
അടിമാലി: ഇടുക്കി മാങ്കുളത്തു കെണിയൊരുക്കി പിടിച്ച പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികള്‍ വില്ക്കാന് ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂര്‍ സ്വദേശിക്കു വില്‍ക്കാനാണു ശ്രമിച്ചതും ഇതിനായി തുകല്‍ ഉണക്കി സൂക്ഷിക്കുകയും ചെയ്തത് വനപാലകര്‍ അറിയുകയായിരുന്നു. ഇതോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പുലിത്തോലിന്റെ ചിത്രം വാട്സ് ആപ്പില്‍ അയച്ചു കൊടുത്തായിരുന്നു വിനോദ് കച്ചവടം ഉറപ്പിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ ചോദിച്ചത്. 25,000 തരാമെന്നു പെരുമ്പാവൂര്‍ സ്വദേശി സമ്മതിച്ചു. ഒടുവില്‍ 3 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിക്കുകയായിരുന്നു.
വിനോദിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകള്‍ കണ്ടെടുത്തു. പുലിത്തോല് വാങ്ങാന്‍ തയാറായ പെരുമ്പാവൂര്‍ സ്വദേശിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യപ്രതി മുനിപ്പാറ കൊള്ളി കൊളവില്‍ വിനോദിന്റെ കൃഷിയിടത്തില്‍ നിന്നു കഴിഞ്ഞ 20ന് ആണു പുള്ളിപ്പുലിയെ കുരുക്കിട്ടു പിടികൂടിയത്. മറ്റു 4 പേരും കൂടി പുലിയുടെ മാംസം വീതിച്ചെടുത്തു കറി വച്ചെന്നാണു കേസ്. വിനോദിനൊപ്പം അറസ്റ്റിലായ മുനിപ്പാറ ബേസില്‍ ഗാര്ഡന് വി.പി.കുര്യാക്കോസ്, പെരുമ്പന്‍കുത്ത് ചെമ്പന്‍പുരയിടത്തില്‍ സി.എസ്.ബിനു, മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന്, വടക്കുംചാലില്‍ വിന്‍സന്റ് എന്നിവര്‍ റിമാന്‍ഡിലാണ്.
പ്രതികള്‍ മുന്‍പും വന്യമൃഗവേട്ട നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നു വനംവകുപ്പ് മാങ്കുളം റേഞ്ച് ഓഫിസര്‍ വി.ബി.ഉദയസൂര്യന് പറഞ്ഞു. വനത്തോടു ചേര്‍ന്ന ഈ മേഖലയില്‍ പുലിയുണ്ടെന്ന് അറിഞ്ഞാണു പ്രതികള്‍ കെണി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. പുലിത്തോല് ഉണങ്ങാന്‍ വെയിലത്തു വച്ചതും വില്പനയ്ക്കു ശ്രമിച്ചതുമാണു സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണമായത്. തോല് കേടു വരാതിരിക്കാന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകര്‍ക്കു ലഭിച്ചു. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണു പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
പറമ്പില്‍ പുള്ളിപ്പുലി വരാറുണ്ടെന്നു മനസ്സിലാക്കിയ വിനോദ് കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളം. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണു കെണി ഉണ്ടാക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറയുന്നു. കാട്ടുപന്നിയെ പിടികൂടാന്‍ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാന്‍ ഉപയോഗിച്ചത്. രണ്ടു മരങ്ങള്‍ക്കിടയില്‍ കട്ടി കൂടിയ നൂല്‍ക്കമ്പി വലിച്ചുകെട്ടിയാണു കെണി ഒരുക്കിയത്. പുലി കുടുങ്ങിയാല്‍ കുതറുംതോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണം.
പുള്ളിപ്പുലിയുടെ കഴുത്തില്‍ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കെണിയില്‍ കിടന്നു തന്നെ പുലി ചത്തു എന്നാണു നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേര്‍തിരിച്ചു വീതിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തു കുറെ നാളായി പുലിയുടെ ശല്യമുണ്ടെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം പുലി പിടിച്ചെന്നു വനം വകുപ്പില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണു വിനോദിന്റെ കുടുംബത്തിന്റെ പ്രതികരണം. തുടര്‍ന്നാണു സ്വയം കെണി വയ്ക്കണ്ടിവന്നത്. പുലി കെണിയില്‍പെട്ടു ചത്തതാണെന്നും ഇവര്‍ പറഞ്ഞു.
അതേസമയം പുലിയെ കൊന്നു കറിവെച്ചു തിന്നസംഭവം കേരളത്തില്‍ ആദ്യമാണ്. കെണി വച്ച് പിടിച്ച് കൊന്ന പുള്ളിപ്പുലിയുടെ തോലുരിച്ച് നഖവുമെടുത്തപ്പോള് ബാക്കി വന്ന ഇറച്ചി എന്തു ചെയ്യുമെന്നായിരുന്നു അഞ്ചംഗ സംഘത്തിന്റെ ചോദ്യം. ഇറച്ചി വെറുതെ കളയേണ്ടെന്ന ചിന്തയും തലയില്‍ ഉദിച്ചപ്പോഴായിരുന്നു ഇറച്ചിക്കറി വെച്ചത്. പുള്ളിപ്പുലിയുടെ ഇറച്ചി കറിവച്ചു കഴിച്ചാല്‍ സൂപ്പര്‍ ടേസ്റ്റായിരിക്കുമെന്ന് സംഘത്തിലെ ഒരാള്‍ പറഞ്ഞതോടെ പിന്നെ പുള്ളിപ്പുലിയുടെ മാംസം റോസ്റ്റാക്കാന് തീരുമാനിച്ചു.
വിനോദ് ആണ് കറിവയ്ക്കാന്‍ മുന്നിട്ടിറങ്ങിയത്. മാംസം അഞ്ചു പേരായി വീതിച്ചു. 10 കിലോ മാംസം വിനോദിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തു. ഇതില്‍ അര കിലോ ഇറച്ചിക്കറിയാക്കിയ നിലയിലായിരുന്നു. മറ്റു പ്രതികളെല്ലാം ഇറച്ചി പാകം ചെയ്തു കഴിച്ചതായും വനം വകുപ്പ് കണ്ടെത്തി. മൂന്നാം പ്രതി സി.എസ്.ബിനുവിന്റെ വീട്ടില്‍ ഇറച്ചിക്കറി അടുപ്പില്‍ പാകം ചെയ്യുമ്പോഴാണ് വനപാലകരെത്തിയത്.
പുള്ളിപ്പുലിയുടെ ഇറച്ചി കഴിച്ച അഞ്ചു പേരും ഇനി അഴിയെണ്ണും. ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് കറിവച്ചു കഴിച്ച കേസില്‍ അറസ്റ്റിലായ അഞ്ചു പേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam