1 GBP = 101.50 INR                       

BREAKING NEWS

നോക്കിനില്‍ക്കവേ മഴ മാറി മഞ്ഞു വീണു; ബ്രിട്ടന്‍ മുഴുവന്‍ മഞ്ഞില്‍ പൊതിഞ്ഞ ഞായറാഴ്ച; രാജ്യമെമ്പാടും വെളുപ്പില്‍ പൊതിഞ്ഞു; മൈനസ് പത്ത് കടന്നു ഇന്നത്തെ താപനില

Britishmalayali
kz´wteJI³

ഞായറാഴ്ച്ചയുടെ ആലസ്യത്തിന് മനോഹാരിത വര്‍ദ്ധിപ്പിക്കാന്‍ എത്തിയ മഞ്ഞുകണങ്ങള്‍. ബ്രിട്ടനില്‍ അന്തരീക്ഷ താപനില മൈനസ് 10 ഡിഗ്രി ആയതോടെ രാജ്യമെങ്ങും മഞ്ഞില്‍ പൊതിഞ്ഞു. ഈ ആഴ്ച്ച ഒരു മാസത്തെ മഴമുഴുവന്‍ രണ്ടുദിവസം കൊണ്ട് ബ്രിട്ടനിലെത്തിച്ച ക്രിസ്റ്റോഫ് കൊടുങ്കാറ്റ് വളരെ പെട്ടെന്നാണ് മഞ്ഞുമഴയ്ക്കായി വഴിമാറിക്കൊടുത്തത്. സ്‌കോട്ട്ലാന്‍ഡില്‍ യെല്ലോവാര്‍ണിംഗ് നല്‍കിയിട്ടുണ്ട്.

മഞ്ഞുവീഴ്ച്ച കഠിനമായി ബധിച്ച മേഖലകളില്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടായി. അപകട സാധ്യതയുടെ മുന്നറിയിപ്പുകളും വഹന മോടിക്കുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്. പുതഞ്ഞുകിടക്കുന്ന മഞ്ഞ് അതിശൈത്യത്താല്‍ മഞ്ഞുപാളികളായി മാറുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും തെന്നി മാറി അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. വാര്‍വിക്ക്ഷെയര്‍, ലങ്കാഷയര്‍, ലിസ്റ്റര്‍ഷെയര്‍ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ചയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ബ്രിസ്റ്റണില്‍ ശനിയാഴ്ച്ച രാവിലെ അന്തരീക്ഷ സ്ഥിതി ആഘോഷിക്കുവാന്‍ ജനം തെരുവിലിറങ്ങിയിരുന്നു. ബ്രിട്ടനിലെ മിക്കയിടങ്ങളിലും ഒരിഞ്ചു കനത്തില്‍ വരെ മഞ്ഞുവീഴ്ച്ചയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും 100 മീറ്ററില്‍ അധികം ഉയരമുള്ളയിടങ്ങളില്‍ ഇതിന്റെ മൂന്നിരട്ടി മഞ്ഞുവീഴുമെന്നാണ് മുന്നറിയിപ്പ്. ബ്രെക്കോണ്‍ ബീക്കോണ്‍സ്, ഡാര്‍ട്ട്മൂര്‍, സ്നോഡോണീയ എന്നിവിടങ്ങളിലായിരിക്കും കടുത്ത കാലാവസ്ഥ അനുഭവപ്പെടുക.

ഇന്ന് രാവിലെ 11 മണിവരെ സ്‌കോട്ട്ലാന്‍ഡില്‍ യെല്ലോ വാര്‍ണിംഗ് നിലനില്‍ക്കും. അതിനിടെയില്‍ ശനിയാഴ്ച്ച രാവിലെ കനത്ത മഴയില്‍ താഴ്ന്ന സ്ഥലങ്ങള്‍ പലതുംവെള്ളത്തിനടിയിലായി. ഒരു മാസം ലഭിക്കേണ്ട മഴയാണ്വെറും രണ്ടു ദിവസത്തിനുള്ളില്‍ ലഭിച്ചത്. ബേഡ്ലി, വോഴ്സെസ്റ്റെര്‍ഷയര്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബേഡ്ലിയില്‍ വെള്ളമൊലിപ്പില്‍ പെട്ടുപോയ ഒരു വ്യക്തിയേയും അയാളുടെ രണ്ട് വളര്‍ത്തു നായ്ക്കളെയും രക്ഷാപ്രവര്‍ത്തകരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നദീജല നിരപ്പ് 5.53 മീറ്റര്‍ ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2000 നവംബറില്‍ 5.56 മീറ്റര്‍ ഉയരത്തില്‍ വരെനദീജലം ഉയര്‍ന്നിരുന്നു.

അപകടകരാമാം വിധമുള്ള മഞ്ഞുവീഴ്ച്ച ഇന്നു മുഴുവന്‍ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച്ച വരെ ഈ തണുത്ത കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതിനു ശേഷം തണുപ്പിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങും. വേഴ്സെസ്റ്റര്‍ഷയറില്‍ ബാറിയറുകള്‍ക്ക് മുകളിലൂടെ തിരമാലകള്‍ പോലെയായിരുന്നു വെള്ളം ഒഴുകിയെത്തിയത്. ക്രിസ്റ്റഫര്‍ കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും വീടുകളും മറ്റും സംരക്ഷിക്കാനായി പണിത താത്ക്കാലിക മതിലുകള്‍ക്ക് മീതെയും വെള്ളം ഒഴുകുന്നുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category