1 GBP = 101.50 INR                       

BREAKING NEWS

വാതത്തിന് ഉപയോഗിക്കുന്ന വിലകുറഞ്ഞ മരുന്ന് കഴിച്ചാല്‍ കോവിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാം; മൂക്കില്‍ ഒഴിക്കുന്ന മരുന്ന് കോവിഡിനെ രണ്ടു ദിവസം തടഞ്ഞുനിര്‍ത്തും; രണ്ടുമരുന്നുകളുടെ കഥ

Britishmalayali
kz´wteJI³

ശുപത്രി ചികിത്സ ആവശ്യമായി വരുന്നത്ര ഗുരുതരമായ കോവിഡ് ബാധയുള്ളവരില്‍ വാതത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന് രോഗകാഠിന്യം കാര്യമായി കുറയ്ക്കാന്‍ സഹായകരമാകുന്നുവെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. കോള്‍ക്കിസൈന്‍ എന്ന ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നാണ് ഗുരുതരമായ രോഗികള്‍ക്ക് തുണയായി എത്തുന്നത്. എകദേശം 4000 ത്തോളം പേരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ദിവസേന ഒരു ഡോസ് കോള്‍ക്കിസൈന്‍ കഴിച്ച, ഗുരുതരമായ രോഗം ബാധിച്ചവരില്‍ 25 ശതമാനത്തോളം പേര്‍ക്ക് കാര്യമായ ആശ്വാസം ലഭിച്ചു എന്നാണ്.

ഈ പഠനം നടത്തിയ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്, ഈ പരീക്ഷണം ക്ലിനിക്കലി വിശ്വാസയോഗ്യമാണെന്നും, കോവിഡ് ചികിത്സയുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തും എന്നുമാണ്. അതേസമയം, ഈ പഠന റിപ്പോര്‍ട്ട് ആവേശം പകരുന്ന ഒന്നുതന്നെയാണെന്ന് സമ്മതിക്കുന്ന ആരോഗ്യ രംഗത്തെ പ്രമുഖര്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ടു.വെറും 30 പെന്‍സ് മാത്രം വിലയുള്ള ഈ മരുന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചികിത്സയുടെ ഭാഗമാക്കി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതിലും അനുകൂലഫലമായിരുന്നു കണ്ടത്.

കനേഡിയന്‍ ശാസ്ത്രജ്ഞരുടെ പഠനത്തില്‍ വെളിവായത് മരണസാധ്യത 44 ശതമാനം വരെ കുറയ്ക്കാന്‍ ഈ മരുന്നിനായി എന്നാണ്. അതുപോലെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടുന്ന സാഹചര്യം പകുതിയാക്കുവാനും സാധിച്ചു. എന്നാല്‍, വളരെ കുറച്ചു രോഗികളില്‍ മാത്രമാണ് ഈ പരീക്ഷണം നടത്താന്‍ കഴിഞ്ഞത് എന്നതിനാല്‍ ഈ കണക്കുകള്‍ക്ക് എത്രമാത്രം വിശ്വസയോഗ്യതയുണ്ട് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. കാനഡ്, അമേരിക്ക, ബ്രസീല്‍, ഗ്രീസ്, സ്പെയിന്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ രോഗികളിലായിരുന്നു പഠനം നടത്തിയത്. 

കൊറോണയെ തടയുന്ന തുള്ളിമരുന്ന് 

നുഷ്യശരീരത്തിലേക്ക് കൊറോണയെന്ന കുഞ്ഞന്‍ വൈറസ് പ്രവേശിക്കുന്നത് പ്രധാനമായും നാസാരന്ധ്രങ്ങളില്‍ കൂടിയാണ്. ഇവിടെ വച്ചുതന്നെ അതിനെതടയാന്‍ കഴിഞ്ഞാല്‍ അത് രോഗവ്യാപനംചെറുക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തു. ഒരു കൂട്ടം ഗവേഷകര്‍ ഇതിനായി ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. മൂക്കില്‍ ഒഴിക്കുന്ന ഒരിനം തുള്ളിമരുന്നാണിത്. കൊറോണയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും, രണ്ടു ദിവസം വരെ അതിനെ തടുത്തു നിര്‍ത്താന്‍ ഇതിനു കഴിയും എന്നാണ് ഈ ഗവേഷകര്‍ അവകാശപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് കടകളില്‍ ലഭ്യമാകുമെന്നും അവര്‍ അറിയിച്ചു. 

ഔഷധ നിര്‍മ്മാണത്തിന് നിലവില്‍ അംഗീകാരമുള്ള ചേരുവകകളില്‍ നിന്നാണ് ഈ തുള്ളി മരുന്ന് നിര്‍മ്മിക്കുന്നത്. അതായത്, ഇത് വിപണിയിലിറക്കാന്‍ മറ്റ് അനുമതികളോ അംഗീകാരങ്ങളോ ആവശുയമില്ല. ബിര്‍മ്മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇനിയും പേരു നല്‍കാത്ത ഈ തുള്ളിമരുന്ന് വികസിപ്പിച്ചെടുത്തത്. സാമൂഹിക അകലം പാലിക്കല്‍ ചട്ടം നീക്കം ചെയ്യാന്‍ ഈ തുള്ളിമരുന്ന് സഹായിക്കും എന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയബ് ഡോ. റിച്ചാര്‍ഡ് മോക്ക്സ് പറഞ്ഞത്. 

മൂക്കിനകത്തേക്ക് സ്പ്രേ ചെയ്യപ്പെടുമ്പോള്‍ ഇത് മൂക്കിനുള്ളിലെ വൈറസിനെ പിടിക്കുകയും അതിനെ പൊതിഞ്ഞ് നിഷ്‌ക്രിയമാക്കുകയും ചെയ്യും. അങ്ങനെ വൈറസ് നിരുപദ്രവകാരിയായി മാറും. ദിവസേന നാലുദിവസം ഈ സ്പ്രേ ഉപയോഗിച്ചാല്‍ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള സംരകഷണം ഉറപ്പാക്കാം എന്നാണ് ഇതിന് രൂപം നല്‍കിയ ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം 20 മിനിറ്റി ഒരിക്കല്‍ വച്ച് ഇത് ഉപയോഗിച്ചാലും മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

(റിപ്ലബ്ലിക്ക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (26-01-2021) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category