
കെന്റ്: കെന്റില്‍ വിട പറഞ്ഞ മാധവന് പിള്ളയുടെ സംസ്കാര ചടങ്ങുകള്‍ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിന്റെഴ്സ് പാര്‍ക്ക് ശ്മശാനത്തില്‍ നടക്കും.
60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയതിനുശേഷം മാധവന് പിള്ളയും വിജയമ്മ പിള്ളയും കുടുംബത്തോടൊപ്പം എഡിന്‍ബര്‍ഗ് റോഡ് ചാത്തം കെന്റിലാണ് താമസിച്ചിരുന്നത്.തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിജനുവരി 11 നാണ് വിട പറഞ്ഞത്. പരേതന് 81 വയസായിരുന്നു പ്രായം.സഹപ്രവര്‍ത്തകര്‍ക്ക് 'ജോര്‍ജ്ജ് പിള്ള' എന്നറിയപ്പെടുന്ന മാധവന് പിള്ള യുകെയില്‍ എത്തിയതിനുശേഷം ബ്രിട്ടീഷ് റെയില്‍വേയില്‍ ജോലി ചെയ്യുകയും 2004 ല്‍ വിരമിക്കുകയും ചെയ്തു.
കോവിഡ് കാരണം നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതുചടങ്ങു ഉണ്ടാകില്ല. 30 പേര് മാത്രം പങ്കെടുക്കണമെന്ന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം കുടുംബത്തിന് എല്ലാവരേയും സംസ്കാര ചടങ്ങില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതിനാല്‍, രണ്ട് ദിവസങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്
ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവടെ സൂചിപ്പിച്ച തീയതികളിലും സമയത്തിലും പാര്‍ലര്‍ സന്ദര്‍ശിക്കാം.
Doves Funeral Directors, 1 Knightrider Street, Maidstone, Kent, ME15 6LP on the following dates and times:
Friday 29th January 2021: From 2pm to 3pm
Tuesday 2nd February 2021: From 2pm to 3pm
Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam