
കൊച്ചി: ചെല്ലാനം സെന്റ്. സെബാസ്റ്റ്യന്‍ ഇടവക ദേവാലയത്തില്‍ ഇസ്ലാമിക സൂക്തങ്ങള്‍ മുഴങ്ങിയ സംഭവത്തില്‍ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ. കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവ്യര്‍ പുതുക്കാട്ടാണ് സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ 20ന് നടന്ന സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മാപ്പു പറയലില്‍ കാര്യങ്ങളെത്തിയത്.
സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ പള്ളിയില്‍ ആദരിച്ച ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെല്ലാനത്ത് സേവനം നടത്തിവരുന്ന കണ്ണമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവിനെയും ചെല്ലാനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാഷിമിനെയും സെന്റ്. സെബാസ്റ്റ്യന്‍ ഇടവക ആദരിക്കുകയായിരുന്നു.
ആദര ഫലക സമര്‍പ്പണത്തിന് ശേഷം ഇവരെ നന്ദി അര്‍പ്പണത്തിന് ക്ഷണിച്ചു. സംസാരിക്കുന്നവര്‍ക്ക് സഹചര്യ പരിമിതി കാരണം അള്‍ത്താരയിലെ ശബ്ദ സംവിധാനമാണ് ഇവര്‍ക്ക് സംസാരിക്കാനായി നല്‍കിയത്. തുടര്‍ന്ന് അള്‍ത്താരയിലെത്തിയ മുഹമ്മദ് ഹാഷിം ഇസ്ലാമിക സൂക്തങ്ങള്‍ മുഴക്കി കൊണ്ടാണ് സംസാരിച്ചത്.
പൊതു ആരോഗ്യ പ്രവര്‍ത്തകനെന്ന നിലയില്‍ പൊതുവായ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും മുഹമ്മദ് ഹാഷിം നല്‍കുമെന്ന ധാരണയിലാണ് ശബ്ദസംവിധാനങ്ങളെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയതെന്ന് ഫാ. ജോണി സേവ്യര്‍ പുതുക്കാട്ട് പറഞ്ഞു.വ്യക്തി വിശ്വാസങ്ങളെയും ഔദ്യോഗിക അറിയിപ്പുകളെയും കൂട്ടിക്കലര്‍ത്തിയാണ് മുഹമ്മദ് ഹാഷിം സംസാരിച്ചത്. ഇതാണ് വിവാദത്തിലായത്.
ചെല്ലാനത്തെ ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് രോഗങ്ങളെല്ലാം കുറഞ്ഞെന്നും മുഹമ്മദ് ഹാഷിം പറയുകയുണ്ടായി. പള്ളിയില്‍ കയറിയുള്ള ഇത്തരം പ്രസംഗം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഒരു വിഭാഗം പരാതിപ്പെട്ട. ഇതോടെയാണ് സംഭവത്തില്‍ പള്ളി വികാരിക്കെതിരെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെയും ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് കത്തോലിക്ക സഭ നേരിട്ട് രംഗത്തെത്തിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam