1 GBP = 100.80 INR                       

BREAKING NEWS

ബ്രിട്ടന്റെ വൃദ്ധ സമൂഹത്തെ നക്കിതുടച്ച് കൊറോണ മുന്നേറുന്നു; നഴ്സിംഗ് ഹോമുകളില്‍ കഴിഞ്ഞയാഴ്ച്ച മരിച്ചത് 1750 പേര്‍; കൊറോണ മരണം ഒരു ലക്ഷം കടന്നതിന്റെ പേരില്‍ ബോറിസ് ജോണ്‍സനെ പ്രോസിക്യുട്ട് ചെയ്യാനും നീക്കം

Britishmalayali
kz´wteJI³

ബ്രിട്ടനിലെ വൃദ്ധസമൂഹത്തിനെതിരെ കടുത്ത ആക്രമണമാണ് കൊറോണ അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചകൊണ്ട് ബ്രിട്ടനിലെ വിവിധ കെയര്‍ഹോമുകളിലായി കോവിഡ് മൂലം മരണമടയുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജനുവരി 22 ന് അവസാനിച്ച വാരത്തില്‍ ബ്രിട്ടനിലെ വിവിധ കെയര്‍ഹോമുകളിലായി കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1,705 ആയിരുന്നു. അതിന് രണ്ടാഴ്ച്ച മുന്‍പ് കെയര്‍ഹോമുകളിലെ മരണം പ്രതിവാരം 661 ആയിരുന്നു.

ഇതുവരെയുള്ള കോവിഡ് മരണങ്ങളിലെ മൂന്നില്‍ ഒരു ഭാഗം കെയര്‍ഹോം അന്തേവാസികളായിരുന്നു എന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സി (ഒ എന്‍ എസ്) ന്റെ രേഖകള്‍ പറയുന്നത്. ഓ എന്‍ എസ് രേഖകള്‍ പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ജനുവരി 15 വരെ 94, 971 കോവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 30,851 പേര്‍ (32,4 ശതമാനം പേര്‍) കെയര്‍ഹോം അന്തേവാസികളായിരുന്നു. അതേസമയം, വാക്സിന്‍ പദ്ധതി ആരംഭിച്ചിട്ട് ഏഴ് ആഴ്ച്ചകള്‍ പിന്നിടുമ്പോഴും കെയര്‍ഹോം അന്തേവാസികളില്‍ 75 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്.

ആശുപത്രികളില്‍ നിന്നും ചികിത്സയ്ക്ക് ശേഷം രോഗികളെ കെയര്‍ഹോമുകളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കെയര്‍ഹോമുകളില്‍ മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് കരുതുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയയ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. എന്‍ എച്ച് എസ് ആശുപത്രികളിലെ സമ്മര്‍ദ്ദം കുറയ്ക്കുവാനു, കിടക്കകള്‍ മറ്റ് രോഗികള്‍ക്കായി ലഭ്യമാക്കുവാനുമായി, കോവിഡ് രോഗികളെ, ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുള്ള കെയര്‍ഹോമുകളിലേക്ക് മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
 

എന്നാല്‍, സമൂഹത്തില്‍ രോഗവ്യാപനം അധികമായതോടെ, സ്വാഭാവികമായും ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത, എന്നാല്‍ അണുബാധയുള്ള ജീവനക്കാരിലൂടെയും സന്ദര്‍ശകരിലൂടെയും കെയര്‍ഹോം അന്തേവാസികള്‍ക്ക് പകരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് ഈ രംഗത്തെ മറ്റുചില വിദഗ്ദര്‍ പറയുന്നത്. കോവിഡിന്റെ ആദ്യ വരവില്‍ 20,000 കെയര്‍ഹോം അന്തേവാസികളാണ് മരണമടഞ്ഞത്. കഴിഞ്ഞയാഴ്ച്ച മുതല്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കിടയിലെ കോവിഡ് മരണനിരക്ക് 25 ശതമാനം വര്‍ദ്ധിച്ചു എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് മരണം 1 ലക്ഷം കടന്നതോടെ ബോറിസ് ജോണ്‍സനെ പ്രോസിക്യുട്ടു ചെയ്യുവാന്‍ ശ്രമം
ബ്രിട്ടനില്‍ കോവിഡ് മരണനിരക്ക് 1 ലക്ഷം കടന്നതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പ്രോസിക്യുട്ട് ചെയ്യണമെന്ന ആവശ്യമുയര്ന്നു. റോഷേയ്ഡിലെ ബാലപീഢകരെ നിയമത്തിനു മുന്നില്‍ എത്തില്ല സി പി എസിലെ മുന്‍ ചീഫ് പ്രോസിക്യുട്ടര്‍ നസീര്‍ അഫ്സലാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. 1 ലക്ഷം പേരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ബോറിസ് ജോണ്‍സണ്‍ നടത്തിയ പത്രസമ്മേളനത്തിനു ശേഷമാണ് മുന്‍ ചീഫ് പ്രോസിക്യുട്ടര്‍ തന്റെ ട്വീറ്റര്‍ ഹാന്‍ഡിലിലൂടെ ഈ ആവശ്യം ഉന്നയിച്ചത്.

സര്‍ക്കാര്‍ നടപടികള്‍ക്കെല്ലാം പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്തുകഴിഞ്ഞു. ഏതെങ്കിലും രീതിയിലുള്ള വീഴ്ച്ചകളോ നിരുത്തരവാദപരമായ സമീപനങ്ങളോ സര്‍ക്കാരിന്റെ ഭാഗത്തുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഒരു പൊതു അന്വേഷണത്തിനായി പത്തുവര്‍ഷം കാത്തുനില്‍ക്കാന്‍ വയ്യാത്തതിനാല്‍, ഇക്കാര്യം അന്വേഷിക്കുവാന്‍ തന്റെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്ററില്‍ എഴുതി. 1 ലക്ഷത്തോളം പേര്‍ ഈ മഹാമാരിക്ക് കീഴടങ്ങിയിട്ടും ബോറിസ് ജോണ്‍സണ്‍ അവരില്‍ ഒരാളുടെയെങ്കിലും കുടുംബത്തെ ഇതുവരെ സന്ദര്‍ശിക്കുകയോ, ഫോണിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2020 ഏപ്രിലില്‍, നസീര്‍ അഫസലിന്റെ സഹോദരന്‍ ഉമര്‍, കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. നൂറുകണക്കിന് എന്‍ എച്ച് എസ് പ്രവര്‍ത്തകര്‍ ഈ മഹാമാരിയെ ചെറുക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു എന്ന ബോറിസ് ജോണ്‍സന്റെ വാക്കുകളേയും നസീര്‍ അഫ്സല്‍ ഖണ്ഡിച്ചു. അവര്‍ ജീവന്‍ സമര്‍പ്പിക്കുകയായിരുന്നില്ല, മറിച്ച് തെറ്റായ നയങ്ങള്‍ അവരുടെ ജീവന്‍ എടുക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മതിയായ തയ്യാറെടുപ്പുകള്‍ ഉണ്ടായില്ല. ആവശ്യമായ സംരക്ഷണം നല്‍കാതെ അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. അദ്ദേഹം തുടരുന്നു.

അതിനിടെ ബോറിസ് ജോണ്‍സനെതിരെ നിശിത വിമര്‍ശനവുമായി ലേബര്‍ ല്‍ഡര്‍ സര്‍ കീര്‍ സ്റ്റാര്‍മറും രംഗത്തെത്തി. ഈ മഹാവ്യാധിയുടെ ഓരോ ഘട്ടത്തിലും കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോറിസ് ജോണ്‍സണ്‍ കാലതാമസം വരുത്തി എന്നയിരുന്നു അദ്ദെഹം ആരോപിച്ചത്. അതിന്റെ ഫലമാണ് ബ്രിട്ടന് ഇന്ന് ദുരിതപൂര്‍ണ്ണമായ ഒരു നാഴികക്കല്ല് താണ്ടേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യത്തിലും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലുമൊക്കെ സര്‍ക്കാര്‍ കാലതാമസം വരുത്തി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category