
കല്‍പ്പറ്റ: മേപ്പാടി റെയിന്‍ ഫോറസ്റ്റ് ഹോംസ്റ്റേയില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ കാരണം നടത്തിപ്പുകാരുടെ ആലംഭാവമെന്ന് വനംവകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടുനല്‍കുമെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ ഷെമീര്‍ മറുനാടനോട് വ്യക്തമാക്കി.
താമസക്കാര്‍ക്ക് യാതൊരുസുരക്ഷ സംവിധാനവും ഏര്‍പ്പെടുത്താതെയാണ് ഇവിടെ ഹോംസ്റ്റേ പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രാഥമീക അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ഇവിടെ ദാരുണസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേപ്പാടിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ ചെമ്പറ പീക്ക് വനമേഖലയിലാണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത്. മൂന്നുവശവും വനമാണ്. വനമേഖലയില്‍ നിന്നും കഷ്ടി 5-10 മീറ്റര്‍ അകലത്തിലാണ് ഇവിടെ ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ഈ ഭാഗത്ത് വനത്തില്‍ കാട്ടനകൂട്ടത്തിന്റെ സാന്നിദ്ധ്യം നേരത്തെമുതലുണ്ടെന്നും ഇക്കാര്യം ഹോംസ്റ്റേ നടത്തിപ്പുകാര്‍ അറിയാതിരിക്കാന്‍ വഴിയില്ലെന്നുമാണ് വനംവകുപ്പധികൃതരുടെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ സുരക്ഷയൊരുക്കാതെ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ അവസരമൊരുക്കിയതാണ് യുവതി ആനയുടെ ആക്രണത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ മറുനാടനോട് വ്യക്തമാക്കി.
വനാതിര്‍ത്തിയില്‍ ഇലട്രിക് ഫെന്‍സിങ് സ്ഥാപിച്ചോ കിടങ്ങുകള്‍ തീര്‍ത്തോ സുരക്ഷയൊരുക്കിയിരുന്നെങ്കില്‍ ഇന്നലത്തെ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ താമസക്കാരുടെ സുരക്ഷയ്ക്കായി യാതൊരുസംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലന്ന് വിവരം വ്യക്തമാക്കി ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടുനല്‍കുമെന്നും റെയിഞ്ചോഫീസര്‍ കൂട്ടിച്ചേര്‍ത്തു. പാട്ടത്തിനെടുത്ത് സ്ഥലത്ത് ബത്തേരി സ്വദേശി സുനീറാണ് ഹോംസ്റ്റേ നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി പോംസ്റ്റേ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതുവരെ ഇവിടെ ദുരന്തങ്ങള്‍ സംഭിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.
വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ പേരിനുപോലുമില്ലാത്ത പ്രദേശമായതിനാല്‍ ഇവിടെ എന്തുനടന്നാലും പുറത്തറിയാന്‍ മണിക്കൂറുകളെടുക്കമെന്നതാണ് സ്ഥിതി. ഇന്നലെ രാത്രി 8 മണിയോടെ പ്രാഥമീകകൃത്യത്തിന് പോയി തിരിച്ചുവരും വഴിയാണ് യുവതിക്കുനേരെ ആനയുടെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുതന്നെ യുവതി മരണപ്പെട്ടതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ നിന്നും വ്യക്കമാവുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam