നാല്‍, മൈക്ക് പെന്‍സ് ഒഴിഞ്ഞുപോയതിനു ശേഷം അവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.

പാചകക്കാര്‍ ഉള്‍പ്പടെ ഈ സൗധത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ 18 ജീവനക്കാര്‍ ആവശ്യമാണ്. എലിസബത്ത് രാജ്ഞി, മാര്‍ഗരറ്റ് താച്ചര്‍, വ്ളാഡിമര്‍ പുട്ടിന്‍, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ പല പ്രമുഖരും തങ്ങളുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇവിടെ അതിഥികളായി തങ്ങിയിട്ടുണ്ട്. ബുധനാഴ്ച്ച സ്ഥാനാരോഹണത്തിനു മുന്‍പായി ചൊവ്വാഴ്ച്ച രാത്രി ജോ ബൈഡന്‍ തങ്ങിയതും ഇവിടെയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category