1 GBP = 100.80 INR                       

BREAKING NEWS

കൊറോണ എന്ന മഹാമാരിക്ക് ഒടുവില്‍ മരുന്നായി; ബ്രിട്ടന്‍ കണ്ടെത്തിയ പുതിയ ആന്റിബോഡി ചികിത്സ ലക്ഷണങ്ങള്‍ ഉള്ള രോഗികള്‍ക്ക് 100 ശതമാനം ഫലപ്രദം; വാക്‌സിനേഷന്‍ തുടരുന്നതിനിടയില്‍ മരുന്നെത്തിയതിന്റെ ആഹ്‌ളാദത്തില്‍ ലോകം

Britishmalayali
kz´wteJI³

ന്‍ എച്ച് എസില്‍ പരീക്ഷിച്ച ഒരു പുതിയ മരുന്ന്, ലക്ഷണങ്ങളോടു കൂടിയ കോവിഡ് ബാധിക്കുന്നത് തടയുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. റീജെനെറോണ്‍ ഫാരമസ്യുട്ടിക്കല്‍സ്എന്ന മരുന്നു നിര്‍മ്മാതാക്കളാണ് ഈ വിവരം പുറത്തുവിട്ടത്. കോവിഡ്-19 ബാധിച്ച സ്വന്തം കുടുംബാംഗങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരിലായിരുന്നു പരീക്ഷണം നടത്തിയത്. റീജെന്‍-കോവ് എന്ന വ്യത്യസ്ത ആന്റിബോഡികളുടെ മിശ്രണമാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. മാത്രമല്ല, ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിക്കുന്നത് തടയുന്നതില്‍ ഇത് 50 ശതമാനം വരെ വിജയിച്ചു എന്നും അവര്‍ അറിയിച്ചു.

നേരത്തേ അമേരിക്കയില്‍, 400 പേരില്‍ പരീക്ഷിച്ച ഈ മരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് ബ്രിട്ടനിലെ 174 ആശുപത്രികളിലായി 2000 ത്തൊളം രോഗികളില്‍ പരീക്ഷിച്ചപ്പോഴാണ്. ഇത് ഉപയോഗിക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതായ സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് ബ്രിട്ടനിലെ പരീക്ഷണങ്ങളില്‍ പങ്കെടുത്ത, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ പീറ്റര്‍ ഹോര്‍ബി പറഞ്ഞു. ഇതിനായി ഉപയോഗിക്കുന്ന കൃത്രിമ ആന്റിബോഡികള്‍ കുറേയധികം കാലങ്ങളായി ഇവിടെയുള്ളതാണെന്നും, കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയില്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗം തടയുവാന്‍ മാത്രമല്ല, രോഗ ചികിത്സയ്ക്കും ഇത് ഉപയോഗിക്കാം. ഇതുവരെ, ഗുരുതരമായതും അല്ലാത്തതുമായ കോവിഡ് ബാധിച്ച നാനൂറോളം രോഗികള്‍ക്ക് ഇത് നല്‍കിയിട്ടുണ്ട്. ഇതുവരെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണശാലകളിലെ സെല്‍ കള്‍ച്ചറുകളില്‍ ഈ മരുന്നിന് വൈറസിനെതിരെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ചില കൃത്രിമ ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളിലും ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞു.

രണ്ട് വ്യത്യസ്ത മോണോക്ലോണല്‍ ആന്റിബോഡികള്‍ ഒരുമിച്ചു ചേര്‍ത്താണ് ഈ മരുന്ന് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വൈറാസിന്റെ ആവരണത്തിലുള്ള ഒരു പ്രോട്ടെനിനെ നിര്‍വ്വീര്യമാക്കുന്നു. അങ്ങനെ അത് വൈറസ് ബാധ തടയുന്നു. നിലവില്‍ പരോക്ഷമായ വാക്സിന്‍ ആയാണ് ഇത് പരീക്ഷിച്ചത്. പരമ്പരാഗത വാക്സിനുകളില്‍, അത് ലഭിച്ചവരുടെ ശരീരം, സ്വയം പ്രതിരോധത്തിനുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കുമ്പോള്‍, ഇവിടെ ആന്റിബോഡികള്‍ തന്നെ ശരീരത്തിലേക്ക് നേരിട്ട് നല്‍കുകയാണ്.

രോഗബാധ തടയുന്നതിനൊപ്പം, രോഗം ബാധിച്ചവരില്‍ ചികിത്സയ്ക്കായും ഇത് ഉപയോഗിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഇതിനോടൊപ്പം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റ് ആധുനിക ചികിത്സാ രീതികളും പരീക്ഷണങ്ങള്‍ കഴിഞ്ഞ് പ്രായോഗികതലത്തിലേക്ക് എത്തുന്നതോടെ കോവിഡ്-19 എന്ന മഹാമാരി, ചികിത്സിച്ചു ഭേദമാക്കാവുന്ന മറ്റൊരു രോഗം മാത്രമായി മാറുമെന്നാണ് എന്‍ എച്ച് എസ് മേധാവി സര്‍ സൈമണ്‍ സ്റ്റീവന്‍സണ്‍ പറയുന്നത്. ആറു മാസം മുതല്‍ പതിനെട്ട് മാസം വരെ പക്ഷെ, ഇതിനായി സമയമെടുത്തേക്കാം.

വാക്സിന്‍, ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ചികിത്സാ രീതികള്‍ എന്നിവ ഒന്നിച്ച്, സമീപഭാവിയില്‍ തന്നെ മനുഷ്യകുലത്തിന് ഒരു സാധാരണ ജീവിതം നല്‍കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പൊതുസഭയിലെ ഹെല്‍ത്ത് സെലക്ട് കമ്മിറ്റിക്ക് മുന്‍പാകെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത ശൈത്യകലത്തിനു മുന്‍പായി കോവിഡ് വാക്സിനും ഫ്ളൂ വാക്സിനും സംയോജിപ്പിച്ച് ഒരൊറ്റ വാക്സിനായി നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസിനൊപ്പം തന്നെ നമുക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category