1 GBP = 101.50 INR                       

BREAKING NEWS

ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് വള്ളംകളിയിലെ ആശാന്‍; നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍; ലിവര്‍പൂളിന്റെ ജോസേട്ടന്‍ പോയത് മരണമില്ലാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ആരായിരുന്നു ലിവര്‍പൂള്‍ മലയാളികള്‍ക്ക് ജോസ് കണ്ണങ്കര? ഇന്നലെ ഉച്ചകഴിഞ്ഞു അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നപ്പോഴാണ് ലിവര്‍പൂളിലെ സാധാരണ മലയാളികള്‍ ഈ ചോദ്യം തങ്ങളോട് തന്നെ ചോദിച്ചത്. അതിനുത്തരമായി അവര്‍ക്കു ഓരോരുത്തര്‍ക്കും പല ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. നേതാവല്ലാത്ത സംഘാടകന്‍. ഷെഫ് അല്ലാത്ത പാചകക്കാരന്‍. പെരുമയില്ലാത്ത ചാരിറ്റി പ്രവര്‍ത്തകന്‍. കലാകാരനല്ലാത്ത പെര്‍ഫോര്‍മര്‍. ക്യാപ്റ്റന്‍ അല്ലാത്ത ടീം നായകന്‍, അങ്ങനെ ഒരു ഓള്‍ റൗണ്ടര്‍. ചുരുക്കത്തില്‍ അദ്ദേഹം ലിവര്‍പൂള്‍ മലയാളികള്‍ക്ക് എല്ലാമെല്ലാം ആയിരുന്നു. മൂന്നു സംഘടനകളുടെനിറസാന്നിധ്യം ഉണ്ടായിട്ടും ഒന്നിന്റെ പോലും പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാതെ മൂന്നിടത്തും തല കാണിച്ചിരുന്ന ഒരു തനിമലയാളി ആയി ജീവിച്ച ഒരു സാധാരണക്കാരന്‍. മരണത്തിനൊപ്പം ശാന്തനായി നീങ്ങുമ്പോള്‍ ജോസ് കണ്ണങ്കരയെ ഇങ്ങനെയൊക്കെയേ ലിവര്‍പൂള്‍ മലയാളികള്‍ക്ക് പറയാനാകൂ.

അതുകൊണ്ടു കൂടിയാണ് മരണവിവരം അറിഞ്ഞപ്പോള്‍ ഒരു അത്യാഹിതം കേട്ടപോലെ അടുത്തറിയുന്നവര്‍ ഒക്കെ വണ്ടിയെടുത്തു ചാടിയിറങ്ങിയത്. ലോക്ഡൗണ്‍ ആണെന്ന കാര്യം പോലും വിസ്മരിച്ചായിരുന്നു ആ പാച്ചില്‍. മരണ വിവരം സ്ഥിരീകരിക്കാന്‍ ബ്രിട്ടീഷ് മലയാളിയില്‍ നിന്നും ലിവര്‍പൂളിലെ അല്ല മലയാളികളെ ബന്ധപ്പെട്ടപ്പോഴും അവരുടെയൊക്കെ മറുപടി വണ്ടി ഒന്ന് ഒതുക്കട്ടെ, ആശുപത്രിയിലെക്കുള്ള യാത്രയാണ് എന്നായിരുന്നു. കാരണം ജോസ് അവരില്‍ പലര്‍ക്കും അത്രകണ്ട് പ്രിയപ്പെട്ടവന്‍ ആയിരുന്നു. യുകെ മലയാളികള്‍ക്കിടയില്‍ പഴയ പോലെ സ്‌നേവും ഇല്ലെന്നു പരാതി പറയുന്നവര്‍, ജോസിന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ കാണിക്കുന്ന സ്‌നേഹം കണ്ടു സ്വയം ചിന്തിക്കാനും കൂടി സമയം ആയെന്നു ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹം നിത്യതയിലേക്കു മടങ്ങിയിരിക്കുന്നത്.

കേരളം പൂരം വള്ളംകളി മത്സരത്തില്‍ പങ്കെടുത്തു ആദ്യ ട്രോഫിയില്‍ ലിവര്‍പൂള്‍ മലയാളികള്‍ക്ക് മുത്തമിടാന്‍ അവസരം സൃഷ്ടിച്ചതില്‍ ജോസിന്റെ പങ്കു ചെറുതല്ല. തോമസുകുട്ടി ഫ്രാന്‍സിസ് ആയിരുന്നു ടീം ക്യാപ്റ്റന്‍ എങ്കിലും ജോസായിരുന്നു എല്ലാവര്‍ക്കും ആശാന്‍. ഇന്നും പലരും അദ്ദേഹത്തെ വിളിക്കുന്നത് ആശാന്‍ എന്നുകൂടിയാണ്. യുകെ മലയാളികള്‍ക്കിടയില്‍ പ്രാദേശിക സംഘടനയില്‍ പോലും ഒരവസരം കിട്ടാന്‍ കസേര കളി നടത്തുന്നവര്‍ക്കിടയില്‍ മൂന്നു സംഘടനകള്‍ക്കിടയില്‍ ജീവിച്ചിട്ടും അവരുടെ പരിപാടികളില്‍ സജീവമാകുമ്പോഴും ജോസിന് കസേര കണ്ടു പനിച്ചിട്ടില്ല എന്നാണ് ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ പങ്കിട്ട ഓര്‍മ്മക്കുറിപ്പ്. താന്‍ ഒരു വ്യത്യസ്തനായി ഇവിടെയൊക്കെ ഉണ്ട് എന്നാണ് അദ്ദേഹം ലിവര്‍പൂളുകാരെ പഠിപ്പിക്കാന്‍ ശ്രമിച്ചത്, അത് പലര്‍ക്കും മനസിലായില്ല എന്നതാണ് സത്യം. വിശേഷങ്ങളും ആഘോഷങ്ങളും നടക്കുമ്പോള്‍ കലവറകളില്‍ ജോസിന്റെ കൈപുണ്യമാണ് പലപ്പോഴും ലിവര്‍പൂളുക്കാരുടെ രസമുകുളങ്ങളെ തൊട്ടുണര്‍ത്തിയത് എന്നതും ഇന്നും പലര്‍ക്കും അറിയാത്ത രഹസ്യമാണ്. കലാകാരന്‍ പട്ടം ചൂടി നടന്നില്ലെങ്കിലും ഏതാഘോഷത്തിനും തന്റേതായ ഒരിനം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് വാശിയോടെയാണ് പലപ്പോഴും ജോസ് വേദികളില്‍ എത്തിയിരുന്നത്. ജോസിന്റെ വീട്ടില്‍ അടുക്കള തോട്ടത്തില്‍ വിളഞ്ഞിരുന്ന കാര്‍ഷിക വിളകള്‍ കണ്ടിട്ടുള്ളവര്‍ക്കു കേരളത്തിലെ ഏറ്റവും നല്ല തോട്ടങ്ങളില്‍ പോലും അത്ര മേനിയഴകോടെ പച്ചക്കറികള്‍ കണ്ടെത്താനായി എന്ന് വരില്ല. ഇത്തരത്തില്‍ തൊട്ടതിലും പിടിച്ചതിലും എല്ലാം തന്റേതായ ഒരു ടച് നല്കാന്‍ ജോസിന് കഴിഞ്ഞിരുന്നു എന്നതാണ് അദ്ദേഹത്തില്‍ മാത്രമായി പലരും കണ്ടിരുന്ന വ്യത്യസ്തത.

തികച്ചും ആകസ്മിക മരണം ആയതും പ്രിയപ്പെട്ടവരില്‍ പലരുടെയും  ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും പുറത്തു ചാടാന്‍ കാരണമായി. ഒരു മാസം മുന്‍പാണ് അദ്ദേഹം മാറാത്ത ചുമല്‍ വേദനയും ചങ്കില്‍ കനം തോനുന്നു എന്നൊക്കെ പറഞ്ഞു ഡോക്ടറെ കാണുന്നത്. പിന്നെ തുടര്‍ച്ചയായ ശ്വാസ തടസവും. പ്രത്യേക അസുഖം ഒന്നും കണ്ടെത്താനാകാതെ പതിവു പരിശോധനകള്‍ക്കു ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നു. വീണ്ടും ശാരീരിക അസ്വസ്ഥകള്‍ കൂടിയപ്പോഴാണ് ശ്വാസകോശത്തില്‍ നീര് ഉണ്ടെന്നു വ്യക്തമായത്. തുടര്‍ന്ന് അസുഖ കാരണം കണ്ടെത്താന്‍ ബയോപ്‌സി ചികിത്സ നടത്തി. അതിന്റെ പരിശോധന ഇന്നലെ വന്ന സമയം തന്നെയാണ് ഇനി ചികിത്സയൊന്നും വേണ്ടെന്ന വിധി നിശ്ചയം പോലെ മരണം അദ്ദേഹത്തെ താങ്ങിയെടുത്തത്.രോഗവുമായി ആശുപത്രിയില്‍ എത്തി  ഇത്ര വേഗത്തില്‍ ഒരു മരണം അപൂര്‍വമാണ് യുകെ മലയാളികള്‍ക്കിടയില്‍. 

അടൂരില്‍ നിന്നും കോതമംഗലത്തിനടുത്തു കല്ലൂര്‍ക്കാടാണ് ഇദ്ദേഹം നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ വീട് പണിതിരിക്കുന്നത്. ഭാര്യ സൂസന്‍ , ഏക മകള്‍ രേഷ്മ എന്നിവരായിരുന്നു ജോസിന്റെ ജീവനും താളവും. എപ്പോഴും എന്തെങ്കിലും കളി തമാശ പറയുന്ന അദ്ദേഹത്തെ തങ്ങള്‍ക്കു അത്ര വേഗത്തില്‍ മറക്കാനാകില്ല എന്നാണ് ഓരോ ലിവര്‍പൂള്‍ മലയാളിയും ഇപ്പോള്‍ തിരിച്ചറിയുന്നത്. സാധാരണ പലയിടത്തും മരണം നടക്കുമ്പോള്‍ ആ വക്തിയെക്കുറിച്ചു അധികം പരിചയം ഇല്ലെന്നാണ് ചോദിക്കുന്നവര്‍ ഒക്കെ പറയുകയെങ്കില്‍ ജോസിന്റെ കാര്യത്തില്‍ അദ്ദേഹത്തെ കുറിച്ച് അറിയാത്ത ആരും ലിവര്‍പൂളില്‍ ഇല്ല എന്നതാണ് വസ്തുത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category