1 GBP = 100.80 INR                       

BREAKING NEWS

റിസോര്‍ട്ടിലെ ടെന്റില്‍ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കള്‍ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി

Britishmalayali
kz´wteJI³

 
 
കല്‍പറ്റ: ഇന്നലെ വയനാട്ടിലെ മേപ്പാടിയിലുണ്ടായ കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചത് കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയായ കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26). മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ഷഹാനാ.

ടെന്റില്‍ താമസിക്കുകയായിരുന്ന ഷഹാന പുറത്തേക്കിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുക ആയിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന കഴിഞ്ഞിരുന്നത്. പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന. റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.

അടുത്തകാലത്തായി നിരവധി ടൂറിസ്റ്റുകള്‍ ഇവിടെ എത്താറുണ്ട്. കോവിഡ് കാലത്തിന് ശേഷം റിസോര്‍ട്ടു തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ. വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് ടെന്റു കെട്ടിയുള്ള താമസം തന്നെയാണ്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. ഇവിടെ വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് ടെന്റുകള്‍ കെട്ടുന്നതെന്ന ആക്ഷേപവും ഇതോടെ ശക്തമായിട്ടുണ്ട്.

സമീപ പ്രദേശമായ ചുളിക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category