
കവന്‍ട്രി: ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഹള്ളിലെ മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. വീട്ടില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങിക്കിടന്ന നാലുപേര്‍ക്കും പൊള്ളലേറ്റെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത് കഠിന പരിശ്രമത്തിലൂടെയാണ്. വീടിനു അകം മുഴുവന്‍ പുക നിറഞ്ഞ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കാണപ്പെടുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഏറെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരില്‍ രണ്ടു പേരെ രക്ഷിച്ചതെന്നു സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ മലയാളികള്‍ പറയുന്നു. പരിക്കേറ്റവരുടെ മാതാപിതാക്കള്‍ നാട്ടില്‍ പ്രായം ചെന്നവരും രോഗികളും ആയതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്ന അഭ്യര്‍ത്ഥന മാനിച്ചാണ് വിശദംശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാത്തത്. മാഞ്ചസ്റ്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ബന്ധുക്കള്‍ ഉള്ള കുടുംബം അപകടത്തില്‍ നിന്നുള്ള ആഘാതത്തില്‍ നിന്നും സാവധാനം മോചനം നേടുകയാണ്. അഗ്നിബാധ നിയന്ത്രിക്കാന്‍ പ്രയാസം നേരിട്ടതോടെ ഹാംബര്‍സൈഡ് ഫയര്‍ യൂണിറ്റിലെ നാലു അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. യോര്‍ക്ഷയര്‍ ആംബുലന്‍സ് സര്‍വീസും സഹായത്തിനെത്തി.
അതേസമയം അഗ്നിബാധക്ക് കാരണം എന്തെന്നറിയാന്‍ ഹാംബര്‍ സൈഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീ പിടുത്തം ഉണ്ടായതു പുറത്തു നിന്നാണോ അകത്തു നിന്നാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. പുറത്തേക്കുള്ള വാതില്‍ പൂര്‍ണമായും കത്തിയതോടെയാണ് ഈ സംശയം ബലപ്പെടുന്നത്. അതേസമയം തണുപ്പ് കാലത്തു പല മലയാളി കുടുംബങ്ങളും വീട് ചൂടാക്കുന്ന റേഡിയേറ്ററുകളില്‍ നനച്ച വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് പോലെയുള്ള സുരക്ഷാ പാളിച്ചകള്‍ ശ്രദ്ധിക്കാത്തതിനാല്‍ അത്തരം എന്തെങ്കിലും കാരണമാണോ അപകട കാരണം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമാനമായ തരത്തില്‍ രണ്ടു വര്‍ഷം മുന്‍പ് വൂസ്റ്ററില്‍ മലയാളി കുടുംബത്തിന്റെ വാടക വീട് അഗ്നിക്കിരയായിരുന്നു.
(44).png)
ഹള്ളില്‍ പരുക്കേറ്റവരില്‍ മുതിര്‍ന്നവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം. ഇവര്‍ക്ക് പൊള്ളലും ശരീരത്തിനുള്ളില്‍ പുകയും കലര്ന്നതിനാല് വെന്റിലേറ്റര്‍ സഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജീവന് അപകടത്തില്‍ അല്ലെന്നാണ് പ്രാദേശിക മലയാളി സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സൂചന. ഹാള്‍ റോയല്‍ ഇന്ഫര്മാരി ആശുപത്രിയിലാണ് പരുക്കേറ്റവര്‍ ചികിത്സയില്‍ ഉള്ളത്. പൊള്ളല്‍ ഉള്ളതിനാല്‍ ശരീരത്തിനു പ്രതിരോധം നഷ്ടമാകാതിരിക്കാന്‍ ഉള്ള മുന്‍കരുതലും ചികിത്സയുടെ ഭാഗമായി നല്‍കുന്നുണ്ട്.
(18).png)
പുലര്‍ച്ചെ നാലുമണിക്ക് ശേഷമാണു അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കടുത്ത തണുപ്പുള്ള ദിവസങ്ങള്‍ ആയതിനാല്‍ രാത്രി കാലങ്ങളില്‍ തുടര്‍ച്ചയായി ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന വീടുകളില്‍ ഇത്തരം അപകടം പതിവാണെന്നും ഹാംബര്‍സൈഡ് ഫയര്‍ റെസ്ക്യു വിഭാഗം പറയുന്നു. പ്രത്യേകിച്ചും പഴയ വീടുകളിലെ ഹീറ്റിംഗ് സിസ്റ്റം പതിവായി പരിശോധന നടത്തി സുരക്ഷാ ഉറപ്പാക്കേണ്ടത് ആണെന്നും റെസ്ക്യു വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
(8).png)
അഗ്നിബാധക്കിരയായ വീടിനു സമീപം താമസിക്കുന്നവരില്‍ നിന്നും പോലീസ് മൊഴിയെടുപ്പു പൂര്‍ത്തിയാക്കിയിട്ടുണ്ട് സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ സംശയാസ്പദമായ സാഹചര്യം അപകടം സംഭവിക്കും മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് തേടുന്നത്. ഫോറന്‍സിക് വിഭാഗം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പോലീസ് നായയെ എത്തിച്ചും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സാമൂഹ്യ വിരുദ്ധര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഉള്ള ശ്രമത്തിലാണ് പോലീസ്. വീട് പൂര്‍ണമായും പുതുക്കി പണിയേണ്ട സാഹചര്യം ആയതിനാല്‍ പതിനായിരക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. മുന്‍വശത്തെ ജനല്‍ തല്ലിത്തകര്‍ത്താണ് ഫയര്‍ റെസ്ക്യു വിഭാഗത്തിന് വീടിനകത്തു കടക്കാനായത്. മുകള്‍ നിലയില്‍ ഉള്ളവര്‍ കനത്ത പുക കാരണം താഴെ ഇറങ്ങാന്‍ കഴിയാതെ മുകളില്‍ കുടുങ്ങിയ നിലയിയിലായിരുന്നു. വീടിന്റെ മുകള്‍ നിലയിലെ ഫ്ളോര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
വീടിരിക്കുന്ന പ്രദേശം പോലീസ് നിയന്ത്രണത്തില്‍ ആയിരുന്നെങ്കിലും ഇന്നലെ മുതല്‍ തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ വാഹന ഗതാഗതത്തിനു തുറന്നു നല്കി.
(3).png)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam