1 GBP = 100.80 INR                       

BREAKING NEWS

കോവിഡ് മരണങ്ങള്‍ 1ലക്ഷം കടന്ന് ബ്രിട്ടന്‍; ഇതുവരെ 36 ലക്ഷത്തിലധികം കോവിഡ് ബാധിതര്‍; ആശുപത്രികളില്‍ ചികിത്സതേടിയെത്തിയവര്‍ 4 ലക്ഷത്തോളം; സര്‍ക്കാര്‍ നടപടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

യോര്‍ക്കിലെ ന്യുകാസില്‍ ആശുപത്രിയില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട്, ഈ വരുന്ന ജനുവരി 31 ഞായറാഴ്ച്ച ഒരു വര്‍ഷം തികയുകയാണ്. അതായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ കോവിഡ് ബാധിതര്‍.പിന്നീട് കൊറോണയെന്ന മാരക വൈറസ് ബ്രിട്ടനിലാകെ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. മൂന്ന് ലോക്ക്ഡൗണുകള്‍, ആവ്യ്ക്കിടയിലെ നിയന്ത്രണങ്ങള്‍ തുടങ്ങിയവയ്ക്കൊന്നും തടഞ്ഞു നിര്‍ത്താനാകാതെ ആ തേരോട്ടമ്മ് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ആദ്യമായി ബ്രിട്ടനില്‍ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ 36, 89,746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍, 3,75,000 പേരാണ് ചികിത്സതേടി വിവിധ ആശുപത്രികളിലെത്തിയത്. ഇന്നലെ 1,631 കോവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ഇതുവരെ ബ്രിട്ടനില്‍ കോവിഡിന് കീഴടങ്ങി മരണമടഞ്ഞവരുടെ എണ്ണം 1,00,162 ആയി. ഇതോടെ കോവിഡ് മരണങ്ങള്‍ 1 ലക്ഷം കവിയുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഇതിനു മുന്‍പ് 1 ലക്ഷത്തിലേറെ പേര്‍ മരണമടഞ്ഞിട്ടുള്ളത്.

ഇത് ഒരു ദേശീയ ദുരന്തമാണെന്നായിരുന്നു ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രതികരണം. അതേസമയം, ഈ മഹാമാരിക്ക് കീഴടങ്ങി മരണംവരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിച്ച ബോറിസ് ജോണ്‍സണ്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി അറിയിച്ചു. ഇത് മുന്‍പൊരിക്കലും രാജ്യം അഭിമുഖീകരിക്കാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയാണ്. ഇതിനെ തരണം ചെയ്യുവാന്‍ സാധ്യമായതെല്ലാം ചെയ്തു എന്നും ഇനിയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദുരന്തവാര്‍ത്തയ്ക്കിടയിലുമ്പ്രത്യാശയുടെ ഒരു ചെറിയ കിരണമായി രോഗവ്യാപന നിരക്ക് മൂന്നാഴ്ച്ച മുന്‍പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നായി കുറഞ്ഞു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ 20,089 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു തന്നെ വരികയാണെന്നാണ് പ്രൊഫസര്‍ വിറ്റി പറയുന്നത്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നീക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം തുടര്‍ന്നു.

അതേസമയം, സര്‍ക്കാരിന്റെ വാക്സിനേഷന്‍ പദ്ധതി വീണ്ടും മന്ദഗതിയിലായി. ഫെബ്രുവരി പകുതിയോടെ 15 ദശലക്ഷം പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കുമെന്ന വാഗ്ദാനം പാലിക്കുവാന്‍ പ്രതിദിനം4 ലക്ഷം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കണം. എന്നാല്‍, ഇന്നലെ കേവലം 2,79,757 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കിയത്. രോഗവ്യാപനമ്കുറയുന്നുണ്ടെങ്കിലും വരുന്ന ഏതാനും ആഴ്ച്ചകളില്‍ കൂടി ഉയര്‍ന്ന മരണനിരക്ക് ദൃശ്യമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗം ബാധിച്ച ഒരു രോഗി, അത് മൂര്‍ഛിച്ച്, മരണത്തിലെത്താന്‍ ആഴ്ച്ചകള്‍ വേണ്ടിവന്നേക്കും എന്നതിനാലാണിത്.

ഇന്നലെ ബോറിസ് ജോണ്‍സണ്‍ ഏറെ വികാരാധീനനായിട്ടായിരുന്നു മാധ്യമങ്ങളെ സമീപിച്ചത്. മരണസംഖ്യ 1 ലക്ഷം കടന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, മരണനിരക്ക് പിടിച്ചു നിര്‍ത്തുവാന്‍ സാധ്യമായതെല്ലാം താനും തന്റെ സര്‍ക്കാരും ചെയ്തുവെന്നും പറഞ്ഞു. മരണമടഞ്ഞ ഓരോ വ്യക്തിയും ഒരു പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ, പുത്രനോ, പുത്രിയോ ഒക്കെ ആയിരുന്നു. അവരുടെ നഷ്ടം കുടുംബാംഗങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പലര്‍ക്കും, ഉറ്റവരുടെ ശരീരം അവസാനമായി ഒരുനോക്കു കാണുവാനുള്ള അവസരം പോലും ലഭിച്ചില്ല. ഇത് ഏറെ വേദനപ്പെടുത്തുന്ന ഒന്നാണ്. ഏതായാലും സമാനതകളില്ലാത്ത ഈ ദുരന്തത്തില്‍ നിന്നുള്ള മോചനത്തിന്റെ സൂചനയായി വാക്സിന്‍ എത്തിച്ചേര്ന്നു എന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹാമാരിക്കെതിരെയുള്ള യുദ്ധത്തില്‍ ധീരരായി, മുന്‍നിരയില്‍ നിന്നും പടനയിക്കുന്നവരെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category