
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികാഘോഷച്ചടങ്ങില്‍ 30 സെക്കന്‍ഡില്‍ പ്രസംഗം അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത പ്രസംഗിക്കാന്‍ എത്തിയപ്പോള്ഡ സദസ്സില്‍നിന്നു 'ജയ് ശ്രീറാം' വിളികളുമായി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം നടന്നതോടെയാണ് 30 സെക്കന്‍ഡില്‍ പ്രസംഗം നിര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.
വിക്ടോറിയ മെമോറിയല്‍ ഹാളിലെ ചടങ്ങില്‍, മമത പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണു 'ജയ് ശ്രീറാം' വിളികള്‍ ഉയര്‍ന്നത്. ഇതോടെ 30 സെക്കന്‍ഡില്‍ മമത പ്രസംഗം അവസാനിപ്പിച്ചു. 'പരിപാടി ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, സര്‍ക്കാരിന്റേതാണ്. അന്തസ്സു കാട്ടണം. ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കരുത്' മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ പരിപാടി സംഘടിപ്പിച്ചതിനു പ്രധാനമന്ത്രിക്കും സാംസ്കാരിക മന്ത്രാലയത്തിനും നന്ദി പറഞ്ഞു വാക്കുകള്‍ അവസാനിപ്പിച്ചു.
ചടങ്ങിന്റെ തുടക്കം മുതല്‍ മമതയുടെ അനിഷ്ടം വ്യക്തമായിരുന്നു. വേദിയില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ മമതയുണ്ടായിരുന്നില്ല. മന്ദിരത്തില്‍ നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രദര്‍ശനം പ്രധാനമന്ത്രി ചുറ്റിനടന്നു കണ്ടപ്പോള്‍ മമതയെത്തി. പ്രധാനമന്ത്രിയുടെ ഒപ്പം നടക്കാന്‍ മമതയെ ഗവര്‍ണര്‍ പല തവണ നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുമായി സംസാരിക്കാനും കൂട്ടാക്കിയില്ല.
അതേസമയം ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങള്‍ വേണമെന്ന് മമത ബാനര്‍ജി പറഞ്ഞു. 'ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു നാലു തലസ്ഥാന നഗരങ്ങള്‍ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബ്രിട്ടിഷുകാര്‍ ഈ രാജ്യത്തെ മുഴുവന്‍ ഭരിച്ചതുകൊല്‍ക്കത്തയില്‍നിന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രമുള്ളത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ മാത്രം നടക്കുന്നത്. ഡല്‍ഹിയില്‍ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്' മമത പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഊഴമനുസരിച്ച് രാജ്യത്തെ വ്യത്യസ്ത നഗരങ്ങളില്‍ നടത്തണം. ഞങ്ങള്‍ വിഭാഗീയരല്ല. എല്ലാവര്ക്കും വേണ്ടിയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഒരു പാര്‍ലമെന്റ് സമ്മേളനം പോലും തമിഴ്നാട്ടിലോ ആന്ധ്രയിലോ കേരളത്തിലോ ഉത്തര്‍പ്രദേശിലോ മധ്യപ്രദേശിലോ നടക്കാത്തത്?
എന്തുകൊണ്ട് ബംഗാളിലോ ഒഡിഷയിലോ നടക്കുന്നില്ല? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് നടക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മമത, പുതിയ പാര്‍ലമെന്റും പുതിയ വിമാനങ്ങളും വാങ്ങുന്ന നിങ്ങള്‍ എന്തുകൊണ്ട് നേതാജിക്കായി ഒരു സ്മാരകം പണികഴിപ്പിക്കുന്നില്ല എന്നും ചോദിച്ചു.
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത
വിക്ടോറിയാ മെമോറിയല്‍ ഹാളില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനു മുന്‍പു തൃണമൂല്‍ സംഘടിപ്പിച്ച നേതാജി ജന്മദിനാഘോഷ റാലിയിലും മമത പങ്കെടുത്തിരുന്നു. ചടങ്ങില്‍ പ്രസംഗിച്ച മമത കേന്ദ്ര സര്‍ക്കാരിനെ അതിശക്തമായി വിമര്‍ശിച്ചു.
'തിരഞ്ഞെടുകാലത്തു മാത്രമല്ല നേതാജിയെ സ്മരിക്കേണ്ടത്. പാര്‍ലമെന്റ് നിര്‍മ്മിക്കാനും വിമാനങ്ങള്‍ വാങ്ങാനും ആയിരക്കണക്കിനു കോടികള്‍ ചെലവാക്കുന്ന സര്‍ക്കാരിന് നേതാജി സ്മാരകമുണ്ടാക്കാന്‍ പണമില്ല. നേതാജിയുടെ ജന്മദിനം ദേശീയ അവധി പോലുമല്ല.' ആസൂത്രണ കമ്മിഷന് നേതാജിയുടെ ആശയമായിരുന്നു. കമ്മിഷനെ ഇല്ലാതാക്കി സര്‍ക്കാര്‍ നിതി ആയോഗുണ്ടാക്കിമമത പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam