1 GBP = 100.80 INR                       

BREAKING NEWS

ലിവര്‍പൂള്‍ മലയാളികളെ കരയിച്ചു ജോസേട്ടന്‍ യാത്രയായി; അടൂര്‍ സ്വദേശിയായ ജോസ് കണ്ണങ്കരയുടെ ആകസ്മിക മരണം വേദനയായി മാറുന്ന കാഴ്ച

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലണ്ടനിലെ ഹെയ്സില്‍ സുജയുടെ കോവിഡ് മരണം യുകെ മലയാളികളെ തേടിയെത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും മറ്റൊരു മരണം കൂടി എത്തിയിരിക്കുന്നു. ലിവര്‍പൂളില്‍ സജീവ സാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കരയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം വിസ്റ്റന്‍ ഹോസ്പിറ്റലില്‍ നിര്യാതനായത്. ഏതാനും ദിവസമായി ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നെകിലും പതിവുള്ള ഒരു പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ എത്തിയ അദ്ദേഹം മരണത്തിലേക്ക് നീങ്ങുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നതല്ല. ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ അടുത്ത സുഹൃത്തുക്കളോട് ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ പങ്കുവച്ച അദ്ദേഹത്തില്‍ അപകടകരമായ അസ്വസ്ഥത ആര്‍ക്കും തോന്നിയിരുന്നതുമില്ല. അതിനാല്‍ മരണ വാര്‍ത്ത ഏവര്‍ക്കും അവിശ്വസനീയമായി മാറുകയാണ്.

ലിവര്‍പൂള്‍ മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യം ആയിരുന്ന ജോസ് ഏവര്‍ക്കും പരിചിതനും ആയിരുന്നു. ജോസിന്റെ ഭാര്യ സഹോദരിയും ലിവര്‍പൂളില്‍ തന്നെ താമസക്കാരാണ്. ഇരു കുടുംബങ്ങള്‍ക്കും വിപുലമായ സൗഹൃദ ബന്ധവുമുണ്ട് ലിവര്‍പൂളില്‍. ഫാഷന്‍ ഡിസൈന്‍ിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജോസിന്റെ ഏക മകള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ജോസിന്റെ മരണ വിവരമറിഞ്ഞു ഉറ്റ സുഹൃത്തുക്കള്‍ അടക്കം ഉള്ളവര്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. റോയല്‍ മെയിലില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായിരുന്നു ജോസ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ മുറയ്ക്ക് ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ജനുവരി പിറന്നതോടെ മരണം യുകെ മലയാളികള്‍ക്ക് ഒപ്പമുണ്ട് എന്നതാണ് ദുഃഖ സത്യം. പുതുവര്‍ഷം യുകെ മലയാളികളെ കരയിപ്പിക്കാന്‍ വേണ്ടി പിറന്നതാണോ എന്ന് ചിന്തിപ്പിക്കും വിധമാണ് തുടര്‍ച്ചയായി മരണങ്ങള്‍ എത്തുന്നതും. അതും മധ്യവയസ്‌കര്‍ ആണ് കൂടുതലും മരണത്തിനൊപ്പം നീങ്ങുന്നത് എന്നതും പ്രിയപ്പെട്ടവരുടെ സങ്കടം വലുതാക്കുന്നു. ജോസിന്റെ മരണത്തോടെ ഇതുവരെ ഈ മാസം ആറു പേരുടെ ജീവനാണ് പ്രിയപ്പെട്ടവരില്‍ നിന്നും പറന്നകന്നതു. മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ എല്ലാം കോവിഡ് മൂലം ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ജോസിന്റെ മരണത്തില്‍ വ്യസനിക്കുന്ന കുടുംബത്തിന്റെയും ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെയും വേദനയില്‍ ബ്രിട്ടീഷ് മലയാളിയും ഹൃദയ വേദനയോടെ പങ്കുചേരുന്നു.

(റിപ്ലബ്ലിക്ക് ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (26-01-2021) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category