
കോവിഡ് പ്രതിസന്ധികാലത്ത് കഠിനാദ്ധ്വാനം ചെയ്ത ഒരു വിഭാഗമാണ് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുമെന്ന ഭീതിയും, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്ശനമായേക്കുമെന്ന ആശങ്കയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കിന് കാരണമായി. ഈ കഠിനാദ്ധ്വാനം ആദരിക്കപ്പെടുകയാണ് ബ്രിട്ടനിലെ പ്രമുഖ ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ ലിഡിലില്‍. ഏകദേശം 25,000 ജീവനക്കാരുള്ളസൂപ്പര് മാര്‍ക്കറ്റിലെ ജീവനക്കാര്‍, ക്ലീനര്‍മാര്‍, വെയര്‍ഹൗസ് ജീവനക്കാര്‍, കസ്റ്റമര്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് 200 പൗണ്ട് വീതം ബോണസ്സ് നല്‍കാനാണ് ലിഡില്‍ തീരുമാനിച്ചിരിക്കുന്നത്.
ബ്രിട്ടനിലുള്ള 1,800 ഓളം വരുന്ന ഒഫീസ് ജീവനക്കാര്‍ക്ക് 100 പൗണ്ട് വീതം ബോണസ് നല്‍കുമെന്നും ഈ ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി. ഇംഗ്ലണ്ടിലും, സ്കോട്ട്ലാന്‍ഡിലും വെയില്‍സിലുമായി 800 സ്റ്റോറുകളും 13 വിതരണകേന്ദ്രങ്ങളുമുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്ക്ക് ഈ നീക്കം 5.5 മില്ല്യണ്‍ പൗണ്ടിന്റെ അധിക ചെലവ് ഉണ്ടാകുമെന്നും കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാജ്യത്തെ പട്ടിണിക്കിടാതിരിക്കാനും, ഉപഭോക്താക്കള്‍ക്ക് തീര്‍ത്തും സുരക്ഷിതമായ ഒരു അന്തരീക്ഷമൊരുക്കാനും ജീവനക്കാര്‍ എടുത്ത കഠിന പരിശ്രമത്തിനുള്ള ഉപകരസ്മരണയാണ് ഈ ബോണസെന്നും ലിഡില്‍ വക്താവ് അറിയിച്ചു.
മഹാവ്യാധി ആരംഭിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് ലിഡില്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്. നേറത്തേ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 150 പൗണ്ട് വീതം എല്ലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല കഴിഞ്ഞ ക്രിസ്ത്മസ്സ് കാലത്ത് റേക്കോര്‍ഡ് വില്പന് രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ നവംബറില്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധയും പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ നിലവില്‍ വരുന്ന പുതിയ ശമ്പളം പ്രകാരം പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളം മണിക്കൂറില്‍ 9.30 പൗണ്ട് ഉണ്ടായിരുന്നത് 9.50 പൗണ്ടായി വര്‍ദ്ധിക്കും. ഇത് എം 25 പരിധിക്കുള്ളിലുള്ള സ്റ്റോറുകളില്‍ മണിക്കൂറില്‍ 10.75 ഉണ്ടായിരുന്നത് 10.85 പൗണ്ടായി ഉയരും. വിപണിയില്‍ ലിഡിലിന്റെ എതിരാളികളായ ആല്‍ഡിയും കാഴിഞ്ഞയാഴ്ച്ച ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി മാസം മുതല്ക്കായിരിക്കും ഇത് നിലവില്‍ വരിക. മണിക്കൂറില്‍ 9.40 പൗണ്ട് ഉണ്ടായിരുന്നത് 9.55 പൗണ്ടായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2020-ല്‍ ഏറ്റവും ചെലവു കുറഞ്ഞ സൂപ്പര്‍മാര്‍ക്കറ്റായി തെരഞ്ഞെടുക്കപ്പെട്ട ലിഡില്‍ ഡിസംബര്‍ 27 വരെയുള്ള നാല് ആഴ്ച്ചകളില്‍ 17.9 ശതമാനത്തിന്റെ വര്ദ്ധനവാന് വില്പനയില് രേഖപ്പെടുത്തിയത്. ജനപ്രീതി വര്‍ദ്ധിച്ചതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയും ലിഡിലിനുണ്ട്. സൗത്താംപ്ടണ്‍, നോട്ടിംഗ്ഹാം തുടങ്ങി നാല് നഗരങ്ങളിലേക്ക് കഴിഞ്ഞ ഡിസംബറില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ച ഇവര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി സ്റ്റോറുകള്‍ ആരംഭിക്കുവാന്‍ ആലോചിക്കുന്നു.
2023 ആകുമ്പോഴേക്കും നിലവിലുല്ള 800 സ്റ്റോറുകളില്‍ നിന്നും ബ്രിട്ടനിലാകെയായി 1000 സ്റ്റോറുകള്‍ എന്ന ലക്ഷ്യത്തിലെത്താനാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന് പദ്ധതി തയ്യാറക്കുന്നത്. ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ട ഒരു കാലയളവാണ് കഴിഞ്ഞ് പോയതെന്നും ജീവനക്കാരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണബോധവുമാണ് അതിനെ മറികടക്കാന്‍ സഹായിച്ചതെന്നും ലിഡില്‍ ചീഫ് എക്സിക്യുട്ടീവ് ക്രിസ്റ്റ്യന്‍ ഹാര്ട്ട്നാഗല് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam