1 GBP = 100.80 INR                       

BREAKING NEWS

ശബരിമല യുവതീ പ്രവേശത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിലെ അക്രമങ്ങളില്‍ 1.45 കോടിയുടെ നഷ്ടം; കര്‍മ്മസമിതി നേതാക്കളായ സെന്‍കുമാറും കെ എസ് രാധാകൃഷ്ണനും പ്രതികളായത് 25 കേസുകളില്‍; തുടര്‍ നടപടികള്‍ തടയണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിക്ക് മുന്നില്‍

Britishmalayali
kz´wteJI³

 
 
കൊച്ചി: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടു മുന്‍ ഡിജിപി ടി. പി. സെന്‍കുമാറും കാലടി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ശബരിമല കര്‍മസമിതി 2019 ജനുവരി രണ്ടിനും ജനുവരി മൂന്നിനും ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുബന്ധിച്ച് ഇപ്പോള്‍ 25 കേസുകളിലാണു പ്രതി ചേര്‍ത്തിരിക്കുന്നതെന്നു ഹര്‍ജിക്കാര്‍ വ്യക്തമാക്കി. തെളിവോ, വസ്തുതകളോയില്ലാതെ രാഷ്ട്രീയാധികാരം ദുര്‍വിനിയോഗം ചെയ്തു നല്‍കിയ കേസുകളാണിത്. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടും സപ്ലിമെന്ററി റിപ്പോര്‍ട്ടും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കര്‍മ്മസമിതി പിന്തുണച്ച ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായെന്നുമായിരുന്നു റിപ്പോര്‍ട്ട്. മിന്നല്‍ ഹര്‍ത്താല്‍ വിലക്കിയ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയത്.

ജനുവരി രണ്ടിനും മൂന്നിനും ഉണ്ടായ അക്രമസംഭവങ്ങള്‍ 1320 പേരെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കരുതല്‍ കസ്റ്റഡി എന്നനിലയില്‍ 843 പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധയിടങ്ങളില്‍ നടന്ന 990 അക്രമ സംഭവങ്ങളിലായി 32720 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ കൂടുതല്‍ വിശദമായ കണക്കുകള്‍ പിന്നീട് ഹാജരാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. 2,68,800 രൂപയുടെ പൊതുമുതലും 37,99,000 രൂപയുടെ സ്വകാര്യസ്വത്തും അക്രമത്തില്‍ നശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്ക് പരുക്ക് പറ്റിയിരുന്നു. 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരുക്ക് പറ്റി. ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട് പ്രാഥമിക നഷ്ടം കണക്കാക്കിയതില്‍ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും നഷ്ടമുണ്ട്.

കെ.എസ്.ആര്‍.ടിസിക്ക് മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ശബരിമല കര്‍മസമിതി ഭാരവാഹികളായ ടി.പി.സെന്‍കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവരില്‍ നിന്ന് നഷ്ടം ഈടാക്കണമെന്നാണ് നിര്‍ദ്ദേശം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category