
കവന്‍ട്രി: എട്ടാം ക്ളാസുകാരിയായ പാറുവിനു ഇനി അച്ഛനും അമ്മയുമെല്ലാം പ്രേംജിത് മാത്രം. ഏറെ സ്നേഹവും കരുതലും നല്കി എന്നും കൂടെയുണ്ടായിരുന്ന അമ്മ സുജ കോവിഡ് ബാധിതയായി യാത്രയാകുമ്പോള്‍ ഒന്ന് കൈപിടിച്ച് യാത്ര പറയാന്‍ പോലും കഴിയാതെ പോയ ദുര്‍വിധിയുടെ ഓര്‍മ്മകള്‍ ഇനിയെന്നും ഈ പെണ്‍കുഞ്ഞിന് ഒപ്പം ഉണ്ടാകും. കഴിഞ്ഞ നാലു ദിവസമായി കോവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുജയുടെ ആരോഗ്യ നില ഓരോ ദിവസവും പൊടുന്നനെ വഷളായി ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ മരണത്തിനു കീഴടങ്ങുക ആയിരുന്നു. ശാരീരിരികമായി പൂര്‍ണ ആരോഗ്യവതി അല്ലാതിരുന്നതും കോവിഡിന് എളുപ്പത്തില്‍ കീഴടങ്ങാനും കാരണമായി എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ച മുന്‍പും ആശുപത്രിയില്‍ ചികിത്സ തേടി സുജ എത്തിയിരുന്നതായാണ് വിവരം.
കഴിഞ്ഞ 18 വര്‍ഷത്തോളമായി യുകെയില്‍ കഴിയുന്ന പ്രേംജിത്തും കുടുംബവും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശികളാണ്. പ്രദേശത്തു നിന്നും എത്തിയ അനേകം സ്റ്റുഡന്റ് വിസക്കാരില്‍ ഒരാളായാണ് പ്രേംജിത്തും യുകെ മലയാളിയായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നെങ്കിലും അതുപേക്ഷിച്ചാണ് സുജയും യുകെയില്‍ എത്തിയത്. എന്നാല്‍ യുകെയില്‍ എത്തിയ ശേഷം ഇരുവര്‍ക്കും സുസ്ഥിര വരുമാനം ഉള്ള ജോലി കണ്ടെത്താനായിരുന്നില്ല. ഇതിനിടയില്‍ സുജയ്ക്കു ആരോഗ്യപ്രശനങ്ങളും ആരംഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷമായി സുജ സ്ഥിരമായി ജോലി ചെയ്തിരുന്നില്ല എന്നാണ് പ്രദേശികമായി ലഭിക്കുന്ന വിവരം. ചില കടകളിലും മറ്റുമാണ് പ്രേംജിത് ജോലി ചെയ്തിരുന്നത്.
യുകെയിലെ ഏറ്റവും ചിലവേറിയ പ്രദേശത്താണ് വരുമാന മാര്‍ഗം കുറഞ്ഞ ഈ കുടുംബത്തിന് ജീവിക്കേണ്ടി വന്നത് എന്നതും സാഹചര്യം കൂടുതല്‍ പ്രയാസമുള്ളതാക്കി മാറ്റുകയാണ്. മൂന്നംഗ കുടുംബം ഒരു കടയുടെ മുകളിലായി ഒറ്റമുറി ഫ്ലാറ്റിലാണ് ജീവിച്ചിരുന്നത്. കോവിഡ് നിയന്ത്രങ്ങള്‍ മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആരും പരസ്പരം കാണുകയും കൂടിച്ചേരുകയും ചെയ്യാതിരിക്കുന്നതിനാല്‍ ഓരോ മലയാളി കുടുംബവും അനുഭവികുന്ന ജീവിത പ്രയാസങ്ങളും പൊതു സമൂഹം പലപ്പോഴും അറിയാതെ പോകുകയാണെന്ന് സുജയുടെ മരണം ഓര്‍മ്മിപ്പിക്കുകയാണ്.
എട്ടാം ക്ളാസില്‍ പഠിക്കുന്ന അനന്യ ( പാറു ) യാണ് ഏക മകള്‍. അച്ഛനെന്ന നിലയില്‍ പ്രേംജിത്തിന്റെ മുന്നോട്ടുള്ള യാത്ര ഏറെ കഠിനമായിരിക്കും എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്ന വിവരം. നാല്പതോളം കുടുംബങ്ങള്‍ ഉള്ള ഹീത്രോവിനു അടുത്ത ഹെയ്സിലെ മലയാളി സൗഹൃദ കൂട്ടായ്മയിലെ ഏത് സന്തോഷ നിമിഷങ്ങളിലും കൂടെ നിന്നിരുന്നവരാണ് പ്രേംജിത്തും കുടുംബവും എന്ന് ഇവിടത്തെ മലയാളി സമൂഹം ഏറെ പ്രയാസത്തോടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. പാട്ടും ഡാന്‍സും ഒക്കെയായി മൂവരും ഏറെ സന്തോഷത്തോടെയാണ് സൗഹൃദ കൂട്ടായ്മയില്‍ എത്തിക്കൊണ്ടിരുന്നത്. ഇതോടൊപ്പം സൗത്താളിലെ ബ്രിട്ടീഷ് കേരളൈറ്റ് അസോസിയേഷനിലെയും സ്ഥിര അംഗമായിരുന്നു പ്രേംജിത്തും കുടുംബവും.
കോവിഡിന്റെ ഒന്നാം വ്യാപന സമയത്തു ആറുമാസത്തിനിടയില്‍ 17 പേരുടെ ജീവന് യുകെ മലയാളികള്‍ക്കിടയില്‍ നഷ്ടമായെങ്കില്‍ രണ്ടാം വ്യാപനത്തില്‍ വെറും മൂന്നു മാസം കൊണ്ട് ഇതുവരെ 14 ജീവനുകളാണ് നഷ്ടമായത് . ഇതില്‍ നിന്നും തന്നെ രണ്ടാം കോവിഡിന്റെ തീവ്രതയും കൂടുതല്‍ ആക്രമണ സ്വഭാവവും വ്യക്തമാണ്. ഇതുവരെ കോവിഡ് രോഗം മൂലം 31 പേരുടെ ജീവനാണ് യുകെ മലയാളികള്‍ക്കിടയില്‍ പൊലിഞ്ഞിരിക്കുന്നത്. ലെസ്റ്റര്‍, ബ്രിസ്റ്റോള്‍, ഡെര്‍ബി, ലണ്ടന്‍, കെന്റ് തുടങ്ങി ഒട്ടേറെ പ്രദേശ്നങ്ങളിലായി ചുരുങ്ങിയത് പത്തോളം മലയാളികളാണ് കോവിഡിനോട് പൊരുതി ആശുപത്രിയില്‍ ജീവന് തിരികെ പിടിക്കാന്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ഇതില്‍ ചിലര്‍ വേഗത്തില്‍ നില മെച്ചപ്പെടുത്തുന്നു എന്ന ആശ്വാസമാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്നത്.
സുജയുടെ മരണത്തില്‍ അത്യധികം വ്യസനിക്കുന്ന ഭര്‍ത്താവ് പ്രേംജിത്, മകള്‍ അനന്യ ഒപ്പം പ്രാദേശിക മലയാളി സമൂഹം എന്നിവരുടെ ദുഃഖത്തില്‍ ബ്രിട്ടീഷ് മലയാളിയും ഹൃദയ വേദനയോടെ പങ്കുചേരുന്നു.
(റിപ്ലബ്ലിക്ക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (26-01-2021) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam