1 GBP = 100.80 INR                       

BREAKING NEWS

മകളെ നെഞ്ചോട് ചേര്‍ത്ത് അച്ഛന്‍;പാറുവിനു തുണയാകാനൊരുങ്ങി നാട്ടുകാര്‍; അമ്മക്കിളി പറന്നകന്ന കൂട്ടില്‍ അച്ഛനുംമകളും തനിച്ചാകു മ്പോള്‍ തണലൊരുക്കാന്‍ ഹെയ്സിലെ നാട്ടുകാരോടൊപ്പം ബ്രിട്ടീഷ് മലയാളിയും; വായനക്കാര്‍ ഈ സങ്കടം കാണാതെ പോകരുത്‌

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അമ്മയുടെ സ്‌നേഹം ഹെയ്സിലെ അനന്യക്ക് ഇനിയില്ല. കോവിഡ് മഹാമാരിയില്‍ ലോകത്തെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടതില്‍ ഒരാളായി അനന്യയും മാറുന്നു. ഇനിയുള്ള കാലം അനന്യയെന്ന പാറുവിനു അച്ഛനും അമ്മയും ഒരാള്‍ തന്നെ. അമ്മയെ കൊതിതീരെ സ്‌നേഹിക്കും മുന്‍പ് ആ സ്‌നേഹത്തലോടല്‍ നഷ്ടമായതില്‍ ആരും കാണാതെ കരച്ചിലടക്കി കഴിയുന്ന അനന്യ കോവിഡ് ദുരിതകാലത്തെ സങ്കടക്കാഴ്ചയായി ഇപ്പോള്‍ യുകെ മലയാളികള്‍ക്കൊപ്പമുണ്ട്. ജീവിതത്തിലെ ദുഖവും ദുരിതവും പലപ്പോഴും കൂട്ടിനെത്തിയ കഥയാണ് അനന്യയുടെ അച്ഛന്‍ പ്രേംജിത്തിന്റേത്. മറ്റുള്ളവരെ പോലെ ലണ്ടന്‍ എന്ന് കേട്ട സ്വപ്ന ഭൂമിയിലേക്ക് വര്‍ണ ചിറകുകള്‍ വീശി എത്തിയ ഈ കുടുംബത്തിന് പലപ്പോഴും ജീവിത സാഹചര്യം മൂലം സന്തോഷ ചിറകു വിരിച്ചു പറക്കാനായിരുന്നില്ല എന്നതാണ് ഇപ്പോള്‍ പുറം ലോകം അറിയുന്ന സത്യം.
തങ്ങളോട് കൂടുമ്പോള്‍ കളിചിരിയും തമാശകളുമായി എത്തുന്ന കുടുംബം എത്ര സങ്കീര്‍ണമായ പ്രയാസങ്ങളിലൂടെയാണ് കടന്നു പോയിരുന്നത് എന്ന് ഹെയ്സിലെ മലയാളികള്‍ അറിയുന്നത് സുജയുടെ മരണത്തിലൂടെയാണ്. ചില ആളുകള്‍ അവരുടെ സങ്കടം ഒക്കെ മറച്ചു വച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് സുജയെന്നു സുഹൃത്തുക്കള്‍ പോലും അറിയുന്നത് അവരുടെ മരണ ശേഷമാണ്.. സാമ്പത്തിക പ്രയാസത്തിന്റെ നെരിപ്പോടില്‍ നിന്നും ഈ കുടുംബത്തിനും 'അമ്മ നഷ്ടമായ എട്ടാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുഞ്ഞിന്റെ ഭാവിക്കുമായി ഒരു ചെറു കരുതലാകുവാന്‍ ഹെയ്സിലെയും സൗത്താളിലെയും മലയാളി സമൂഹം തയ്യാറാകുമ്പോള്‍ തങ്ങളോടൊപ്പം ബ്രിട്ടീഷ് മലയാളി വായനക്കാരും ഉണ്ടാകണമെന്നാണ് പ്രാദേശിക സമൂഹം അപേക്ഷിക്കുന്നത്. ആ അപേക്ഷ കയ്യോടെ സ്വീകരിച്ചു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അനന്യക്ക് വേണ്ടി ഇന്ന് മുതല്‍ ഏതാനും ദിവസത്തേക്ക് വായനക്കാരെ സമീപിക്കുകയാണ്.
കോവിഡ് ദുരിതകാലമായി മാറിയപ്പോള്‍ ഇരകളായതു പ്രേമും കുടുംബവും
കോവിഡ് തകര്‍ത്തെറിയുന്ന അനേകായിരം കുടുംബാംഗങ്ങളില്‍ ഒന്നായി നമുക്കു മുന്നില്‍ എത്തുകയാണ് പ്രേമും കുടുംബവും. ഒരു വര്‍ഷം മുന്‍പ് കോവിഡ് അതിന്റെ ഭീകരത കാട്ടി യുകെയില്‍ എത്തിയപ്പോള്‍ ആദ്യം ഇരകളായതു പ്രേമും ഭാര്യ സുജയുമാണ്. ഇരുവര്‍ക്കും ഒന്നിച്ചു ജോലി നഷ്ടമായി. ഹോട്ടല്‍ സേവന രംഗത്ത് അടിസ്ഥാന ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ഹെയ്സ് എന്ന സമ്പന്ന പട്ടണത്തിലെ ജീവിതം ആഴ്ചകള്‍ കൊണ്ട് നരക തുല്യമായി മാറുക ആയിരുന്നു. കയ്യിലെ അവശേഷിച്ച പണവും വാടകയും ചിലവുകളുമായി അതിവേഗം തീര്‍ന്നു കൊണ്ടിരുന്നു. തത്കാലം പിടിച്ചു നില്‍ക്കാന്‍ തുണയായത് രോഗം മൂലം സുജാക്കു ലഭിച്ച മിനിമം സിക്ക് പേയ്മെന്റ് വഴിയാണ്. ജോലിക്ക് കയറി രണ്ടു വര്‍ഷം തികയാന്‍ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴാണ് ആദ്യ ലോക്ഡോണില്‍ പ്രേമിന്റെ ജോലി നഷ്ടമാകുന്നത്. അതോടെ ആ വഴിക്കുള്ള സഹായവും അടഞ്ഞു. ജീവിതം ഇരുളടഞ്ഞു നില്‍ക്കുമ്പോഴും പ്രദേശവാസികളായ മലയാളികള്‍ക്ക് മുന്നില്‍ ചിരിക്കാന്‍ ഇവര്‍ മറന്നില്ല, അതിനാല്‍ ആരും അവരുടെ പ്രയാസവും അറിഞ്ഞില്ല. നമുക്കിടയില്‍ ഇങ്ങനെ എത്രയോ പേരുണ്ടാകും എന്നാണ് ഹെയ്സിലെ മലയാളികള്‍ ഈ കുടുംബത്തെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളി മുന്നിട്ടിറങ്ങണം എന്നാവശ്യപ്പെട്ടപ്പോള്‍ പറഞ്ഞതും ശരിയാണ്, ചിരിച്ചു നാം കാണുന്ന പല മുഖങ്ങളും ഉള്ളില്‍ കരയുകയാണെന്നു മനസിലാക്കാന്‍ ഇത്തരം ജീവിതാനുഭവങ്ങള്‍ ധാരാളം.
ആധിയും ആശങ്കയും മകളെക്കുറിച്ചു ഓര്‍ത്തു മാത്രം
യുകെയില്‍ വന്നില്ലായിരുന്നെകില്‍ പ്രേമിനും സുജയ്ക്കും തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമായിരുന്നു എന്നതാണ് സത്യം. വര്‍ക് പെര്‍മിറ്റിനും ജോലി മാറ്റത്തിനുമായി ഓരോ തവണയും ആയിരക്കണക്കിന് പൗണ്ട് മാറ്റിവയ്ക്കുമ്പോഴും ജീവിതം നാളെ മെച്ചപ്പെടും എന്നതായിരുന്നു ഇരുവരുടെയും പ്രതീക്ഷ. അതിനാല്‍ വെറും കയ്യോടെ നാട്ടിലേക്കു മടങ്ങുന്നതിലും നല്ലതു പട്ടിണിയും ദുരിതവും ഉണ്ടെങ്കില്‍ പോലും യുകെ തന്നെയാണ് നല്ലതെന്നും ഇവര്‍ കരുതി. ഒന്നും ആരെയും അറിയിക്കാതെ കഴിയുന്നതും സന്തോഷത്തോടെ ജീവിക്കുക. അതുമാത്രമായിരുന്നു പ്രേമിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. എനിക്കിപ്പോള്‍ ഈ കുഞ്ഞിനെ ഓര്‍ത്തു മാത്രമാണ് സങ്കടം  എങ്ങനെയും പഠിപ്പിക്കണം, ഒരു കരയ്ക്കു എത്തിക്കണം. ഭാര്യയുടെ വിയോഗം പേറുന്ന കനം തൂങ്ങിയ ഹൃദയവുമായി സംസാരിക്കുമ്പോള്‍ പ്രേമിന്റെ വാക്കുകള്‍ മുറിയുകയാണ്.
