1 GBP = 100.80 INR                       

BREAKING NEWS

ലണ്ടനില്‍ ഭര്‍ത്താവ് മരിച്ചു ഇരുപതാംനാള്‍ ഭാര്യയും കോവിഡ് മരണത്തിനു കീഴടങ്ങി; ഭര്‍ത്താവിന്റെ സംസ്‌കാരത്തില്‍ പോലും പങ്കെ ടുക്കാനാകാതെ ഗുരുതര നിലയില്‍ കഴിയവേ മരണം മരിയക്കൊപ്പമെത്തി; 24 മണിക്കൂറിനിടെ യുകെ മലയാളികളെ തേടി മൂന്നു മരണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി:  കോവിഡ് ബാധിതനായി ഭര്‍ത്താവ് മരണത്തിനു കീഴടങ്ങി ഇരുപതാം നാള്‍ ഭാര്യയും കോവിഡ് മരണത്തിനു ഇരയായി. ഇതുവരെ മുപ്പതിലേറെ കോവിഡ് മരണങ്ങള്‍ക്കു സാക്ഷിയായ യുകെ മലയാളി സമൂഹത്തില്‍ ഒരു കുടുംബത്തിനും ഉണ്ടാകാത്ത ഇരട്ട ദുരന്തമാണ് ലണ്ടനിലെ ജോണ്‍ വര്‍ഗീസ്, മരിയ ജോണ്‍ ദമ്പതികള്‍ക്ക് സംഭവിച്ചത്. കോട്ടയം പെരുംബായിക്കാട് തോപ്പില്‍ കുടുംബാംഗമായ ജോണ്‍ വര്‍ഗീസ് ഏറെ നാളുകളായി ലണ്ടന്‍ മലയാളിയായി കഴിയുകയാണ്. എഴുപതുകളില്‍ എത്തിയ ജോണും മരിയയും കോവിഡിന് മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സ്ഥിതി ഗുരുതരമായി ജോണ്‍ വര്‍ഗീസ് മരണത്തിനു കീഴടങ്ങുക ആയിരുന്നു.
ആ സമയത്തും കോവിഡിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങാന്‍ ഉള്ള ശ്രമം ആയിരുന്നു മരിയയുടേത്. ഭര്‍ത്താവ് മരിച്ച വിവരം പോലും അറിയാതെയാണ് മരിയ മരണത്തിനു കീഴടങ്ങിയതെന്നു സൂചനയുണ്ട്. അമേരിക്കയിലായിരുന്ന മകന്‍ ജിയോ യുകെയില്‍ മടങ്ങി എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജോണിന്റെ സംസ്‌കാരം നടത്തിയത്. ഈ ദിവസങ്ങളിലെല്ലാം മരിയ വെന്റിലേറ്ററില്‍ ജീവന് വേണ്ടി പൊരുതുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇവരുടെ മകള്‍ അല്ലിക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും കാര്യമായ ആരോഗ്യ പ്രശ്ങ്ങള്‍ സൃഷ്ടിക്കാതെ കോവിഡ് പിന്‍വാങ്ങിയിരുന്നു. ജോണിന് വേണ്ടി കഴിഞ്ഞ ദിവസം നാട്ടിലെ പള്ളിയിലും മറ്റും അന്ത്യ കര്‍മ്മ ശുശ്രുഷ നടത്തിയ ബന്ധുക്കള്‍ക്ക് മറ്റൊരു ദുരന്തവാര്‍ത്തയുമായാണ് ജോണിന്റെ ഭാര്യ മരിയയുടെ മരണ വിവരം എത്തുന്നത്. കോട്ടയം തമ്പലക്കാട് സ്വദേശിയാണ് മരിയ.
നാട്ടിലുള്ള വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍ അടുത്തടുത്ത് ഇരു കട്ടിലുകളില്‍ വെള്ളവിരിച്ചു പ്രാര്‍ത്ഥന നടത്തേണ്ട രംഗം മനസിനെ പിടിച്ചുലയ്ക്കുന്ന കാഴ്ചയാണെന്നു വ്യക്തം. കോവിഡ് മാരകമായി കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ ആഞ്ഞടിക്കുന്ന കാഴ്ച ലണ്ടനില്‍ അപൂര്‍വ്വമല്ലെങ്കിലും യുകെ മലയാളികള്‍ക്കിടയില്‍ ജോണിന്റെയും മരിയയുടെയും അടുത്തടുത്ത ദിവസങ്ങളിലെ മരണം നീറുന്ന ഓര്‍മ്മയായി നിലനില്‍ക്കും. പിതാവിന്റെ മരണത്തിനു പിന്നാലെ അമ്മയുടെ മരണം കൂടി കാണേണ്ടി വന്ന മക്കളായ ജിയോക്കും അല്ലിക്കും ആശ്വാസമേകാന്‍ പ്രയാസപ്പെടുകയാണ് അടുത്ത കുടുംബ സുഹൃത്തുക്കള്‍. മരിയയുടെ മരണത്തോടെ ഈ മാസം തന്നെ യുകെ മലയാളികളെ തേടിയെത്തിയത് ഏഴു മരണങ്ങളാണ്. ഇതില്‍ ഇന്നലെ ലിവര്‍പൂളില്‍ മരിച്ച ജോസ് ഒഴികെ ഉള്ള ആറു പേരുടെയും  മരണം കോവിഡ് മൂലം ആണെന്നതും യുകെ മലയാളികളെ ഭയപ്പെടുത്താന്‍ മതിയായ കാരണമാണ്.

മരിയ കൂടി മരണത്തിനു കീഴടങ്ങിയതോടെ രണ്ടാം കോവിഡ് മരണത്തില്‍ യുകെ മലയാളികളുടെ എണ്ണം 15 ആയി ഉയര്‍ന്നിരിക്കുകയാണ്. ആദ്യ കോവിഡ് വ്യാപനത്തില്‍ 17 പേരാണ് മരണമടഞ്ഞത്. ഇതോടെ കോവിഡ് മൂലം  മൊത്തം മരണക്കണക്ക് 32 ആയി. ലെസ്റ്റര്‍, ബ്രിസ്റ്റോള്‍, ഡെര്‍ബി , ലണ്ടന്‍, കെന്റ് തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലായി ചുരുങ്ങിയത് പത്തോളം മലയാളികളാണ് കോവിഡിനോട് പൊരുതി ആശുപത്രിയില്‍ ജീവന്‍ തിരികെ പിടിക്കാന്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ഇതില്‍ ചിലര്‍ വേഗത്തില്‍ നില മെച്ചപ്പെടുത്തുന്നു എന്ന ആശ്വാസമാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്നത്.

മരിയയുടെ മരണത്തോടെ അമ്മയും അച്ഛനും ഓര്‍മയായി മാറിയ ജിയോ ജോണിക്കും അല്ലിക്കും മരുമക്കളായ ഡോണിക്കും ലിഷ ഫിലിപ്പിനുംജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയത്തില്‍ നിന്നും വേഗത്തില്‍ ആശ്വാസം കണ്ടെത്താനാകട്ടെ എന്നു കുടുംബ സുഹൃത്തുക്കളോടൊപ്പം ബ്രിട്ടീഷ് മലയാളിയും ആഗ്രഹിക്കുന്നതോടൊപ്പം കുടുംബത്തിന്റെ വേദനയില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category