1 GBP = 100.80 INR                       

BREAKING NEWS

ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 കോടി കടന്നു. 21 ലക്ഷത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി; പ്രതീക്ഷിച്ച വേഗതയില്‍ മുന്നോട്ട് പോകാതെ വാക്സിനേഷന്‍ പദ്ധതിയും; കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട് 391 ദിനങ്ങള്‍ പിന്നിടുമ്പോള്‍

Britishmalayali
kz´wteJI³

2019 ഡിസംബര്‍ 31 ന് ചൈനയിലെ വുഹാനിലായിരുന്നു ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് ലോകമാകെ ദുരന്തം വിതറിയ ഈ കുഞ്ഞന്‍ വൈറസ് ലോക ജനസംഖ്യയുടെ 13 ശതമാനം പേരെയാണ് ഒരു വര്‍ഷത്തില്‍ ബാധിച്ചത്. 21 ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ കൊറോണ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി ചെല്ലറയൊന്നുമല്ല. മാത്രമല്ല, കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും, ബന്ധുക്കളേയുമെല്ലാം തമ്മിലകറ്റി, മനുഷ്യരെ കൊച്ചുകൊച്ചു തുര്‍ത്തുകളില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന വുഹാന്‍ എന്ന നഗരത്തെ ഒരു പ്രേതഭൂമിയാക്കി മാറ്റി ഈ മഹാവ്യാധി. എന്നാല്‍, ഇപ്പോള്‍ വുഹാന്‍ അതിശയിപ്പിക്കുന്ന വേഗത്തില്‍ സാധാരണനിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ, ലോകം പൂര്‍വ്വസ്ഥിതിയിലെത്താന്‍ ഇനിയും കാലങ്ങളെടുക്കും. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 10,08,07,063 പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കാല്‍ ഭാഗത്തിലധികം പേര്‍ അമേരിക്കയില്‍ നിന്നാണ്. കോവിഡ് മരണങ്ങളുടെ കാര്യത്തിലും ഏറെ നില്‍ക്കുന്നത സമ്പത്തിലും സാങ്കേതിക മികവിലും ലോകത്തു തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കതന്നെ.

പ്രതിദിനം, ശരാശരി 3000 മരണങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടുകൂടി പ്രതിദിനം, ഓരോ പത്ത് ലക്ഷം പേരിലും രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് ബ്രിട്ടന്‍. മഹാവ്യാധിയുടെ ഇരുളടഞ്ഞ ഗുഹയുടെ മറുഭാഗത്ത് കാണുന്ന പ്രത്യാശയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വാക്സിന്‍ വിപണിയില്‍ എത്തിയെങ്കിലും വാക്സിന്‍ പദ്ധതി അപകടകരാം വിധം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ലോക ജനസംഖ്യയുടെ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്.

സാധാരണ കൊറോണയെത്തന്നെ പ്രതിരോധിക്കുവാന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് അധികവ്യാപനശേഷിയുള്ള പിതിയ ഇനം കൊറോണ വൈറസുകള്‍ ബ്രിട്ടന്‍, അമേരിക്ക, ബ്രസീല്‍ , ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ആവിര്‍ഭവിച്ചത്. ജനിതകമാറ്റം വന്ന ഈ വൈറസുകളെ പ്രതിരോധിക്കുവാന്‍ നിലവിലുള്ള വാക്സിനുകള്‍ മതിയാകുമോ എന്ന ആശങ്കയും ഇതോടെ ഉയര്‍ന്നുവന്നിട്ടുണ്ട്. രോഗബാധ തടഞ്ഞ്, ലോകത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതില്‍ ഈ പുതിയ ഇനം വൈറസുകള്‍ ഇനിയും കാലതാമസം വരുത്തിയേക്കാം എന്നുള്ള ആശങ്ക കൂടുതല്‍ ശക്തിപ്പെടുകയാണ്.