ഇതൊന്നും അവള്‍ക്കിഷ്ടമാകുകയില്ല, ഇത്രയൊക്കെ നമുക്ക് താങ്ങുമോ ?
തകര്‍ന്ന മനസുമായി നില്‍ക്കുന്ന പ്രേമിനോട് സംസാരിക്കാന്‍ തന്നെ ഹെയ്സിലെ ചെറുപ്പക്കാര്‍ക്ക് പേടിയാണ്. എന്ത് പറഞ്ഞാലും എതിര് പറയാത്ത ഒരു ചേട്ടന്‍. കൂട്ടായ്മകളില്‍ എത്തുമ്പോള്‍ ചെറുപ്രായക്കാര്‍ പറയുന്നത് എല്ലാം അനുസരിച്ചു തികഞ്ഞ ടീം സ്പിരിറ്റില്‍ എന്തിനും മുന്നില്‍ നില്‍ക്കുന്ന കുടുംബം. അവരെ അങ്ങനെ കൈവിടാന്‍ തങ്ങളെ കൊണ്ട് പറ്റില്ല എന്നാണ് പ്രദേശവാസികള്‍ ഒരേ മനസോടെ പറയണത്. ''ഇതൊന്നും അവള്‍ക്കിഷമാകുകയില്ല, ഇന്നേവരെ ആരെയും പ്രയാസപ്പെടുത്തിയിട്ടില്ല, ആരോടും കൈ നീട്ടിയിട്ടില്ല. എന്ത് ചെയാം ',സുജക്കു വേണ്ടി പണം പിരിവെടുക്കേണ്ടി വരുന്ന സാഹചര്യത്തിന് മുന്നില്‍ പ്രേം ശരിക്കും പതറുകയാണ്. അതൊന്നും സാരമില്ല ചേട്ടാ, നമ്മള്‍ ഒരു കുടുംബവുമായി കണ്ടാല്‍ മതിയെന്നു ഹെയ്സിലെ ചെറുപ്പക്കാര്‍ പറയുമ്പോള്‍ സംസ്‌കാര ചിലവിന്റെ ക്വോട്ട് കണ്ടും പ്രേം അമ്പരക്കുകയാണ്. ഇത്രയൊക്കെ നമ്മെക്കൊണ്ട് പറ്റുമോ എന്ന് കളങ്കമില്ലാത്ത ചോദ്യം പ്രേം കൂടെയുള്ളവരോട് ചോദിക്കുമ്പോള്‍ ചേട്ടന്‍ സമാധാനമായിരിക്ക്, സുജക്കു ഹെയ്സിന്റെ സ്‌നേഹം കൂടെയുണ്ട് എന്ന വാക്കുകളാണ് ഇവര്‍ പകരാമായി പ്രേമിനു നല്‍കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരുടെ നല്ല മനസും ഈ അച്ഛനെയും മകളെയും കൈവിട്ടു കളയില്ല എന്ന പ്രതീക്ഷയും ഹെയ്സ് മലയാളി സമൂഹം പങ്കുവയ്ക്കുന്നു.

തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നക്കാര്‍ ഗിഫ്‌റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്.ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും HMRC ഗിഫ്‌റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് HMRC ഈ തുക ഗിഫ്‌റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Suja Premjith - Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category