തികച്ചും അജ്ഞാതമായ ഒരുതരം ന്യുമോണിയ ഹൂബി പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ വുഹാനില്‍ പടര്‍ന്നു പിടിക്കുന്നതായി ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ട് കഷ്ടിച്ച് ഒരു വര്‍ഷത്തില്‍ അധികം ആകുന്നതേയുള്ളു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, രണ്ടുവര്‍ഷം മുന്‍പ് വരെ ഈ ഭൂലോകത്ത് ഇല്ലാതെയിരുന്ന ഒരു വൈറസാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി മനുഷ്യജീവിതത്തെ ആകെ സ്തംഭിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്.

ശാസ്ത്രലോകം, ഇതുവരെ സമ്പാദിച്ചുവച്ച അറിവു മുഴുവന്‍ പുറത്തെടുത്ത് ഈ മഹാമാരിയെ തടയുവാന്‍ തുനിഞ്ഞിറങ്ങിയെങ്കിലും, അന്താരാഷ്ട്ര തലത്തില്‍ ഏകോപനവും സഹകരണവും വേണ്ടത്ര ഉണ്ടായില്ല എന്നതായിരുന്നു ദുഃഖകരമായ ഒരു സത്യം. ഇതു തന്നെയായിരുന്നു രോഗവ്യാപനം ഇത്ര കനക്കുവാനും വ്യാപകമാകുവാനും കാരണമായത്. മാത്രമല്ല, രോഗം പൊട്ടിപ്പുറപ്പെട്ടിട്ട് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ചൈന ഇക്കാര്യം പുറംലോകത്തെ അറിയിച്ചതെന്നും ഒരു ആരോപണമുയരുന്നുണ്ട്. അതിവേഗം വ്യാപിക്കുന്ന വൈറസിന് ഈ മൂന്ന്മാസക്കാലയളവ് വലിയൊരു ഇടവേള തന്നെയാണ് നല്‍കിയത്.

മറ്റുപല വൈറസ്ജന്യ രോഗങ്ങളേയും പോലെ ഏതെങ്കിലും ഒരു പ്രത്യേക കാലാവസ്ഥയില്‍ മാത്രം പകരുന്ന ഒന്നല്ല ഇത് എന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഏത് കാലാവസ്ഥയിലും തുല്യമായ ശക്തിയില്‍ ഇതിന് സംക്രമിക്കാന്‍ കഴിയും. മാരകശേഷിയും കൂടുതലാണ്. ബ്രിട്ടനില്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും രോഗവ്യാപനം നേരിയ തോതിലെങ്കിലും കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണനിരക്ക് വര്‍ദ്ധിക്കുക തന്നെയാണ്. ഇത് ഏറെ ആശങ്കയുണര്‍ത്തുന്നുമുണ്ട്.

ആരോഗ്യ രംഗത്ത് ഉള്‍പ്പടെ എല്ലാ രംഗങ്ങളിലും ആധുനിക സാങ്കേതിക വിദ്യയും ശാസ്ത്രീയ സമീപനവും കൊണ്ട് മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ തന്നെയാണ് ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിദിനം ഏറ്റവും അധികം രോഗികള്‍ ഉണ്ടാകുന്നതെന്നത് അത്യന്തം ഒരു വിരോധാഭാസമായി തോന്നുന്നു. പ്രതിദിനം ശരാശരി 1.7 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗബാധസ്ഥിരീകരിക്കുന്നത്. ഏകദേശം മൂവായിരത്തോളം മരണങ്ങളും നടക്കുന്നുണ്ട്.

അതിനിടയിലാണ് ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറാസായ ബി 117, തന്റെ മുന്‍ഗാമികളേക്കാള്‍ 30 മുതല്‍ 40 മടങ്ങു വരെ അധികം മരണകാരണമാകാം എന്ന ബോറിസ് ജോണ്‍സന്റെ പ്രസ്താവനയുണ്ടായത്. എന്നാല്‍, ശാസ്ത്രലോകം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വ്യാപനശേഷി കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, മരണകാരണമാകാനുള്ള കഴിവ് കൂടുതലുണ്ടെന്നുള്ളത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category